മസ്ക്കറ്റ്: ഒമാനിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നന്മണ്ട സ്വദേശിയായ യുവാവ് മരിച്ചു. നന്മണ്ട 12-ലെ പുറ്റാരംകോട്ടുമ്മൽ വിപിൻദാസ് (39) ആണ് മരിച്ചത്. ഒമാനിൽ സ്വകാര്യ ആശുപത്രി ജീവനക്കാരനായിരുന്നു. ജോലിക്കിടയിൽ യുവാവ് സഞ്ചരിച്ച കാർ അപകടത്തിൽപെടുകയായിരുന്നു.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം ഇന്ന് രാത്രിയോടെ നന്മണ്ടയിലെ വീട്ടിലെത്തിക്കും. തുടർന്ന് രാത്രി 10 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. പിതാവ്: ഹരിദാസൻ. മാതാവ്: തങ്കമണി. ഭാര്യ: രമ്യ. മക്കൾ: പാർവണ, ലക്ഷ്മിക (നന്മണ്ട ജ്ഞാനപ്രദായനി സ്കൂൾ വിദ്യാർത്ഥിനികൾ)