പുതുപ്പാടി:വർദ്ധിച്ച് വരുന്ന ലഹരി മാഫിയകളുടെ വിളയാട്ടത്തിനെതിരെയും ,വ്യാപനത്തിനെതിരെയും ശക്തമായി പ്രതികരിച്ച പുതുപ്പാടി പഞ്ചായത്ത് യൂത്ത് ലീഗ് നേതാവിനെതിരെ വധ ഭീഷണി മുഴക്കിയ ലഹരി മാഫിയകളുടെ നടപടിയിൽ പ്രതിഷേധിച്ച് പുതുപ്പാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ഈങ്ങാപ്പുഴയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
എന്ത് പ്രകോപനം സൃഷ്ടിച്ചാലും ലഹരി മാഫിയകളുടെ കടന്നാക്രമണത്തേയും, ഗുണ്ടാ വിളയാട്ടത്തേയും യൂത്ത് ലീഗ് നിയമപരമായും, അല്ലാതെയും ശക്തമായി പ്രതികരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. വധ ഭീഷണി മുഴക്കിയവരെ ശക്തമായ അന്വേഷണത്തിലൂടെ പോലീസ് അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.പ്രതിഷേധ പ്രകടനത്തിന് കെ.പി സുനീർ, പി.കെ നംഷീദ്, കെ.സി ശിഹാബ്, അർഷാദ് മലപുറം, പി.കെ മുഹമ്മദലി, ബാബു കാക്കവയൽ, അലി മണൽവയൽ, വി.കെ ഷംനാദ് ,സിറാജ് മാങ്ങാപ്പൊയിൽ, സി.പി റിയാസ്, അസ്നിൽ, ശുഹൈബ്, ഷാഹിദ്, അബ്ദു, അഷ്റഫ് ടി.ടി, മുഹമ്മദലി ടി.എം എന്നിവർ നേതൃത്വം നൽകി.