മുക്കം: മുക്കത്ത് യുവാവിനെ വീട്ടില്‍കയറി സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. തോട്ടത്തിന്‍കടവ് കല്‍പുഴായിയില്‍ പുല്‍പറമ്പില്‍ പ്രജീഷാണ് വീട്ടില്‍ ക്രൂര മർദ്ദനത്തിന് ഇരയായത്. ബുധനാഴ്ച രാത്രി 10.15 ഒടെയാണ് സംഭവം. ബഹളം കേട്ട് അയവാസികള്‍ ഓടിവന്നപ്പോഴേക്കും അക്രമികള്‍ വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നു. പ്രജീഷിന്‍റെ സുഹൃത്തിന്റെ ഭാര്യയുടെ ബന്ധുക്കളാണ് മര്‍ദ്ദനത്തിന് പിന്നിലെന്നാണ് ആരോപണം.
തലയ്ക്കും മുഖത്തും ഗുരുതര പരിക്കേറ്റ പ്രജീഷിനെ ആദ്യം മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രജീഷ് അബോധാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ വധശ്രമത്തിന് മുക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.