രഞ്ജി ട്രോഫി; കന്നി കിരീടത്തിനായി കേരളം ഇന്നിറങ്ങും,

Feb. 26, 2025, 7:27 a.m.

നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലിൽ കന്നി കിരീടം ലക്ഷ്യമിട്ട് കേരളം ഇന്ന് വിദർഭയെ നേരിടും. നാ​ഗ്പൂരിൽ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാവിലെ 9.30 നാണ് മത്സരം. ജിയോ ഹോട്സ്റ്റാറില്‍ മത്സരം തത്സമയം കാണാം. ടൂണർമെന്റിൽ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ലാത്ത ടീമുകളാണ് രണ്ടും.

കഴിഞ്ഞ തവണ ഫൈനലിൽ മുംബൈയോട് വഴങ്ങേണ്ടി വന്ന വിദർഭ ഇത്തവണ കിരീടം കിട്ടിയേ തീരൂ എന്ന വാശിയിലാണ് ​കളത്തിലിറങ്ങുക. എന്നാൽ മറുവശത്ത് കന്നി കിരീടമെന്ന ചരിത്ര നേട്ടം ലക്ഷ്യമിട്ടാണ് കേരളം ഇറങ്ങുന്നത്. കേരള ടീമിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല. പിച്ചിലെ സാഹചര്യങ്ങള്‍ അനുസരിച്ച് ഏതാനും മാറ്റങ്ങള്‍ക്ക് മാത്രമാണ് സാധ്യത.

സല്‍മാന്‍ നിസാറും, മുഹമ്മദ് അസറുദ്ദീനും, ജലജ് സക്‌സേനയുമടക്കമുള്ള മധ്യനിരയും വാലറ്റവും മികച്ച ഫോമിലാണ്. മുന്‍നിര കൂടി ഫോമിലേക്ക് ഉയര്‍ന്നാല്‍ കേരളത്തിന്റെ ബാറ്റിങ് കരുത്ത് കൂടും. കഴിഞ്ഞ മത്സരത്തിലൂടെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും ഫോമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ബൗളിങ്ങില്‍ എംഡി നിധീഷും ജലജ് സക്‌സേനയും ആദിത്യ സര്‍വാതെയുമാണ് കേരളത്തിന്റെ കരുത്ത്. സീസണില്‍ ഇത് വരെ കാഴ്ച വച്ച ആത്മവിശ്വാസത്തോടെ കളിക്കാനായാല്‍ ആദ്യ കിരീടം എന്ന ചരിത്ര നേട്ടം നേടാനാകും.

കഴിഞ്ഞ പത്ത് വര്‍ഷമായി ആഭ്യന്തര ക്രിക്കറ്റില്‍ ഏറ്റവും സ്ഥിരത പുലര്‍ത്തുന്ന ടീമുകളിലൊന്നാണ് വിദര്‍ഭ. 2018ലും 19ലും കപ്പുയര്‍ത്തിയ വിദര്‍ഭ കഴിഞ്ഞ വര്‍ഷം റണ്ണേഴ്‌സ് അപ്പായിരുന്നു. യാഷ് റാഥോഡ്, ഹര്‍ഷ് ദുബെ, ക്യാപ്റ്റന്‍ അക്ഷയ് വാഡ്കര്‍, അഥര്‍വ്വ ടൈഡെ, മലയാളി താരം കരുണ്‍ നായര്‍, തുടങ്ങിയ പ്രതിഭകളുടെ നിണ്ട നിര തന്നെയുണ്ട് വിദര്‍ഭ ടീമില്‍. ഇതില്‍ യാഷ് റാഥോഡ്, ഹര്‍ഷ് ദുബെ എന്നിവരുടെ പ്രകടനമാണ് ഫൈനലിലും വിദര്‍ഭയെ സംബന്ധിച്ച് നിര്‍ണായകം. ഈ സീസണിലെ റണ്‍വേട്ടയില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് അഞ്ച് സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും അടക്കം 58.31 ശരാശരിയില്‍ 933 റണ്‍സുമായി മൂന്നാം സ്ഥാനത്താണ് യാഷ് റാത്തോഡ്. സെമിയില്‍ മുംബൈക്കെതിരെ ആദ്യ ഇന്നിങ്സില്‍ 54ഉം രണ്ടാം ഇന്നിങ്സില്‍ 151 റണ്‍സടിച്ച് 24കാരനായ റാത്തോഡ് തിളങ്ങിയിരുന്നു.

