സോഫ്റ്റ്‍വെയർ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് രാസലഹരികള്‍ വിറ്റഴിക്കുന്ന എഞ്ചിനീയര്‍ പിടിയില്‍.

Feb. 6, 2025, 6:54 a.m.

കല്‍പ്പറ്റ: കേരളത്തിലേക്കും ദക്ഷിണ കര്‍ണാടകയിലേക്കും ഉള്‍പ്പെടെ രാസലഹരികള്‍ വന്‍തോതില്‍  വിറ്റഴിക്കുന്ന ഇടനിലക്കാരിലെ പ്രധാനിയായ മുന്‍ എഞ്ചിനീയര്‍ വയനാട് പോലീസിന്റെ പിടിയില്‍. ആലപ്പുഴ കരീലകുളങ്ങര കീരിക്കാട് കൊല്ലംപറമ്പില്‍ വീട്ടില്‍ ആര്‍. രവീഷ്  കുമാറിനെയാണ് (28) മാനന്തവാടിയില്‍ നിന്ന് കഴിഞ്ഞ ദിവസം തിരുനെല്ലി പോലീസും ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് തന്ത്രപരമായി പിടികൂടിയത്. 

2024 ജൂലൈ മാസം 265.55 ഗ്രാം മെത്തഫിറ്റമിനുമായി കാസര്‍ഗോഡ് പുല്ലൂര്‍ പാറപ്പള്ളിവീട്ടില്‍ കെ. മുഹമ്മദ് സാബിര്‍ (31)നെ ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും തിരുനെല്ലി പോലീസും ചേര്‍ന്ന് പിടി കൂടുകയായിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തില്‍ കര്‍ണാടകയില്‍ വച്ച് സാബിറിനു മെത്തഫിറ്റാമിന്‍ കൈമാറിയത് ഇടനിലക്കാരനായ രവീഷ് ആണെന്ന് മനസ്സിലാക്കുകയും ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച പോലീസ് സംഘം അതി വിദഗ്ദമായി പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലിയുണ്ടായിരുന്ന ഇയാള്‍ ആ ജോലി ഉപേക്ഷിച്ച് സുഹൃത്തുക്കളുമായി ചേര്‍ന്ന് വളരെ വേഗത്തില്‍ പണമുണ്ടാക്കുന്നതിനായി ലഹരിക്കടത്ത് തുടങ്ങുകയായിരുന്നു. കര്‍ണാടകയിലും കേരളത്തിലെ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും വ്യാപകമായി ലഹരിക്കടത്തിലേര്‍പ്പെട്ടിരുന്ന ഇയാള്‍ ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ്,മലയാളം എന്നീ ഭാഷകളിലുള്ള പ്രവീണ്യവും വാക്‌സാമര്‍ഥ്യവും കൊണ്ട് വളരെ പെട്ടെന്ന് ലഹരിക്കടത്തിലെ ഇടനിലക്കാരില്‍ പ്രധാനിയായി മാറുകയായിരുന്നു. ലഹരി സംഘങ്ങള്‍ക്കിടയില്‍ ഡ്രോപ്പെഷ് , ഒറ്റന്‍ എന്നീ പെരുകളില്‍ രവീഷ് അറിയപ്പെടുന്നുണ്ട്. ഇയാളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരും ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലാണ്


