വളാഞ്ചേരി: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ച് സമൂഹ മാധ്യമത്തിലെ ബ്ലോഗറെ തേടി തിരുവനന്തപുരം സ്വദേശിയായ ഡോക്ടർ യുവതി വളാഞ്ചേരിയിലെത്തി. ഇൻസ്റ്റ ഗ്രാമിൽ ഒരുലക്ഷത്തിലേറെ ഫോളോവേഴ്സ് ഉള്ളയാളാണ് ലോഗർ.
യുവതിയും മാതാപിതാക്കളും യുവാവിന്റെ വീട്ടിലെത്തി വിവാഹംചെയ്യാൻ ആവശ്യപ്പെട്ടു. ഇതോടെ വാകേറ്റമാകുകയും നാട്ടുകാർ ഇടപെടുകയും ചെയ്തു. തർ ക്കത്തിനിടെ യുവാവിൻ്റെ പിതാവിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർ
ന്ന് യുവതിയും ബന്ധുക്കളും വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പരാതിയിൽ കേസെ ടുത്തതോടെ യുവാവ് ഒളിവി ലാണ്.
വീട്ടിൽ അതിക്രമിച്ച് കയറിയെന്നാരോപിച്ച് യു വാവിന്റെ ബന്ധുക്കളും യുവ തിക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.