ഈ സീസണിലെ വിക്കറ്റ് വേട്ടയില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 16.42 ശരാശിയില്‍ 66 വിക്കറ്റെടുത്ത ഇടം കൈയന്‍ സ്പിന്നര്‍ ഹര്‍ഷ് ദുബെയെ നേരിടുക എന്നതായിരിക്കും കേരളം നേരിടാന്‍ പോകുന്ന മറ്റൊരു വെല്ലുവിളി. ഈ സീസണില്‍ മാത്രം ഏഴ് തവണ അഞ്ച് വിക്കറ്റെടുത്ത ഹര്‍ഷ് ദുബെ 70 മെയ്ഡന്‍ ഓവറുകളുമെറിഞ്ഞു. ഇരു ടീമുകളും നേര്‍ക്കുനേരെത്തുമ്പോള്‍ കൗതുകകരമായ മറ്റ് ചില പ്രത്യേകതകള്‍ കൂടിയുണ്ട്. സീസണില്‍ ഇത് വരെ മൂന്ന് സെഞ്ച്വറികളടക്കം 642 റണ്‍സുമായി വിദര്‍ഭ ബാറ്റിങ്ങിന്റെ കരുത്തായ കരുണ്‍ നായര്‍ മലയാളിയാണ്. മറുവശത്ത് വിര്‍ഭയുടെ ഇതിനു മുന്‍പുള്ള രണ്ട് കിരീട നേട്ടങ്ങളിലും ഒപ്പമുണ്ടായിരുന്ന ആദിത്യ സര്‍വാതെ കേരള നിരയിലുമുണ്ട്. നാഗ്പൂര്‍ സ്റ്റേഡിയത്തിലെ സാഹചര്യങ്ങള്‍ സ്വന്തം കൈവെള്ളയിലെന്ന പോലെ അറിയുന്ന സര്‍വാതെയുടെ സാന്നിധ്യം കേരളത്തിന് മുതല്‍ക്കൂട്ടാണ്. എന്നാല്‍ രഞ്ജി നോക്കൗട്ടില്‍ വിദര്‍ഭയോട് കേരളത്തിന്റെ റെക്കോഡ് മികച്ചതല്ല 2017-18ല്‍ വിര്‍ഭയോട് ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായ കേരളം അടുത്ത വര്‍ഷം സെമിയിലും അവരോട് തോല്‍വി വഴങ്ങുകയായിരുന്നു


MORE LATEST NEWSES
  • പേരാമ്പ്രയിൽ ഏഴു വയസുകാരൻ ബൈക്കിടിച്ചു മരിച്ചു
  • വ്യാജ ട്രേഡിംഗ് ആപ്പുകളിലൂടെ സൈബര്‍ തട്ടിപ്പ്; ഇരകളായി ഡോക്ടറും വീട്ടമ്മയും
  • ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതിയും ബന്ധുവായ കുട്ടിയും മുങ്ങിമരിച്ചു.
  • പേയ്ടിഎം നന്നാക്കാനെന്ന പേരിൽ കടകളിൽ നിന്നു പണം തട്ടിയ യുവാവ് അറസ്റ്റിൽ
  • രമേശ് ചെന്നിത്തല മുംബൈയില്‍ അറസ്റ്റില്‍
  • മാനന്തവാടിയിൽ മരം മുറിച്ചു മാറ്റുന്നതിനിടെ ദേഹത്ത് വീണ് പരിക്കേറ്റ യുവാവ് മരിച്ചു
  • സൗദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരൂർ സ്വദേശി മരിച്ചു
  • രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗം; ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്തു
  • കോഴിക്കോട് വാഹനാപകടത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം.
  • വഖഫ് സ്വത്തുകളില്‍ തല്‍സ്ഥിതി തുടരണം; ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി
  • ലിഫ്റ്റ് നിർമാണ പ്രവൃത്തിക്കിടെ ഷോക്കേറ്റ് അപകടം.
  • ബസ് യാത്രയ്ക്കിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
  • ഡാൻസഫ് പരിശോധനയ്ക്കിടെ ഹോട്ടൽ മുറിയിൽ നിന്നിറങ്ങി ഓടി നടൻ ഷൈൻ ടോം ചാക്കോ.
  • പോക്സോ കോടതി കേസെടുക്കാൻ ഉത്തരവിട്ട എഇഒക്കെതിരെ നടപടിയെടുക്കാതെ വിദ്യാഭ്യാസ വകുപ്പ്.
  • തെരുവുനായ ആക്രമണത്തിൽ 12 വയസുകാരിക്ക് ഗുരുതര പരിക്ക്
  • ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം;ഒരാൾ പിടിയിൽ
  • പാലക്കാട് നിയന്ത്രണം വിട്ട് പിക്കപ്പ് വാൻ ഇടിച്ച് കയറി തിരൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
  • സ്വകാര്യ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട കാറിന്‍റെ ടയറുകൾ മോഷ്ടിച്ചു
  • പാലക്കാട് സംഘർഷത്തിൽ ബിജെപി-യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു.
  • ലഹരി വിരുദ്ധ സമിതി പ്രവർത്തകനു നേരെ ലഹരി മാഫിയാ സംഘത്തിന്റെ ആക്രമണം
  • പിഎഫ് വെബ്സൈറ്റ് ഹാക്ക് ചെയ്ത് തട്ടിപ്പ്; കസ്റ്റഡിയില്‍ നിന്ന് ചാടിയ അധ്യാപകന്‍ വീണ്ടും പിടിയില്‍
  • വഖഫ്​ ഭേദഗതി നിയമത്തിനെതിരെ താക്കീതായി മുസ്​ലിം ലീഗ്​ മഹാറാലി
  • അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ; ഇന്ന് പെസഹ വ്യാഴം
  • വഖഫ് ബിൽ വർഗീയതയും മതങ്ങൾ തമ്മിലുള്ള അകൽച്ചയും കൂട്ടി;സാദിഖലി തങ്ങൾ
  • സഊദിയിലേക്കുള്ള വിസ നടപടികൾ താൽക്കാലികമായി നിർത്തിവച്ചു;
  • ഇന്ത്യയിലാദ്യമായി ട്രെയിനിലും എ.ടി.എം എ.ടി.എം സ്ഥാപിച്ച് റെയിൽവേ
  • എ പ്ലസ് അക്കാദമി ട്യൂഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു
  • എംഡിഎംഎയുമായി യുവാവ് പിടിയില്‍
  • വഖഫ് ഭേദ​ഗതി നിയമത്തിൽ കേന്ദ്രത്തിന് നിർണായക നിർദേശവുമായി സുപ്രിംകോടതി.
  • മലപ്പുറം നഗരത്തിൽ വ്യാപകമായി അജ്ഞാത പോസ്റ്റർ; അന്വേഷണമാരംഭിച്ച് പൊലീസ്
  • ആശാ വർക്കേഴ്സ് സമരം; ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി
  • കോട്ടയത്ത് യുവതിയുടേയും മക്കളുടെയും മരണകാരണം ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്
  • പേടിഎം തകരാർ പരിഹരിക്കാനെന്ന വ്യാജേന കടകളിലെത്തി പണം തട്ടിയ യുവാവ് അറസ്റ്റിൽ
  • പയ്യോളിയിൽ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
  • പോലീസുകാരനെ ആക്രമിച്ച നേപ്പാള്‍ സ്വദേശികള്‍ പിടിയിലായി
  • അബ്‌ദുൽ റഹീമിന്റെ മോചനം വൈകുന്നതിൽ വിശദീകരണവുമായി നിയമസഹായ സമിതി
  • കഞ്ചാവ് കലർത്തിയ ചോക്ളേറ്റുകളുമായി ഡൽഹി സ്വദേശി കുറ്റ്യാടിയിൽ പിടിയിൽ
  • ഇരുമ്പന്‍പുളി പറിക്കാനായി മരത്തില്‍ കയറിയ എട്ടു വയസ്സുകാരന്‍ കിണറ്റില്‍ വീണു മരിച്ചു
  • മുസ്ലിം ലീഗ് വഖഫ് സംരക്ഷണ റാലി:കോഴിക്കോട് ഇന്ന് ഗതാഗത ക്രമീകരണം
  • സ്വർണവില കുതിച്ചുയിരുന്നു
  • സ്വകാര്യ ബസ് തൊഴിലാളികൾക്കുനേരെ തോക്ക് ചൂണ്ടിയ കേസിൽ വ്ലോഗർ തൊപ്പിയെ വിട്ടയച്ചു
  • പിഞ്ചുകുഞ്ഞുങ്ങളെ കൊന്ന് യുവതി ആത്മഹത്യ ചെയ്‌തത്‌ ഇന്ന് ഭർത്താവ് ഗൾഫിൽ നിന്ന് എത്താനിരിക്കെ.
  • മധ്യവയസ്കനെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി.
  • അനധികൃത സ്വത്ത് സമ്പാദനം; എം ആര്‍ അജിത് കുമാര്‍ കുറ്റവിമുക്തൻ
  • എരുമേലിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു മരണം, മൂന്ന് പേരുടെ നില ​​ഗുരുതരം
  • മദ്യപാനത്തിനിടെ തർക്കം; തൃശൂരിൽ യുവാവിനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി
  • അഫ്​ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; 5.9 തീവ്രത, ഡൽഹിയിലും പ്രകമ്പനം
  • ബൈക്കിൽ പടക്കമുള്ളത് ശ്രദ്ധിച്ചില്ല പെട്രോൾ അടിക്കാൻ പമ്പിൽ കയറിയപ്പോൾ പൊട്ടിത്തെറിച്ചു
  • നാഷണല്‍ ഹെറാള്‍ഡ് കേസ്; ഇന്ന് രാജ്യവ്യാപക പ്രതിഷേധം
  • ബന്ധുവീട്ടിലെത്തിയ മൂന്ന് വയസുകാരി പടുതാ കുളത്തിൽ വീണ് മരിച്ചു