ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യക്ക്

March 9, 2025, 10 p.m.

ദുബെെ:ചാമ്പ്യൻസ് ട്രോഫി കലാശ പോരാട്ടത്തില്‍ ന്യൂസിലാൻഡിനെ നാലു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം നേടി, തകര്‍പ്പന്‍ തുടക്കമിട്ട് ക്യാപ്റ്റന്‍ രോഹിത് ശര്‍മ മടങ്ങി.അര്‍ധ ശതകവുമായി അദ്ദേഹം അരങ്ങുതകര്‍ത്തിരുന്നു. 83 ബോളില്‍ 76 റണ്‍സെടുത്താണ് അദ്ദേഹത്തിന്റെ മടക്കം. അതേസമയം, ഇന്ത്യയുടെ വലിയ പ്രതീക്ഷയായിരുന്ന വിരാട് കോലി വന്നതുപോലെ മടങ്ങി. രണ്ട് ബോളില്‍ ഒരു റണ്‍സെടുത്ത് ബ്രേസ്‌വെല്ലിന്റെ ബോളില്‍ എല്‍ ബിയില്‍ കുടുങ്ങുകയായിരുന്നു അദ്ദേഹം. 50 ബോളില്‍ 31 റണ്‍സെടുത്ത് ശുഭ്മാന്‍ ഗില്ലും പവലിയനില്‍ എത്തി.

പേസര്‍മാരെ കണക്കിന് ശിക്ഷിച്ച ഇന്ത്യന്‍ ബാറ്റിങ് നിരക്ക് പക്ഷേ സ്പിന്നര്‍മാരെ ആ നിലയ്ക്ക് എടുക്കാനാകുന്നില്ല. കിവീസും ഇങ്ങനെയായിരുന്നു. സ്പിന്നിനെ പിന്തുണക്കുന്ന പിച്ചാണ് ഫൈനലിന് ഒരുക്കിയത്. ശ. മിച്ചല്‍ സാന്റ്‌നര്‍, രചിന്‍ രവീന്ദ്ര, സ്പിന്‍ വജ്രായുധമാക്കിയ ഇന്ത്യ, ന്യൂസിലന്‍ഡിനെ 251 റണ്‍സില്‍ ഒതുക്കുകയായിരുന്നു. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഈ സമ്ബാദ്യം. ന്യൂസിലന്‍ഡിന്റെ നിര്‍ണായക മുന്‍നിര വിക്കറ്റുകള്‍ സ്പിന്നര്‍മാരാണ് കടപുഴക്കിയത്. അതേസമയം, ഡാരില്‍ മിച്ചലിന്റെയും (101 ബോളില്‍ 63) മൈക്കല്‍ ബ്രേസ്വെലിന്റെയും (40 ബോളില്‍ 53*) അര്‍ധ സെഞ്ചുറികള്‍ ആണ് കിവികളുടെ രക്ഷയ്ക്ക് എത്തിയത്.ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു ന്യൂസിലന്‍ഡ്. സ്‌കോര്‍ ബോര്‍ഡ് 57ല്‍ നില്‍ക്കെയാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. 15 റണ്‍സെടുത്ത വില്‍ യംഗ് പുറത്താകുകയായിരുന്നു. യംഗിനെയും 52 ബോളില്‍ 34 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സിനെയും വരുണ്‍ ചക്രവര്‍ത്തി പുറത്താക്കി. 29 പന്തില്‍ 37 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയുടെയും 14 പന്തില്‍ 11 റണ്‍സെടുത്ത കെയിന്‍ വില്യംസണിന്റെയും വിക്കറ്റുകള്‍ കുല്‍ദീപ് യാദവ് എടുത്തു. 30 ബോളില്‍ 14 റണ്‍സെടുത്ത ടോം ലഥമിന്റെ വിക്കറ്റ് രവീന്ദ്ര ജഡേജയും പിഴുതു. മുഹമ്മദ് ഷമിക്ക് ഒരു വിക്കറ്റുണ്ട്.

