പെട്രോള്‍ പമ്പിലെ മോഷണം: പ്രതികള്‍ പിടിയില്‍.

March 21, 2025, 7:04 a.m.

പയ്യോളി: തിക്കോടിയിലെ പെട്രോള്‍ പമ്പില്‍ കയറി പണം കവര്‍ന്ന സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ചെട്ടിപ്പടി പൊക്ലിയന്റെ പുരക്കല്‍ വീട്ടില്‍ റസല്‍ ജാസി, പരപ്പനങ്ങാടി ചെട്ടിപ്പടി കുറ്റ്യാടി വീട്ടില്‍ ആഖിബ് ആഷിഖ് എന്നിവരാണ് പിടിയിലായത്. കേരളത്തിലെ പത്തുജില്ലകളിലായി നിരവധി ബൈക്ക് മോഷണക്കേസിലും പെട്രോള്‍ പമ്പ് കേന്ദ്രീകരിച്ചുള്ള കവര്‍ച്ചയിലും വഴിയോര കച്ചവടങ്ങള്‍ കവര്‍ച്ച ചെയ്ത കേസുകളിലും പ്രതിയാണിവര്‍. ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് പരപ്പനങ്ങാടി ഭാഗത്തുനിന്നും പന്നിയങ്കര പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്ത സമയം ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് അക്രമാസക്തരായ പ്രതികള്‍ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പന്നിയങ്കര പോലീസ് ബല പ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പന്നിയങ്കര പോലീസ് സ്റ്റേഷന്‍ 2025 ഫെബ്രവരി മാസം രജിസ്റ്റര്‍ ചെയ്ത ബൈക്ക് മൊഷണ കേസിന്റെ ഇവര്‍ പിടിയിലായത്. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിലെ പെട്രാള്‍ പമ്പില്‍ മോഷണം നടത്തി മോഷണ ബൈക്കും മുതലുകളുമായി വരുന്ന വഴിയിലാണ് പൊലീസ് പിടിയിലാവുന്നത്.

ഫെബ്രുവരി പതിനാറിന് പുലര്‍ച്ചെ ഒരുമണിക്ക് കല്ലായ് റെയില്‍വെ സ്റ്റേഷനിലെ സിഗ്‌നല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരന്റെ റെയില്‍വെ സ്റ്റേഷന്‍ സ്റ്റാഫ് പാര്‍ക്കിംഗ് ഏരിയയില്‍ സൂക്ഷിച്ചിരുന്ന പള്‍സര്‍ ബൈക്ക് മോഷ്ടിച്ചതും ഇവരാണ്. തുടര്‍ന്ന് വടകര ഭാഗത്തേക്ക് ഓടിച്ചു പോവുകയും പോകുന്ന വഴിയില്‍ കൊയിലാണ്ടി ഭാഗത്തെ ഒരു ഗോഡൗണിനു സമീപം സൂക്ഷിച്ചിരുന്ന ബൈക്കിലെ ഹെല്‍മെറ്റ് മോഷ്ടിച്ചു. അതിനു ശേഷം സമീപത്തുള്ള പെട്രോള്‍ പമ്പില്‍ കയറി പെട്രോളടിച്ച് പൈസ കൊടുക്കാതെ കടന്നു കളയുകയും പുലര്‍ച്ചെ പയ്യോളി സ്റ്റേഷന്‍ പരിധിയിലെ പെട്രോള്‍ പമ്പില്‍ കയറി 8000 രൂപ കവരുകയുമായിരുന്നു. തുടര്‍ന്ന് പരപ്പനങ്ങാടി ഭാഗത്തേക്ക് രക്ഷപ്പെട്ടു.

