നെല്ലിപ്പൊയിൽ : കത്തോലിക്ക കോൺഗ്രസ് മഞ്ഞുവയൽ യൂണിറ്റ് കുടുംബസംഗമം 22/02/2025 ശനിയാഴ്ച വൈകുന്നേരം 5 30 ന് മഞ്ഞുവയൽ സെന്റ് ജോൺസ് പാരീഷ് ഹാളിൽ ആരംഭിക്കുന്നു.
തുടർന്ന് യൂണിറ്റ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടത്തപ്പെടുന്നു.
കുടുംബ സംഗമം കത്തോലിക്ക കോൺഗ്രസ് മഞ്ഞുവയൽ യൂണിറ്റ് ഡയറക്ടർ ഫാദർ ജോർജ് കറുകമാലിയിൽ ഉദ്ഘാടനം ചെയ്യും.
കുടുംബ സംഗമത്തിന് മുന്നോടിയായി നടന്ന എക്സിക്യൂട്ടീവ് യോഗം കത്തോലിക്ക കോൺഗ്രസ് കോടഞ്ചേരി ഫൊറോന പ്രസിഡണ്ട് ജോസഫ് ആലവേലിയിൽ യോഗം ഉത്ഘാടനം ചെയ്തു. ജോയ് മൂത്തേടത്ത് അധ്യക്ഷത വഹിച്ചു.
ഷിന്റോ കുന്നപ്പള്ളി,ഡെല്ലീസ് കാരിക്കുഴി,ഷെല്ലി തോട്ടുപുറം,ബേബി ആലവേലിയിൽ,ഷിജി നീറുങ്കയിൽ,ബിനി പത്തായക്കുഴി,ജോയ് ഇല്യാനത്ത്, ലൈജു അരീപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.