ബെംഗളൂരു: കർണ്ണാടകയിൽ ഇന്ന് (മാർച്ച് 22 ) ശനിയാഴ്ച കർണ്ണാടക ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. കന്നഡ അനുകൂല സംഘടനകൾ പ്രഖ്യാപിച്ച 12 മണിക്കൂർ ബന്ധ് രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണിവരെ നീണ്ടു നിൽക്കും. സംസ്ഥാനത്തെ സാധാരണ ജനജീവിതത്തെ ബാധിക്കുന്ന ബന്ദ് പ്രധാന നഗരമായ ബെംഗളൂരുവിനെയും പ്രതികൂലമായി ബാധിക്കും.
ഷെയറിങ് ഓട്ടോ റിക്ഷകൾ, ഓട്ടോറിക്ഷാ യൂണിയനുകൾ, ഓല, ഊബർ ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസോസിയേഷൻ, ഹോട്ടലുകൾ, സിനിമാ സംഘടനകൾ, തുടങ്ങിയവ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
• പൊതുഗതാഗതം തടസ്സപ്പെടാൻ സാധ്യത
• വ്യാപാര സ്ഥാപനങ്ങളും, മാളുകളും പ്രവർത്തിക്കില്ല.
• ഹോട്ടലുകൾ തുറക്കില്ല