സെമിയില്‍ ഓസ്ട്രേലിയക്കെതിരേ കളിച്ച അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തി. ന്യൂസീലന്‍ഡ് ടീമില്‍ പരുക്കേറ്റ മാറ്റ് ഹെന്റിക്ക് പകരം നഥാന്‍ സ്മിത്തിനെ ഉള്‍പ്പെടുത്തി. ക്യാപ്റ്റനെന്ന നിലയില്‍ തുടര്‍ച്ചയായി 12-ാം തവണയാണ് രോഹിത് ശര്‍മയ്ക്ക് ടോസ് നഷ്ടപ്പെടുന്നത്. ടൂര്‍ണമെന്റില്‍ പരാജയം അറിയാതെയാണ് ഇന്ത്യ ഫൈനല്‍ കളിക്കുന്നത്.


MORE LATEST NEWSES
  • അംഗൻവാടിയുടെ സംരക്ഷണഭിത്തിയുടെ ഉള്ളിൽനിന്ന് രണ്ടു മൂർഖൻ പാമ്പുകളെ പിടികൂടി
  • വയനാട്ടിലെ മക്കിമലയില്‍ വന്‍ ലഹരി വേട്ട
  • പാലക്കാട് മരുമകളെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭർതൃപിതാവ് ജീവനൊടുക്കി
  • പാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെ
  • ജമ്മു കശ്മീരിലെ സൈനിക വാഹനപകടം ;മരണം പത്തായി
  • ഷിംജിത മുസ്തഫക്കെതിരായ പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്.
  • സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് സൈനികർക്ക് വീരമൃത്യു
  • സിപിഎം നേതാവ് ലീഗില്‍; അംഗത്വം നല്‍കി സാദിഖലി തങ്ങള്
  • കോളജ് ക്യാമ്പസിലെ അടിക്കാടിന് തീപിടിച്ചു
  • 44 റൺസിനിടെ കേരളത്തിന് നഷ്ടമായത് 8 വിക്കറ്റുകൾ; രഞ്ജി ട്രോഫിയിൽ ഛണ്ഡിഗഢിന് മേൽക്കൈ
  • രാത്രി മുറ്റത്ത് കരച്ചിലോ സംസാരമോ കാളിങ്ബെൽ,ടാപ്പ് തുറന്ന ശബ്ദമോ കേട്ടാൽ പുറത്തിറങ്ങരുത്; സുരക്ഷാ നിർദേശങ്ങളുമായി പോലീസ്
  • സൗജന്യ വസ്ത്രങ്ങളും സ്കൂൾ കിറ്റും വിതരണം ചെയ്തു
  • ബയോപ്ലാന്റിന്റെ ടാങ്കില്‍ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം
  • ലൈംഗിക അതിക്രമം നേരിട്ടുവെന്ന മൊഴിയില്‍ ഉറച്ച് ഷിംജിത
  • കാപ്പാട് ചിക്കൻ സ്റ്റാൾ അടച്ചുപൂട്ടി ആരോഗ്യവകുപ്പ്
  • സീബ്രാ ക്രോസിലുടെ റോഡുമുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച്‌ വിദ്യാർത്ഥിനിക്ക് പരുക്ക്
  • ഒന്നരവയസുകാരനെ എറിഞ്ഞുകൊന്ന കേസ്; അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ച് കോടതി
  • സ്വർണവില റെക്കോഡിലെത്തിയതിന് പിന്നാലെ കുറഞ്ഞു.
  • ശബരിമല സ്വർണമോഷണക്കേസിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം
  • പുഴയിൽനിന്ന് അനധികൃത മണൽക്കടത്ത്: ലോറി പിടികൂടി
  • കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്‍റെ ചെയ്സ് വീണ്ടും പൊട്ടി; യാത്രക്കാരുടെ ജീവന്‍ പണയംവച്ച് തിരുവനന്തപുരം-മാനന്തവാടി സര്‍വീസ്
  • രഞ്ജി ട്രോഫിയില്‍ കേരളം ഇന്ന് ചണ്ഡിഗഢിനെ നേരിടും
  • ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും
  • എസ്ഐആർ ജുഡീഷ്യൽ റിവ്യൂവിനും അതിതമോ? പരിഷ്കരണം ന്യായയുക്തമായിരിക്കണമെന്നും നിർദ്ദേശം; നാടുകടത്താനല്ലെന്ന് കമ്മീഷൻ
  • ദില്ലിയില്‍ വായുമലിനീകരണം രൂക്ഷം
  • ചുരത്തിൽ ഗതാഗത നിയന്ത്രണം
  • വീടുമാറി കൂടോത്രം, ചെയ്തയാൾ പിടിയിൽ
  • കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമക്ക് തിരിച്ചു നൽകി മാതൃകയായി ഹോട്ടൽ ജീവനക്കാർ
  • കോറി മാഫിയക്ക് വേണ്ടി വില്ലേജ് അതിർത്തികൾ മാറ്റുവാനുള്ള നടപടിക്കെതിരെ പ്രതിഷേധ മാർച്ചുo ധരണയും നടത്തി
  • വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൽ മരണപ്പെട്ടു
  • വിദ്യാർത്ഥിനിയുടെ ആത്മഹത്യ; സ്‌കൂളിനെതിരെ പരാതിയുമായി കുട്ടിയുടെ പിതാവ്
  • ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയെ 14 ദിവസത്തേക്ക് റിമാൻഡ്ചെയ്തു,
  • എസ് ഐആര്‍: പൗരത്വം പരിശോധിക്കുന്നത് തെരഞ്ഞെടുപ്പ് ആവശ്യത്തിനു മാത്രമെന്ന് കമ്മീഷന്‍
  • കല്‍പ്പറ്റയില്‍ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിക്ക് കുത്തേറ്റു
  • ദീപക് ആത്മഹത്യാ- ഷിംജിത മുസ്തഫ വടകരയില്‍ അറസ്റ്റില്‍
  • നടൻ കമൽ റോയ് അന്തരിച്ചു
  • രണ്ടാം തവണയും കുതിച്ചുയർന്ന് സ്വർണവില
  • ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾക്ക് ദാരുണന്ത്യം
  • മരം മുറിച്ച് നീക്കുന്നതിനിടെ തൊഴിലാളി മരിച്ചു
  • ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി
  • വിവാദ പ്രസ്താവന പിന്‍വലിച്ച് മന്ത്രി സജി ചെറിയാന്‍
  • വിവാദ പ്രസ്താവന പിന്‍വലിച്ച് മന്ത്രി സജി ചെറിയാന്‍
  • ശബരിമല സ്വർണക്കൊള്ള;ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം
  • തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ തെരുവുനായ ആക്രമണം
  • വെടിനിർത്തൽ കരാർ ലംഘനം;ഗസ്സയിലെ ജനങ്ങൾ ഉടൻ ഒഴിയണമെന്ന് ഇസ്‌റാഈൽ സൈന്യത്തിന്റെ താക്കീത്
  • 3 വർഷം പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച 33 കാരനായ എഞ്ചിനീയർ അറസ്റ്റിൽ
  • ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന, ബസിലെ വീഡിയോ എഡിറ്റ് ചെയ്തു
  • ചരിത്രത്തിലെ ഏറ്റവും വലിയ വർധന; സ്വർണത്തിന് ഇന്ന് വർധിച്ചത് ഗ്രാമിന് 460 രൂപ
  • ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം . യുവാക്കൾക്ക് ദാരുണാന്ത്യം
  • ദീപകിന്റെ മരണം: സോഷ്യൽ മീഡിയ ദുരുപയോഗത്തിനും വർഗീയ മുതലെടുപ്പിനുമെതിരെ ജാഗ്രത വേണം - എസ്കെഎസ്എസ്എഫ്