താമരശ്ശേരി : എംഡിഎംഎ പാക്കറ്റുകൾ
വിഴുങ്ങി മരിച്ച ഷാനിദിൻ്റെ വയറിനുള്ളിൽ മൂന്ന് പാക്കറ്റുകൾ കണ്ടെത്തി. സ്കാൻ പരിശോധനയിലാണ് 3 പാക്കറ്റുകൾ കണ്ടെത്തിയത്. ഇവയിൽ രണ്ട് പാക്കറ്റുകളിൽ ക്രിസ്റ്റൽ തരികളും ഒന്നിൽ ഇല പോലുള്ള ഒരു വസ്‌തുവുമാണ് കണ്ടെത്തിയത്. ഇത് കഞ്ചാവാണെന്നാണ് നിഗമനം. ഷാനിദിന്റെ ഇൻക്വസ്റ്റ് പൂർത്തിയായി. താമരശ്ശേരി തഹസിൽദാരുടെയും കുന്നമംഗലം ജുഡീഷ്യൻ മജിസ്ട്രേറ്റിന്റെയും സാന്നിധ്യത്തിലായിരുന്നു ഇൻക്വസ്റ്റ്. ഷാനിദിൻ്റെ മരണം പേരാമ്പ്ര ഡിവൈഎസ്പി അന്വേഷിക്കും.