MORE LATEST NEWSES
  • കൊടുവള്ളി സ്വദേശി യുഎഇയിൽ വാഹനാപകടത്തിൽ മരിച്ചു
  • കണ്ണൂരിൽ കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് രണ്ട് മരണം
  • ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ, സ്‌പോട്ട് ബുക്കിംഗ് എന്നിവയിൽ നിയന്ത്രണം.
  • ഗതാഗതം നിരോധിച്ചു
  • നിര്യാതനായി
  • സംസ്ഥാനത്ത് എസ്ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു.
  • വാളയാർ ആൾക്കൂട്ടക്കൊലപാതകത്തിൽ സമ്മർദ്ദത്തിനൊടുവിൽ ഏഴാം ദിവസം ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ്.
  • മത്സ്യ ഗുഡ്‌സ് ഓട്ടോയിലെ ഇന്ധന ടാങ്കില്‍ സാമൂഹ്യവിരുദ്ധര്‍ ഉപ്പ് വിതറി
  • ജില്ലയിലെ വിവിധ ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് കോടിക്കണക്കിന് രൂപ
  • ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • അമിത വേഗതയില്‍ പോയ ബൈക്ക് അപകടത്തില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം
  • ശബരിമല സ്വർണ്ണക്കൊള്ള; കോടതി പറഞ്ഞാൽ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് CBI
  • ഇത്തവണ 10 അല്ല, 12 ദിവസം;ക്രിസ്മസ് അവധിക്കായി സ്കൂളുകൾ ഇന്ന് അടയ്ക്കും
  • ചുരത്തിൽ കുടുങ്ങിയ ലോറി മാറ്റി
  • വടകര യിൽ ബസ്സും സക്കൂട്ടറും കൂട്ടി ഇടിച്ച് ഉണ്ടായ അപകടം; പരിക്കേറ്റ ഗൃഹനാഥൻ മരണപ്പെട്ടു
  • ഡല്‍ഹിയില്‍ ക്രിസ്മസ് കരോള്‍ തടഞ്ഞ് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ആക്രമണം
  • ലഹരി ഉപയോഗിച്ചാല്‍ ജോലി പോകും; 'പോഡ' പദ്ധതിക്ക് ഇന്ന് തുടക്കം
  • കോട്ടയം, ആലപ്പുഴ ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രത നിർദ്ദേശം
  • പുതുവർഷത്തിൽ രാജ്യത്തെ ഗതാഗതരംഗത്ത് വരുന്നത് വൻ മാറ്റങ്ങൾ
  • ചരിത്രത്തിലാദ്യമായി സ്വര്‍ണവില ലക്ഷം കടന്നു
  • ചുരത്തിൽ ലോറി കുടുങ്ങി ഗതാഗത തടസ്സം
  • ഇന്ത്യയിലെ വിസ സർവ്വീസ് നിർത്തിവച്ച് ബംഗ്ലാദേശ്
  • വാളയാർ ആൾക്കൂട്ടക്കൊല കേസിൽ കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തതായി സൂചന
  • ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത് കുടുംബ പ്രശ്നത്തിലെ കോടതി ഉത്തരവിന് പിന്നാലെയെന്ന് സൂചന.
  • സ്കാനിങ്ങിന് മുമ്പ് രോഗി അഞ്ചു പവന്റെ മാല ബെഡിൽ അഴിച്ചു വെച്ചു; തിരിച്ചെത്തിയപ്പോൾ മാല കാണാനില്ല
  • കേരളമടക്കം 3 സംസ്ഥാനങ്ങളിലും കരട് വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
  • കണ്ണൂരിൽ ഒരു വീട്ടിലെ നാലുപേർ മരിച്ച നിലയിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി
  • സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയറുകള്‍
  • പുൽപ്പള്ളി കൂടുതൽ കടുവകൾ ഉണ്ടെന്ന് വനം വകുപ്പ് സ്ഥിരീകരണം
  • കണ്ണോത്ത് സ്കൂളിന് 1986 ബാച്ചിന്റെ കരുതലിൽ പുത്തൻ സ്റ്റേജ്; ഉദ്ഘാടനം നിർവ്വഹിച്ചു
  • സാരഥി സംഗമം
  • ജിപ്സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ 14 വയസുകാരന് ദാരുണാന്ത്യം
  • വിമാന ടിക്കറ്റ് നിരക്കു വീണ്ടും കുതിച്ചുയർന്നു
  • യുഡിഎഫ് അടിത്തറ വിപുലീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
  • അജ്ഞാത വന്യജീവി കോഴികളെ കൊന്നു
  • വടകരയിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടത്തിൽ സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്
  • പി വി അൻവറും സികെ ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അം​ഗങ്ങളാക്കാൻ ധാരണയായി
  • കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ പരാതിയില്‍ നടപടി: ആര്യക്കും സച്ചിനും നോട്ടിസ് 
  • പാലക്കാട് പുതുശ്ശേരിയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
  • ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വീണ്ടും പരോള്‍
  • റാം നാരായണിന്റെ മൃതദേഹം കുടുംബം ഏറ്റെടുക്കും;10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രിയുടെ ഉറപ്പ്
  • കൊല്ലം ഇരവിപുരത്ത് പൊലീസ് സ്റ്റേഷനിൽ അവിലും മലരും പഴവും വച്ച് സിപിഎം നേതാവിന്‍റെ ഭീഷണി
  • വാളയാര്‍ ആള്‍ക്കൂട്ടക്കൊല: അന്വേഷണത്തിന് പ്രത്യേക സംഘം, മേല്‍നോട്ടം ജില്ലാ പൊലിസ് മേധാവിക്ക്
  • മടവൂർ സി.എം മഖാമിൽ നിന്നും ഭണ്ഡാരം തകർത്ത് പണം മോഷ്ടിച്ച പ്രതി പിടിയിൽ
  • ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് പരിശോധനയില്‍ തെളിയിക്കാനായില്ല; പൊലിസിന് തിരിച്ചടി
  • സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് അപകടം; ഒറ്റപ്പാലത്ത് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം
  • കോഴിക്കോട് കോർപറേഷൻ വാർഡ് വിഭജനം തുണച്ചത് ബിജെപിയെ; സിപിഎം, ബിജെപിയെ സഹായിച്ചെന്ന് കോൺഗ്രസ്
  • ഭാര്യയെ വീഡിയോ കോൾ ചെയ്തു, കഴുത്തിൽ കുരുക്ക് മുറുക്കി; അതിഥി തൊഴിലാളി ആത്മഹത്യ ചെയ്തു
  • സംസ്ഥാനത്ത് സ്വർണവില ലക്ഷത്തിനടുത്ത്
  • ഇൻസ്റ്റഗ്രാം പ്രണയം; യുവതിയുടെ നഗ്നചിത്രങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു 19-കാരൻ അറസ്റ്റിൽ