പൊലീസ് ‍ ചമഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പ്രതികള്‍ അറസ്റ്റില്‍

Feb. 5, 2025, 10:28 p.m.

തൃശൂര്‍: പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പ്രതികള്‍ അറസ്റ്റില്‍. പാലക്കാട് തച്ചനാട്ടുകാര, നാട്ടുകല്‍ സ്വദേശിയായ പുതിയ വീട്ടില്‍ സിയാദ് (37), മുല്ലശേരി സ്വദേശികളായ രായന്മാരാക്കാര്‍ വീട്ടില്‍ മുഹമ്മദ് സാലിഹ് (33), രായന്മാരാക്കാര്‍ വീട്ടില്‍ ഷിഹാബ് (43) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോയുടെ നിര്‍ദേശപ്രകാരം അസി. കമ്മീഷണര്‍ സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും ഈസ്റ്റ് പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

2024 ഡിസംബർ 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അസം സ്വദേശിയെ മൂന്ന് പേര്‍ ശക്തന്‍ ബസ്റ്റാൻഡ് പരിസരത്ത് വെച്ച് ബലമായി കാറില്‍ പിടിച്ചുകയറ്റുകയും പണം ചോദിച്ച് മര്‍ദ്ദിക്കുകയുമായിരുന്നു. മഫ്തിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരാണെന്നും മൂന്ന് ദിവസത്തിനുള്ളില്‍ പണം തന്നില്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് അസാം സ്വദേശി ഇക്കാര്യത്തിന് തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

അന്വേഷണത്തില്‍ പൊലീസിന്റേതിനു സമാനമായ ബ്രൗണ്‍ ഷൂ, കാക്കി പാന്റ് എന്നീ മഫ്തി വേഷവിധാനങ്ങളോടെ തെറ്റിദ്ധരിപ്പിച്ച് കൂടുതല്‍ അന്യസംസ്ഥാന തൊഴിലാളികളെ തട്ടിപ്പുസംഘം ഭീഷണപ്പെടുത്തി പണം തട്ടിയെടുക്കാന്‍ തുടങ്ങിയതായി മനസിലാക്കി. തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷണ ചുമതല അസി. കമ്മീഷണറിനെ ഏൽപ്പിക്കുകയും ചെയ്തു. എ.സി.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രഹസ്യമായി അന്വേഷണം നടത്തുന്നതിനിടയില്‍ കേസിലെ ഒരു പ്രതിയായ സിയാദ് പോണ്ടിച്ചേരിയില്‍ ഉണ്ടെന്ന് മനസിലാക്കി. അതിനിടെ പ്രതി പോണ്ടിച്ചേരിയില്‍ നിന്ന് എറണാകുളത്തെ ഒളി‌സങ്കേതത്തിലേക്ക് മാറുന്നതിനിടയില്‍ പൊലീസ് പിന്തുടര്‍ന്ന് പ്രതിയായ സിയാദിനെ കലൂരിലെ ലോഡ്ജില്‍ വെച്ച് പിടികൂടുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മറ്റ് രണ്ട് പേരെ തൃശൂര്‍ എളവള്ളിയില്‍ നിന്നും പിടികൂടുകയും ചെയ്തു.  

ഈസ്റ്റ് പൊലീസ് ഇന്‍സ്‌പെ്കടര്‍ എം.ജെ. ജിജോ, ഈസ്റ്റ് സബ് ഇന്‍സ്‌പെ്കടര്‍മാരായ ബിപിന്‍ പി. നായര്‍, രാജേഷ്, അസി. സബ് ഇന്‍സ്‌പെക്ടര്‍മാരായ രജീഷ്, സന്ദീപ് സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹരീഷ്, ദീപക്, സൂരജ്, അജ്മല്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.


