ഈങ്ങാപ്പുഴ: ഈങ്ങാപ്പുഴ, കാക്കവയലിൽ കഴിഞ്ഞ ദിവസം രാത്രി തീ പിടിച്ചു പൂർണ്ണമായും കത്തി നശിച്ച ബിൽഡിംഗ് മുസ്‌ലിം ലീഗ് പ്രതിനിധികൾ സന്ദർശിച്ചു.
തിരുവമ്പാടി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറർ സി. എ മുഹമ്മദിന്റെ നേതൃത്വത്തിൽ, പുതുപ്പാടി പഞ്ചായത്ത് മുസ്‌ലിം ലീഗ് ഭാരവാഹികളായ കെ. സി മുഹമ്മദ് ഹാജി, ഷാഫി വളഞ്ഞപാറ, പി. എം. എ റഷീദ്, ബാബു കാക്കവയൽ, മുഹമ്മദ് അലി, കാക്കവയൽ വാർഡ് മുസ്‌ലിം ലീഗ് ഭാരവാഹികളായ അബൂട്ടി, സിറാജ് മാങ്ങാപൊയിൽ, റഷീദ് സി. ആർ, ജമാൽ, ഫൈസൽ കോട്ടായി എന്നിവർ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.
സാധ്യമായ എല്ലാ സഹായ സഹകരണങ്ങളും മുസ്‌ലിം ലീഗിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന്, ബിൽഡിംഗിലെ കച്ചവടക്കാരെ, പ്രതിനിധി സംഘം അറിയിച്ചു.