മകളുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

March 21, 2025, 1:35 p.m.

തലശ്ശേരി :കുടുംബവഴക്കിനെ തുടർന്ന് മകളുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 2.5 ലക്ഷം രൂപ പിഴയും.കോഴിക്കോട് പന്തീരങ്കാവിലെ തിരുമംഗലത്ത് വീട്ടിൽ കെ.
പ്രേമരാജനെ (64) യാണ് തലശ്ശേരി അഡീഷനൽ ജില്ല കോടതി (നാല്) ജഡ്ജി ജെ. വിമൽ ശിക്ഷിച്ചത്. മകളുടെ ഭർത്താവ് തലശ്ശേരി ചിറക്കര പഴയ പെട്രോൾ പമ്പിന് സമീപം ചന്ദ്രി വില്ലയിൽ കെ.കെ.
സന്ദീപിനെ(27)യാണ് പ്രേമരാജൻ കുത്തിക്കൊലപ്പെടുത്തിയത്.

കൊലക്കുറ്റത്തിന് ജീവപര്യന്തം തടവിനും രണ്ടുലക്ഷം രൂപ പിഴയടക്കാനും വധശ്രമത്തിന് 10 വർഷം തടവിനും 50,000 രൂപ പിഴയടക്കാനുമാണ് ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.പിഴയടച്ചില്ലെങ്കിൽ ഒന്നര വർഷം തടവ് അനുഭവിക്കണം. പിഴയടച്ചാൽ തുക കൊല്ലപ്പെട്ട സന്ദീപിന്റെ ഭാര്യയും പ്രതിയുടെ മകളുമായ നിനിഷക്ക് നൽകണം.2017 മേയ് 14-ന് രാവിലെ ഒമ്പതിന് തലശ്ശേരിയിലെ സന്ദീപിന്റെ വീട്ടിന് സമീപം വെച്ചാണ് കുത്തിക്കൊലപ്പെടുത്തിയത്. സന്ദീപിന് സാമ്പത്തിക ശേഷി കുറവാണെന്നതിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. സന്ദീപ് -നിനിഷ ദമ്പതികളുടെ കുഞ്ഞിന് സെറിബ്രൽ പൾസി അസുഖവുമുണ്ടായിരുന്നു

സന്ദീപിനെ കല്യാണം കഴിച്ചതുകൊണ്ടാണ് കുഞ്ഞ് അസുഖം ബാധിച്ചതെന്ന തോന്നലും കുടുംബവഴക്കിനിടയാക്കി. വീട്ടുകാരുമായുള്ള വഴക്കിനെ തുടർന്ന് സന്ദീപ് ഭാര്യയെ വീട്ടിൽ അയച്ചിരുന്നില്ല.തലശ്ശേരിയിൽ ചെരിപ്പു കടയിൽ ജോലി ചെയ്തതിരുന്ന സന്ദീപ് പിന്നീട് എ.ടി.എമ്മിൽ പണം നിറക്കുന്ന ജോലിയിലായിരുന്നു. പ്രതി പ്രേമരാജ് കോഴിക്കോട്ട് ചുമട്ടുതൊഴിലാളിയാണ്.സംഭവത്തിന്റെ തലേന്ന് പ്രേമരാജന്റെ ഭാര്യ സുജ സന്ദീപിന്റെ വീട്ടിലെത്തിയപ്പോൾ മകൾ നിനിഷയുമായി വഴക്കുണ്ടായിരുന്നു. ഇതേ തുടർന്ന് പ്രേമരാജനുമായി സന്ദീപ് ഫോണിൽ വിളിച്ച് സംസാരിച്ചപ്പോൾ തമ്മിൽ അസ്വാരസ്യമുണ്ടായി. സംഭവ ദിവസം രാവിലെ ചിറക്കരയിലെ വീട്ടിലെത്തിയ പ്രേമരാജൻ സന്ദീപുമായി വഴക്കുണ്ടായി.

തുടർന്ന് വീട്ടിൽ നിന്ന് വിളിച്ചിറക്കി 50മീറ്റർ അകലെ തലശ്ശേരി -വളവുപാറ റോഡിൽ എത്തിച്ച് കയ്യിൽ കരുതിയ കത്തി കൊണ്ടു വെട്ടുകയായിരുന്നു.
ഒറ്റവെട്ടിനു നിലത്തു വീണ സന്ദീപിനെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ ഓട്ടോറിക്ഷയിൽ കയറ്റി ഉടനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിനേറ്റ കുത്താണ് മരണകാരണമായത്. ഒരു മാസം മുമ്പ് മലപ്പുറത്തുനിന്ന് വാങ്ങിയ കത്തി ഉപയോഗിച്ചാണ് കൊല നടത്തിയത്.

പ്രേമരാജൻ സഞ്ചരിക്കാനുപയോഗിച്ച ഇരുചക്ര വാഹനം സംഭവസ്ഥലത്ത് നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ചിറക്കര ഗണേഷ് എൻജിനീയറിങ്ങിലെ മുൻ ജീവനക്കാരൻ രാജേന്ദ്രന്റെയും രഞ്ജിനിയുടെയും മകനാണ് മരിച്ച സന്ദീപ്. സംഭവം നടക്കുമ്പോൾ മകൾ വൈഗക്ക് മൂന്ന് വയസ്സായിരുന്നു.
കേസിൽ 21 സാക്ഷികളെ വിസ്‌തരിച്ചു.

തലശ്ശേരി സി.ഐമാരായിരുന്ന പ്രദീപൻ കണ്ണിപ്പായിൽ, കെ.ഇ. പ്രേമചന്ദ്രൻ എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എ. രേഷ്‌മ ഹാജരായി..


