കോഴിക്കോട്: ലഹരിമരുന്ന് വിൽപ്പന നടത്തിവന്നയാളെ പൊലീസ് കരുതൽ തടങ്കലിലാക്കി. കല്ലായി പാർവതിപുരം സ്വദേശി സഞ്ജിത് അലിയെയാണ് എൻഡിപി എസ് നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയത്.ഇയാൾ ബംഗളൂരുവിൽ നിന്നും ലഹരിമരുന്നെത്തിച്ച് വിൽപ്പന നടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് സിറ്റി കമ്മീഷണർ നൽകിയ ശുപാർശ പ്രകാരമാണ് അഡീഷണൽചീഫ് സെക്രട്ടറി കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.