കട്ടിപ്പാറ: ലഹരിക്കെതിരെ ജനകീയ പിന്തുണയോടെ ശക്തമായി പോരാടുവാൻ, രംഗത്തിറങ്ങുവാൻ കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഹാളിൽ ചേർന്ന ജനകീയസദസ്സിൽ തീരുമാനിച്ചു. പഞ്ചായത്ത് ഹാളിൽ തിങ്ങി നിറഞ്ഞ ജനബാഹുല്യം ലഹരിക്കെതിരെ ജനങ്ങൾക്കുള്ള പ്രതിക്ഷേധത്തിന്റെ തെളിവായിരുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് ഉദ്ഘാടനം ചെയ്ത ജനകീയസദസ്സിൽ വൈസ് പ്രസിഡണ്ട് ബിന്ദു സന്തോഷ് അദ്ധ്യക്ഷം വഹിച്ചു. വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ അബൂബക്കർ കുട്ടി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മുഖ്യാഥിതികളായി ബിജു CR (SI താമരശ്ശേരി പോലീസ്), ഷംസുദ്ദീൻ (അസി.എക്സൈസ് ഇൻസ്പെക്ടർ) എന്നിവർ പങ്കെടുത്തു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും, മറ്റ് ബുദ്ധിമുട്ടുകളെപ്പറ്റിയും ഷഫീഖ് അലി (സിവിൽ എക്സൈസ് ഓഫീസർ), വിപിൻ വർഗീസ് (കൗൺസിലർ, സ്വാന്തനം ഡി അഡിക്ഷൻ സെന്റർ, കട്ടിപ്പാറ) എന്നവർ ക്ലാസ്സുകൾ നയിച്ചു. പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ അഷ്റഫ് പൂലോട്, ബേബി രവീന്ദ്രൻ, ബ്ലോക്ക് മെമ്പർ നിധീഷ് കല്ലുള്ളതോട്, സെക്രട്ടറി നൗഷാദ് അലി, മുഹമ്മദ് മോയത്ത്, എന്നിവർ ആശംസകൾ നേർന്നു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, യുവജന സംഘടന പ്രതിനിധികൾ, ആരാധനാലയ പ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ, കെട്ടിട ഉടമ സംഘടന അംഗങ്ങൾ, ഓട്ടോ-ടാക്സി ഡ്രൈവേഴ്സ് പ്രതിനിധികൾ, വനിത സംഘടന അംഗങ്ങൾ, സ്കൂളുകളിലെ പ്രധാന അധ്യാപകരും, PTA അംഗങ്ങളും, കുടുംബശ്രീ ഭാരവാഹികൾ, വിവിധ ക്ലബ്ബുകളുടെ ഭാരവാഹികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ സാന്നിദ്ധ്യം ജനകീയ പോരാട്ട തുടക്കത്തിന് ആവേശമായി.
എല്ലാ വാർഡുകളിലും അടിയന്തിരമായി ജനകീയ കൂട്ടായ്മകളും, ബോധവത്കരണ പ്രചരണ പരിപാടികളും വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു. എല്ലാ വാർഡുകളിലേക്കും ഓരോ പോലീസുകാരെ ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾക്ക് സഹായകരമായി നിയോഗിക്കുന്നതിനും തീരുമാനമായി. സ്കൂളുകളിൽ രക്ഷകർത്താക്കൾക്കും, വിദ്യാർത്ഥികൾക്കും കൃത്യമായ അവബോധം നല്കുന്നതിന് ആവശ്യമായ പരിപാടികൾ സംഘടിപ്പിക്കുന്നതിന് പ്രധാനാധ്യാപകരെയും, PTA ഭാരവാഹികളെയും ചുമതലപ്പെടുത്തി.
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ പഞ്ചായത്ത് തലത്തിൽ കോർഡിനേറ്റ് ചെയ്യുന്നതിന് പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനും, സെക്രട്ടറി കൺവീനറുമായും, ജനപ്രതിനിധികൾ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, വിവിധ സംഘടനപ്രതിനിധികൾ തുടങ്ങിയ അംഗങ്ങളുമായുള്ള കമ്മറ്റി രൂപീകരിച്ചു.
ജനകീയ സദസ്സിൽ ഹാരിസ് അമ്പായത്തോട്, ഷാഹിം ഹാജി, അനിത രവീന്ദ്രൻ,CP നിസാർ, സലാം മണക്കടവൻ, മജീദ് മൗലവി, ഷാൻ മാസ്റ്റർ, സലീം പുല്ലടി, മുഹമ്മദ് റിഫായത്ത്, റഹീം സഖാഫി, KC ബഷീർ, ബാബു മാസ്റ്റർ,നിനീഷ് കട്ടിപ്പാറ, സലാം മാസ്റ്റർ കോളിക്കൽ, CKC അസൈനാർ, ലത്തീഫ് കോറി, അബുലൈസ് മാസ്റ്റർ, ബൈജു NJ, ഷൈനി അമ്പായത്തോട് തുടങ്ങിയവർ ജനകീയ സദസ്സിൽ വിവിധങ്ങളായ നിർദ്ദേശങ്ങളും, അഭിപ്രായങ്ങളും സമർപ്പിച്ച് സംസാരിച്ചു.