കുന്നമംഗലം: ചാത്തമംഗലം ഭാഗത്ത് നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്ക് ഇറങ്ങി അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് വൈകുന്നേരം 6. 30 ഓടെയാണ് അപകടം ഉണ്ടായത്
അതേസമയം അടിമാലിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു. തമിഴ്നാട് ഉദുമൽപേട്ടയിൽ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്സാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. വൈകീട്ട് മൂന്നാറിൽ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.