MORE LATEST NEWSES
  • കലാ ഉത്സവിന്റെ സംസ്ഥാനതല മത്സരത്തിന് നാളെ കോഴിക്കോട് വേദിയാകും.
  • പത്മശ്രീ ചെറുവയൽ രാമനുമായി അഭിമുഖംനടത്തി
  • ശബരിമലയില്‍ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം
  • രഞ്ജി ട്രോഫി ;കേരളത്തിന് സമനില
  • മുക്കത്ത് ആദിവാസികൾ പന്നിവേട്ട നടത്തിയപ്പോൾ ഒറ്റ ദിവസം കൊണ്ട് കൊന്നത് 22 പന്നികളെ.
  • ചുരത്തിൽ ലോറി കുടുങ്ങി രൂക്ഷമായ ഗതാഗത തടസം
  • വടകരയിൽ നിന്ന് പഠനയാത്രയ്ക്കായി കർണ്ണാടകയിലെത്തിയ ബസ് അപകടത്തിൽപ്പെട്ടു
  • മുഖ്യമന്ത്രിക്കെതിരായ കൊലവിളി; അഭിഭാഷക ടീന ജോസിനെതിരെ പൊലീസ് അന്വേഷണം
  • സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിനി മരിച്ചു
  • ആളുകളെ തിരുകിക്കയറ്റുന്നത് എന്തിന്? ശബരിമലയിലെ തിരക്കിൽ ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ച് ഹൈക്കോടതി
  • ബി.എൽ.ഒമാരുടെ ജോലി തടസപ്പെടുത്തുന്നത് ക്രിമിനൽ കുറ്റം; എസ്.ഐ.ആർ നീട്ടില്ല; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
  • 125 സി.സിയുള്ള ഇരുചക്രവാഹനങ്ങളിൽ എ.ബി.എസ് നിർബന്ധം; സമയ പരിധി ജനുവരി വരെ നീട്ടാൻ സാധ്യത
  • സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന
  • ബിഎൽഒമാർ ചടങ്ങിന് വേണ്ടി പണിയെടുക്കുന്നു, ഫീൽഡിൽ നേരിട്ടിറങ്ങി നടപടിയെടുക്കും; വാട്ട്സ് ആപ്പ് ​ഗ്രൂപ്പിൽ ആലപ്പുഴ കളക്ടറുടെ പരസ്യശാസന
  • കോഴിക്കോട് മീൻമാര്‍ക്കറ്റിലുണ്ടായ വാക്കുതര്‍ക്കത്തെ തുടർന്ന് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; പിന്നാലെ പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങി
  • മരണ വാർത്ത
  • 1996ലെ ഗാസിയാബാദ് സ്ഫോടനക്കേസ്; 29 വര്‍ഷത്തിന് ശേഷം മുഹമ്മദ് ഇല്യാസ് കുറ്റവിമുക്തൻ
  • സ്‌കൂള്‍ ബസ് കയറി മൂന്നു വയസ്സുകാരനായ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
  • വാഹന ഫിറ്റ്‌നസ് പരിശോധനാ ഫീസ് കേന്ദ്രസര്‍ക്കാര്‍ പത്തിരട്ടി വര്‍ദ്ധിപ്പിച്ചു
  • മരണ വാർത്ത
  • കോഴിക്കോട് പ്രസ് ക്ലബ് ഫാം ടൂർ സംഘടിപ്പിച്ചു
  • കോഴിക്കോട് പ്രസ് ക്ലബ് ഫാം ടൂർ സംഘടിപ്പിച്ചു
  • കേരളത്തിലെ എസ്ഐആറിനെതിരെ സിപിഎം സുപ്രീം കോടതിയിൽ, റദ്ദാക്കണമെന്ന് ഹര്‍ജി
  • ഉരുൾപൊട്ടൽ ദുരന്തബാധിതയെ കബളിപ്പിച്ചു; ലോൺ വാഗ്ദാനം ചെയ‌് ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ
  • ഡല്‍ഹി സ്‌ഫോടനം: അല്‍ ഫലാഹ് സര്‍വകലാശാല ചെയര്‍മാന്‍ ജാവേദ് അഹമ്മദ് സിദ്ദീഖി അറസ്റ്റില്‍
  • ബേക്കറിയില്‍ ചായ കുടിക്കാന്‍ കയറിയ യുവതിയുടെ ഐ ഫോണ്‍ മോഷ്ടിച്ചു
