ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫെെനലില്‍

March 4, 2025, 9:50 p.m.

ദുബായ്: ടീം ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലിൽ. സെമിയിൽ ഓസ്ട്രേലിയയെ നാലു വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം. ഓസീസ് ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം 48.1 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ന്യൂസീലൻഡ് - ദക്ഷിണാഫ്രിക്ക രണ്ടാം സെമി ഫൈനൽ വിജയികളെ ഞായറാഴ്ച്‌ച നടക്കുന്ന ഫൈനലിൽ ഇന്ത്യ നേരിടും.

ചേസ് മാസ്റ്റർ വിരാട് കോലി ഒരിക്കൽ കൂടി മത്സരങ്ങൾ പിന്തുടർന്ന് ജയിക്കുന്നതിലെ തന്റെ വൈദഗ്ധ്യം വെളിവാക്കിയ മത്സരത്തിൽ ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ എന്നിവരുടെ ഇന്നിങ്സുകളും നിർണായകമായി. 98 പന്തിൽ നിന്ന് അഞ്ച് ഫോറടക്കം 84 റൺസെടുത്ത കോലിയാണ് ടീം ഇന്ത്യയുടെ ടോപ് സ്കോറർ.

265 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് അഞ്ചാം ഓവറിൽതന്നെ ശുഭ്‌മാൻ ഗില്ലിനെ (8) നഷ്ട‌മായി. ബെൻ ഡ്വാർഫ്യൂസ് ബൗൾഡാക്കുകയായിരുന്നു. അതേസമയം, ഒരറ്റത്ത് രോഹിത് അടിച്ചുകളിച്ചു. രണ്ടുതവണ ക്യാച്ചിൽനിന്ന് രക്ഷപ്പെട്ട രോഹിത്തിനെ പക്ഷേ എട്ടാം ഓവറിൽ കൂപ്പർ കൊന്നോലി വിക്കറ്റിനു മുന്നിൽ കുടുക്കി. 29 പന്തിൽനിന്ന് ഒരു സിക്സു‌ം മൂന്ന് ഫോറുമടക്കം 28 റൺസെടുത്ത് ടീമിന് മികച്ച തുടക്കം സമ്മാനിച്ചാണ് രോഹിത് മടങ്ങിയത്.

എന്നാൽ, മൂന്നാം വിക്കറ്റിൽ ഒന്നിച്ച വിരാട് കോലി-ശ്രേയസ് അയ്യർ സഖ്യം നിലയുറപ്പിച്ച് മുന്നേറിയതോടെ ഇന്ത്യ കളി കൈയിലാക്കി. ഇരുവരും ചേർന്നെടുത്ത 91 റൺസ് വിജയത്തിൽ നിർണായകമായി. ഇതിനിടെ അർധസെഞ്ചുറിയിലേക്ക് മുന്നേറുകയായിരുന്ന അയ്യരെ മടക്കി ആദം സാംപ ഈ കൂട്ടുകെട്ട് പൊളിച്ചു. 62 പന്തിൽനിന്ന് മൂന്ന് ഫോറടക്കം 45 റൺസെടുത്താണ് അയ്യർ മടങ്ങിയത്.അയ്യർ പുറത്തായ ശേഷം അഞ്ചാമൻ അക്ഷർ പട്ടേലിനെ കൂട്ടുപിടിച്ച് കോലി ഇന്നിങ്സ് മുന്നോട്ടുനയിച്ചു. സ്കോർ 178-ൽ നിൽക്കേ അക്ഷറിനെ നഥാൻ എല്ലിസ് പുറത്താക്കി. 30 പന്തിൽ നിന്ന് 27 റൺസെടുത്ത അക്ഷർ, നാലാം വിക്കറ്റിൽ കോലിക്കൊപ്പം 44 റൺസ് കൂട്ടിച്ചേർത്താണ് മടങ്ങിയത്.