മോഷണം നടത്തിയ ബൈക്ക് മലപ്പുറം കുളത്തൂര്‍ ചന്തപ്പറമ്പ് സ്വദേശിക്ക് വില്‍പ്പന നടത്തുകയാണ് ചെയ്തത്. അതിനുശേഷം ഫെബ്രുവരി 18ന് പ്രതികള്‍ എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷന്‍ പരിസരത്തു നിന്നും എളമക്കര സ്വദേശിയായ ഒരു യുവാവിന്റെ ചുവന്ന പള്‍സര്‍ ബെക്ക് മോഷ്ടിച്ചു. വടക്കാഞ്ചേരിക്ക് സമീപമുള്ള പന്തലം പാടം ഹൈവേ സൈഡിലുള്ള പെട്രോള്‍ പമ്പില്‍ ഫെബ്രുവരി 19ന് പുലര്‍ച്ചെ മോഷണം നടത്തി. പമ്പിലെ മെഷീന്റെ സൈഡില്‍ ബാഗ് വെച്ച് ഉറങ്ങാനായി കിടന്ന സെയില്‍സ്മാന്റെ ബാഗിലുണ്ടായിരുന്ന 48000രൂപയാണ് കവര്‍ന്നത്. ഇതുമായി വരുംവഴിയാണ് പൊലീസ് പിടിയിലായത്.

ബെക്കിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റി വ്യാജ നമ്പര്‍ പ്ലേറ്റ് സ്ഥാപിക്കുകയായിരുന്നു. വടക്കാഞ്ചേരിയില്‍ മോഷണം പോയ ബൈക്കാണിതെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ടി.നാരായണന്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്ന് പ്രതികളെ വടക്കാഞ്ചരി നിന്നു കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്തതില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

പന്നിയങ്കര പോലീസ് നടത്തിയ അന്വേഷണത്തില്‍ നിന്നും പ്രതികള്‍ക്ക് 10 ജില്ലകളിലായി 20 ഓളം കേസ്സ് നിലവിലുള്ളതായി അന്വേഷണ സംഘത്തിനു നേതൃത്വം കൊടുത്ത ഫറോക് അസിസ്റ്റന്റ് കമ്മീഷണര്‍ എ.എം.സിദ്ദിഖ് അറിയിച്ചു. പ്രതികള്‍ സ്ഥിരമായി സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് നലല്‍കുകയും അതിനു പകരമായി മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചുനല്‍കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. അങ്ങനെ മോഷ്ടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍ തിരൂര്‍ ബസ്റ്റാന്റ് പരിസരത്തുള്ള മൊബൈല്‍ ഷോപ്പുകളില്‍ വില്‍പ്പന നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.


