തൊട്ടിൽ പാലം : പക്രംതളം ചുരം റോഡിൽ കീഞ്ഞുടി പാലത്തിനു സമീപം ചുരം കയറുകയായിരുന്ന ലോറി ഓട്ടോയിൽ ഇടിച്ച് യാത്രക്കാരന് പരിക്ക്.ഇന്നലെ
വൈകീട്ടോടെയായിരുന്നു സംഭവം. ലോറിയുടെ പിൻഭാഗം എതിരെ വരികയായിരുന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ഓട്ടോ മറിയുകയും ഓട്ടോയിലുണ്ടായിരുന്ന നെല്ലിക്കാമണ്ണിൽ ഷിജു മാത്യുവിന് (46) പരിക്കേൽക്കുകയുമായിരുന്നു.കാലിന് പരിക്കേറ്റ ഷിജുവിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.