MORE LATEST NEWSES
  • കോഴിക്കോട് സ്വദേശി യുഎഇയിൽ വാഹനപകടത്തിൽ മരണപ്പെട്ടു
  • ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു
  • പന്നിക്കെണിയിൽപ്പെട്ട് വയോധികയ്ക്ക് പരിക്ക്, മകൻ അറസ്റ്റിൽ
  • ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു
  • ദുബായിൽ വാഹനാപകടം; കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം
  • ഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികളിൽ പ്രഖ്യാപിച്ചു
  • കയാക്കിങ് മത്സരക്രമം തയ്യാറായി.
  • ന്യൂസിലാൻഡിൽ മാസം 2 ലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത കൊല്ലം സ്വദേശിനി പിടിയിൽ
  • പോക്സോ കേസ്: നരിക്കുനി സ്വദേശി പിടിയിൽ*
  • അടുത്ത വർഷത്തെ സ്കൂൾ കലോത്സവ, കായിക മേള, ശാസ്ത്ര മേള വിവരങ്ങൾ പ്രഖ്യാപിച്ചു*
  • മന്ത്രി വീണജോർജിനെതിരെ പ്രതിഷേധം ശക്തമാവുന്നു.
  • ടെക്സസിൽ മിന്നൽ പ്രളയം; 13 മരണം
  • സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു
  • മിനിമം ബാലന്‍സിന് പിഴയില്ല; നിബന്ധന ഒഴിവാക്കി നാല് പൊതുമേഖലാ ബാങ്കുകള്‍
  • സുൽത്താന്റെ ഓർമകളിൽ ചമൽ
  • ദേശീയ പാതയിൽ ലോറി നിയത്രണം വിട്ട് അപകടം
  • ഒന്നല്ല രണ്ടു പേരെ കൊന്നു’: മുഹമ്മദലിയുടെ ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തൽ കൂടി
  • വയനാട് സ്വദേശിയെ ഇസ്രായേലിൽ മരിച്ച നിലയിൽ കണ്ടെത്തി
  • രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് മികച്ച തുടക്കം, 244 റൺസിന്റെ ലീഡ്
  • പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി
  • കാക്കൂരിൽ ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം
  • മരണ വാർത്ത
  • ഹൃദയാഘാതം; കൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ മരിച്ചു
  • അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി
  • വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിഷേദിച്ചു.
  • നിപ മരണം; മലപ്പുറം ജില്ലയിലെ ഈ ഗ്രാമ പഞ്ചായത്തുകൾ കണ്ടെയ്ൻമെൻ്റ് സോണുകൾ*
  • വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ:കപ്പല്‍ മുങ്ങാൻ സാധ്യത
  • വയനാട് ചുരത്തിൽവനമഹോൽസവം സംഘടിപ്പിച്ചു.
  • അമിതമായി ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു.
  • കേരളത്തിൽ വരുന്ന അഞ്ചു ദിവസത്തേക്ക് ശക്തമായ ഒറ്റപ്പട്ട മഴക്ക് സാദ്യത
  • വി എസിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു .
  • വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്! കടുത്ത പിഴയും രക്ഷിതാവിന് ശിക്ഷയും കിട്ടും, ലാസ്റ്റ് ബെല്ലിൽ പിടിച്ചത് 200 വണ്ടികൾ
  • ബിന്ദുവിൻ്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ.
  • നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂന്നുജില്ലകളിൽ ജാഗ്രതാ നിർദേശം.
  • സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്.
  • പിടിഎ ജനറൽ ബോഡി യോഗവും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു
  • ബസ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ പരാതിയുമായി വിദ്യാർത്ഥികൾ
  • വീണുകിട്ടിയ നാലേമുക്കാൽ പവൻ പാദസരം തിരിച്ചേൽപ്പിച്ച് യുവാക്കൾ.
  • ബസ് യാത്രയ്ക്കിടെ യാത്രക്കാരിയോട് ലൈംഗിക അതിക്രമം നടത്തി ഒളിവിൽ പോയ കണ്ടക്ടർ പിടിയിൽ.
  • പതിനാലാം വയസിൽ നടത്തിയ കൊലപാതകം ഏറ്റുപറഞ്ഞു മധ്യവയസ്കൻ
  • സ്വകാര്യ ബസ്സുകളുടെ പണിമുടക്ക് തുടങ്ങി
  • കോഴിക്കോട് വീണ്ടും നിപ; പതിനെട്ടുകാരിയുടെ മരണം നിപ മൂലമെന്ന് പ്രാഥമിക പരിശോധനാ ഫലം
  • ഒറ്റപ്പാലത്ത് ഭർതൃവീട്ടിൽ 22 കാരിയുടെ മരണം: ദുരൂഹത,പരാതിയുമായി ബന്ധുകൾ
  • അമ്പായത്തോട് വീട് കുത്തിതുറന്ന് കവർച്ച-കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
  • ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്; ആറ് പേർ താമരശ്ശേരി പോലീസിൻ്റെ പിടിയിൽ
  • എംഎൽഎ ആയിരിക്കാൻ പോലും അർഹതയില്ല, പറയിപ്പിക്കരുത്'; വീണ ജോർജിനെതിരെ ലോക്കൽ കമ്മറ്റി അംഗം
  • വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന് വാഗ്ദാനംചെയ്ത് പണം തട്ടിയവർ അറസ്റ്റിൽ
  • കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹനവകുപ്പ്
  • സംഘടനയില്‍ നിന്ന് പുറത്ത് പോയതിന് മലപ്പുറത്ത് കുടുംബത്തെ ഊരുവിലക്കിയതായി പരാതി
  • മകളെ അച്ഛൻ കൊലപ്പെടുത്തിയതിനു പിന്നില്‍ രാത്രിയാത്രയുമായി ബന്ധപ്പെട്ട തർക്കം.