MORE LATEST NEWSES
  • മാനന്തവാടി ഗവ. മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴയില്‍ പൊലീസ് കേസെടുത്തു
  • സംസ്ഥാനത്തെ ജയിൽ പുള്ളികളുടെ വേതനം കുത്തനെ വർധിപ്പിച്ചു
  • കുറ്റിപ്പുറം ബൈക്ക് അപകടം;കുമ്പിടി സ്വദേശി മരിച്ചു
  • ലോറിയും വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം
  • സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ യു.എം അബ്‌ദുറഹ്മാൻ മുസ്‌ലിയാർ അന്തരിച്ചു
  • പിഎസ്എൽവി ദൗത്യം പരാജയം
  • തൈപ്പൊങ്കൽ പ്രമാണിച്ച് ജനുവരി 15ന് 6ജില്ലകളിൽ അവധി അവധി
  • റോഡ് ഉദ്ഘാടനം ചെയ്തു
  • *സ്വീകരണം നൽകി*
  • *ഇന്ന് വിവാഹം കഴിക്കാനിരുന്ന യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു*
  • ഒരു പവന് വർധിച്ചത് ആയിരത്തിലധികം രൂപ! സർവകാല റെക്കോർഡുകൾ ഭേദിച്ച് സ്വർണം*
  • അനുമോദിച്ചു
  • പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ കണ്ടെത്തി.
  • ടിപി ചന്ദ്രശേഖരന്‍ വധക്കേസ് ഒന്നാം പ്രതിക്ക് പരോൾ
  • താമരശ്ശേരി ക്വാറി സ്റ്റോറിൽ നിന്നും കേബിൾ മോഷ്ടിച്ച മൂന്നംഗ സംഘം പിടിയിൽ.
  • ഇറാനിൽ ഇതുവരെ 538 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
  • കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ സ്ത്രീയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി.
  • രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ്; ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ
  • കുന്നമംഗലത്ത് കാറും പിക്കപ്പും കൂട്ടി ഇടിച്ച് അപകടം:മൂന്ന് പേർ മരണപ്പെട്ടു
  • ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 4 വിക്കറ്റ് ജയം
  • വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറഞ്ഞു
  • അധ്യാപകരുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം വേണം; കെ എ ടി എഫ്
  • ആവേശമായി കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്‌കൂൾ സുവർണ്ണ ജൂബിലി പൂർവ്വ വിദ്യാർത്ഥി -അധ്യാപക സംഗമം .
  • ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം ത്തിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം
  • ചുരത്തിൽ രൂക്ഷമായ ഗതാഗത കുരുക്ക്
  • പെരിന്തൽമണ്ണ സ്വദേശികളായ ഉംറ തീർത്ഥാടകർ സൗദിയിൽ മരണപ്പെട്ടു
  • *കാറ്ററിംങ്‌ ഗോഡൗണിൽ തീ പിടുത്തം
  • വേങ്ങരയിൽ കെട്ടിടത്തിന് മുകളിൽ മൃതദേഹം കണ്ടെത്തി
  • വീടുപണിക്കായി സൂക്ഷിച്ചിരുന്ന ജനൽ പാളി തലയിൽ വീണ് ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു.
  • പ്രമുഖ ഫോട്ടോ ജേര്‍ണലിസ്റ്റ് എന്‍.പി ജയനെ ‍ മരിച്ച നിലയില്‍ കണ്ടെത്തി.
  • മൂന്നാം ബലാത്സംഗക്കേസ്: രാഹുൽ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് റിമാൻഡ് റിപ്പോർട്ട്,
  • ബൊലേറോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗർഭിണിയും കുഞ്ഞുമടക്കം അഞ്ചോളം പേർക്ക് പരുക്ക്
  • കവിതാ സമാഹാരം ഏറ്റുവാങ്ങി
  • കക്കയം സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥി മൈസൂരിൽ വാഹനാപകടത്തിൽ മരിച്ചു.
  • ഇന്ത്യ ന്യൂസിലന്‍ഡ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം
  • കണ്ഠരര് രാജീവരുടെ വീട്ടില്‍ നടന്നത് എട്ടുമണിക്കൂറിലേറെ നീണ്ട പരിശോധന
  • സ്ഥാനാർഥികൾ 12 നകം ചെലവ് കണക്ക് സമർപ്പിക്കണം
  • അച്ഛനെ പരിചരിക്കാനെത്തിയ മകൻ കെട്ടിടത്തിൽനിന്ന് ചാടിമരിച്ചു
  • മരണ വാർത്ത
  • കവിതാ സമാഹാരം ഏറ്റുവാങ്ങി
  • കൽപ്പറ്റയിൽ മുളകുപൊടി വിതറി വയോധികയുടെ സ്വര്‍ണാഭരണം കവര്‍ച്ച ചെയ്തയാള്‍ പിടിയില്‍.
  • കോട്ടത്തറ വണ്ടിയാമ്പറ്റയിൽ കടുവയിറങ്ങി,നാട്ടുകാർക്ക് ജാഗ്രതാ നിർദ്ദേശം
  • ഇൻസ്റ്റഗ്രാമിൽ വൻ സുരക്ഷാവീഴ്‌ച; 1.75 കോടി ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഡാർക് വെബിൽ
  • രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റില്‍
  • വാഹന ബാഹുല്യം ;ചുരത്തിൽ ഗതാഗത കുരുക്ക് നേരിടുന്നു
  • എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രം
  • ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി.
  • പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ
  • ചുരത്തിൽ ലോറി കുടുങ്ങി., ഗതാഗത തടസ്സം