തൃശ്ശൂർ: സി എസ് ആർ തട്ടിപ്പിൽ അനന്തു കൃഷ്‌ണനെതിരെ തൃശ്ശൂരിലും പൊലീസ് കേസെടുത്തു. തൃശ്ശൂർ അന്തിക്കാട് പൊലീസ് സ്റ്റേഷനിലാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്.
7 വനിതകൾ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. നാലുപേർക്ക് സ്‌കൂട്ടർ വാഗ്‌ദാനം ചെയ്തും മൂന്നുപേർക്ക് ഗ്രഹോപകരണങ്ങൾ വാഗ്ദാനം ചെയ്തും പണം തട്ടിയെന്നതാണ് കേസ്.
തൃശ്ശൂർ വടക്കാഞ്ചേരിയിലും പരാതിയുണ്ട്.മൂന്നു പരാതികളാണ് വടക്കാഞ്ചേരി പൊലീസിന് ലഭിച്ചത്.പരാതികളിൽ പൊലീസ് നടപടി ഇന്നുണ്ടായേക്കുമെന്നാണ് സൂചന.48 പേർക്ക് വടക്കാഞ്ചേരിയിൽ പണം നഷ്ടമായി എന്നാണ് പ്രാഥമിക വിവരം.