ഇടുക്കി: ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മറയൂർ ചമ്പക്കാട്ടിൽ വിമലൻ ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു കാട്ടാനയുടെ ആക്രമണം.
ചിന്നാർ വന്യജീവി സങ്കേത പരിധിയിൽ രാവിലെ ഒമ്പത് മണിയോടെയായിരുന്നു ആക്രമണമുണ്ടായത്.
ഫയർ ലൈൻ ജോലിക്കായി വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം പോകുമ്പോൾ കള്ളിക്കാട് ഭാഗത്തുവച്ച് കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ വിമലനെ മറയൂരിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വനം വകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.