MORE LATEST NEWSES
  • മാനന്തവാടി ഗവ. മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴയില്‍ പൊലീസ് കേസെടുത്തു
  • സംസ്ഥാനത്തെ ജയിൽ പുള്ളികളുടെ വേതനം കുത്തനെ വർധിപ്പിച്ചു
  • കുറ്റിപ്പുറം ബൈക്ക് അപകടം;കുമ്പിടി സ്വദേശി മരിച്ചു
  • ലോറിയും വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം
  • സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ യു.എം അബ്‌ദുറഹ്മാൻ മുസ്‌ലിയാർ അന്തരിച്ചു
  • പിഎസ്എൽവി ദൗത്യം പരാജയം
  • തൈപ്പൊങ്കൽ പ്രമാണിച്ച് ജനുവരി 15ന് 6ജില്ലകളിൽ അവധി അവധി
  • റോഡ് ഉദ്ഘാടനം ചെയ്തു
  • *സ്വീകരണം നൽകി*
  • *ഇന്ന് വിവാഹം കഴിക്കാനിരുന്ന യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു*
  • ഒരു പവന് വർധിച്ചത് ആയിരത്തിലധികം രൂപ! സർവകാല റെക്കോർഡുകൾ ഭേദിച്ച് സ്വർണം*
  • അനുമോദിച്ചു
  • പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ കണ്ടെത്തി.
  • ടിപി ചന്ദ്രശേഖരന്‍ വധക്കേസ് ഒന്നാം പ്രതിക്ക് പരോൾ
  • താമരശ്ശേരി ക്വാറി സ്റ്റോറിൽ നിന്നും കേബിൾ മോഷ്ടിച്ച മൂന്നംഗ സംഘം പിടിയിൽ.
  • ഇറാനിൽ ഇതുവരെ 538 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
  • കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ സ്ത്രീയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി.
  • രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ്; ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ
  • കുന്നമംഗലത്ത് കാറും പിക്കപ്പും കൂട്ടി ഇടിച്ച് അപകടം:മൂന്ന് പേർ മരണപ്പെട്ടു
  • ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 4 വിക്കറ്റ് ജയം
  • വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറഞ്ഞു
  • അധ്യാപകരുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം വേണം; കെ എ ടി എഫ്
  • ആവേശമായി കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്‌കൂൾ സുവർണ്ണ ജൂബിലി പൂർവ്വ വിദ്യാർത്ഥി -അധ്യാപക സംഗമം .
  • ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം ത്തിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം
  • ചുരത്തിൽ രൂക്ഷമായ ഗതാഗത കുരുക്ക്
  • പെരിന്തൽമണ്ണ സ്വദേശികളായ ഉംറ തീർത്ഥാടകർ സൗദിയിൽ മരണപ്പെട്ടു
  • *കാറ്ററിംങ്‌ ഗോഡൗണിൽ തീ പിടുത്തം
  • വേങ്ങരയിൽ കെട്ടിടത്തിന് മുകളിൽ മൃതദേഹം കണ്ടെത്തി
  • വീടുപണിക്കായി സൂക്ഷിച്ചിരുന്ന ജനൽ പാളി തലയിൽ വീണ് ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു.
  • പ്രമുഖ ഫോട്ടോ ജേര്‍ണലിസ്റ്റ് എന്‍.പി ജയനെ ‍ മരിച്ച നിലയില്‍ കണ്ടെത്തി.
  • മൂന്നാം ബലാത്സംഗക്കേസ്: രാഹുൽ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് റിമാൻഡ് റിപ്പോർട്ട്,
  • ബൊലേറോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗർഭിണിയും കുഞ്ഞുമടക്കം അഞ്ചോളം പേർക്ക് പരുക്ക്
  • കവിതാ സമാഹാരം ഏറ്റുവാങ്ങി
  • കക്കയം സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥി മൈസൂരിൽ വാഹനാപകടത്തിൽ മരിച്ചു.
  • ഇന്ത്യ ന്യൂസിലന്‍ഡ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം
  • കണ്ഠരര് രാജീവരുടെ വീട്ടില്‍ നടന്നത് എട്ടുമണിക്കൂറിലേറെ നീണ്ട പരിശോധന
  • സ്ഥാനാർഥികൾ 12 നകം ചെലവ് കണക്ക് സമർപ്പിക്കണം
  • അച്ഛനെ പരിചരിക്കാനെത്തിയ മകൻ കെട്ടിടത്തിൽനിന്ന് ചാടിമരിച്ചു
  • മരണ വാർത്ത
  • കവിതാ സമാഹാരം ഏറ്റുവാങ്ങി
  • കൽപ്പറ്റയിൽ മുളകുപൊടി വിതറി വയോധികയുടെ സ്വര്‍ണാഭരണം കവര്‍ച്ച ചെയ്തയാള്‍ പിടിയില്‍.
  • കോട്ടത്തറ വണ്ടിയാമ്പറ്റയിൽ കടുവയിറങ്ങി,നാട്ടുകാർക്ക് ജാഗ്രതാ നിർദ്ദേശം
  • ഇൻസ്റ്റഗ്രാമിൽ വൻ സുരക്ഷാവീഴ്‌ച; 1.75 കോടി ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഡാർക് വെബിൽ
  • രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റില്‍
  • വാഹന ബാഹുല്യം ;ചുരത്തിൽ ഗതാഗത കുരുക്ക് നേരിടുന്നു
  • എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രം
  • ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി.
  • പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ
  • ചുരത്തിൽ ലോറി കുടുങ്ങി., ഗതാഗത തടസ്സം