  • വന്യജീവി ആക്രമണം മൂലമുള്ള വിളനാശം; പ്രാദേശിക ദുരന്തമായി കണക്കാക്കി ധനസഹായം അനുവദിക്കാന്‍ കേന്ദ്ര സർക്കാർ തീരുമാനം
  • യുവതിയെ ബുള്ളറ്റ് കൊണ്ട് ഇടിപ്പിച്ച് സ്വര്‍ണമാല കവരാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിൽ
  • ഒമ്പത് വയസുകാരി ദൃഷാന കോമയിലായ വാഹനാപകടം; 1.15 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി,
  • നടി ഊർമിളാ ഉണ്ണി ബിജെപിയിൽ
  • കൊടുവള്ളി നഗരസഭ തിരഞ്ഞെടുപ്പ്: കാരാട്ട് ഫൈസല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി
  • ആലപ്പുഴ റെയില്‍വേ ട്രാക്കില്‍ മനുഷ്യന്റെ കാല്‍ കണ്ടെത്തി.
  • തിരക്ക് നിയന്ത്രിക്കാൻ ഒരു നടപടിയുമില്ല, ഹൈക്കോടതി ഇടപെടണമെന്ന് വിഡി സതീശൻ
  • മരണ വാർത്ത
  • സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; പത്തു ജില്ലകളില്‍ യെലോ അലര്‍ട്ട്
  • വയനാട്ടിലെ വ്യാജ സിപ്പ് ലൈൻ അപകടം;വ്യാജ വീഡിയോ കേസിൽ യുവാവ് അറസ്റ്റില്‍
  • ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; തീര്‍ഥാടക കുഴഞ്ഞുവീണു മരിച്ചു
  • ബേപ്പൂർ തുറമുഖത്ത് ക്രെയിൻ മറിഞ്ഞു അപകടം
  • കാറിടിച്ച് മരിച്ച ഒമ്പതു വയസുകാരനെതിരെ ഫേസ്ബുക്കിൽ അശ്ലീല കമന്റ്; യുവാവിനെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു
  • വയോധികനെ വീടിനു സമീപത്തെ പുഴക്കരയിൽ മരിച്ചനിലയിൽ കണ്ടെത്തി
  • മണിയൂർ കേരളോത്സവത്തിനിടയിലെ പീഡനം: റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ
  • നാലുവയസുകാരിയെ സ്വകാര്യഭാഗത്ത് ഉള്‍പ്പെടെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു; കൊച്ചിയില്‍ അമ്മ അറസ്റ്റിൽ
  • പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ ബംഗാളുകാരായ രണ്ടുപേര്‍ പിടിയില്‍
  • പാലക്കാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ചു
  • മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്‍വി ഹിദ്മ കൊല്ലപ്പെട്ടു
  • സ്കൂൾ കായികമേളയിലെ പ്രായത്തട്ടിപ്പില്‍ സ്കൂളിനെ താക്കീത് ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ്
  • ചുരം ഒന്നാം വളവിൽ ലോറി മറിഞ്ഞ് അപകടം
  • തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ എസ്‌ഐആര്‍ നിര്‍ത്തിവെക്കണം; കേരളം സുപ്രീംകോടതിയില്‍
  • ചെങ്കോട്ട സ്ഫോടനം; ഭീകര‌ർ പദ്ധതിയിട്ടത് ഡ്രോണ്‍ ആക്രമണത്തിന്, ലക്ഷ്യമിട്ടത് ഹമാസ് മാതൃക ആക്രമണം
  • 19 കാരൻ കുത്തേറ്റ് മരിച്ച സംഭവം; കൊലയിലേക്ക് നയിച്ചത് ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം