തിരുവമ്പാടി : സംസ്ഥാനത്ത് ലഹരിയുടെ വിപണനവും ഉപയോഗവും വൻ തോതിൽ വർധിച്ചു വരുകയും ഞെട്ടിപ്പിക്കുന്ന കൊലപാതകം പോലും സംഭവിച്ച സാഹചര്യമാണുള്ളത്. ഇതിനെതിരെ യുവാക്കളെ അണി നിരത്തികൊണ്ട് ബോധവൽക്കരണം നടത്തുക എന്ന ഉദ്ദേശത്തോടെ യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച വൺ മില്യൻ ഷൂട്ടും പ്രതിജ്ഞയുടെയും ഭാഗമായി തിരുവമ്പാടി പഞ്ചായത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച വൺ മില്യൻ ഷൂട്ടിന്റെ ഉദ്ഘാടനം സ്റ്റേറ്റ് സെക്രട്ടറി ഫാത്തിമ തഹലിയ നിർവഹിച്ചു.
പരിപാടിയിൽ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പി.ജി മുഹമ്മദ് സാഹിബ് യുവാക്കൾക്ക് ബോധവൽക്കരണം നൽകി. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷൗക്കത്തലി കൊല്ലളത്തിൽ, വൈസ് പ്രസിഡണ്ട് അസ്കർ ചെറിയമ്പലത്തിൽ, പി.എം മുജീബ് റഹ്‌മാൻ, ജൗഹർ പുന്നക്കൽ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം എംഎസ്എഫ് ട്രഷറർ സുഹൈൽ ആശാരികണ്ടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫൈസൽ കെ.ടി അധ്യക്ഷതയും ജംഷീദ് കാളിയേടത്ത് സ്വാഗതവും കബീർ ആലുങ്കാത്തൊടി നന്ദിയും പറഞ്ഞു.
മുഹ്സിൻ തയ്യിൽ, കെ ടി ഷബീർ,സഹീർ അനകാംപൊയിൽ,മുജീബ് പേക്കാടൻ, റംഷീദ് കാരാടൻ, നൗഷാദ് പരേറ്റിക്കുയിൽ, നജുമുദീൻ അബാളി, ജംഷീർ ആശാരിക്കണ്ടി, ഫായിസ് മൂയിക്കൽ, റംഷീദ് ഉമ്മറോട്, അബൂബക്കർ കപ്പലാട്ട്, മിൻഹാജ്, മുബഷിർ ആറുവീട്ടിൽ, ഷാദിൽ മേലെകുന്നംവള്ളി, അൻഫസ് നേരെതൊടിക,ഇർഷാദ് ആനടിയിൽ, ജുനൈദ് ചെറുകയിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.