കൊല്ലത്ത് മയക്കുമരുന്നുമായി പിടിയിലായ യുവതി പോലീസിന്റെ നോട്ടപ്പുള്ളി.

March 22, 2025, 11:22 a.m.

കൊല്ലം :കൊല്ലത്ത് മയക്കുമരുന്നുമായി പിടിയിലായ അനില രവീന്ദ്രൻ പൊലീസിന്റെ നോട്ടപ്പുള്ളി. പെരിനാട് ഇടവട്ടം സ്വദേശിനിയായ അനില രവീന്ദ്രനെ നേരത്തെയും എംഡിഎംഎ കടത്തിയ കേസിൽ പിടികൂടിയിട്ടുണ്ടെന്ന് പൊലീസ്.കഴിഞ്ഞ ദിവസമാണ് 34 കാരിയായ യുവതിയെ നീണ്ടകര പാലത്തിനു സമീപത്ത് നിന്നും പൊലീസ് 50 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. കർണാടക രജിസ്ട്രേഷൻ കാറിൽ കൊല്ലത്തേക്ക് വരുന്നതിനിടെയാണ് അനിലയെ ശക്തികുളങ്ങര പൊലീസും സിറ്റി ഡാൻസാഫ് ടീമും ചേർന്ന് സാഹസികമായി പിടികൂടിയത്.

ബെംഗളൂരുവിൽ നിന്ന് കാറിൽ കൊല്ലത്തേക്ക് വരുമ്പോഴാണ് അനില പൊലീസിന്റെ വലയിലാകുന്നത്. കർണാടകയിൽനിന്നും ലഹരി മരുന്ന് എത്തിച്ച് കൊല്ലം നഗരത്തിലെ സ്കൂ‌ളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നയാളാണ് അനില എന്നാണ് വിവരം.

ഇത് സംബന്ധിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് കഴിഞ്ഞ ദിവസം ഇവരെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടന്ന് കൊല്ലം എസിപി ഷരീഫിന്റെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി പൊലീസ് നടത്തിയ പരിശോധനയിലാണ് അനില കുടുങ്ങുന്നത്.പരിശോധനയിലാണ് അനില കുടുങ്ങുന്നത്.

ഇന്നലെ വൈകിട്ട് നീണ്ടകര പാലത്തിനു സമീപം അഞ്ചരയോടെ നീണ്ടകര പാലത്തിന് സമീപത്തുവെച്ച് യുവതിയുടെ കാർ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. കാറിന് പൊലീസ് സംഘം കൈ കാണിച്ചെങ്കിലും ഇവർ വാഹനം നിർത്തിയില്ല.

തുടർന്ന് കാറിനെ പിന്തുടർന്ന പൊലീസ് സാഹസികമായി വാഹനം വളഞ്ഞ് യുവതിയെ പിടികൂടുകയായിരുന്നു. കാറിൽ പരിശോധന നടത്തിയപ്പോഴാണ് ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്.

സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും യുവതിക്ക് മയക്കുമരുന്ന് നൽകിയവരെക്കുറിച്ചും, കൊല്ലത്ത് ഇവരിൽ നിന്നും മയക്കുമരുന്ന് വാങ്ങിയവരെക്കുറിച്ചുമടക്കം അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.


MORE LATEST NEWSES
  • ഏതൊരാക്രമണത്തെയും യുദ്ധമായി കണക്കാക്കും'; യു.എസിന് ഇറാന്‍റെ മുന്നറിയിപ്പ്
  • ചാലക്കരയിൽ നിയന്ത്രണം വിട്ട കാർ ടെലിഫോൺ പോസ്റ്റും മതിലും ഇടിച്ച് അപകടം
  • കൈക്കൂലി കേസ്; എസ്‌ഐക്ക് 18 മാസം കഠിനതടവ്
  • ചുരത്തിൽ ഗതാഗത തടസ്സം
  • സഊദിയിൽ ഇനി വിദേശികൾക്കും വീടും സ്ഥലവും വാങ്ങാം; പുതിയ നിയമം പ്രാബല്യത്തിൽ
  • നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണത്തിൽ അച്ഛനെതിരെ കൊലക്കുറ്റം ചുമത്തി.
  • നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുന്നത് കൂട്ടായ നേതൃത്വമാകുമെന്ന് ധാരണ
  • സംസ്ഥാന ടെക്‌നിക്കൽ സ്‌കൂൾ കലോത്സവം; 99 പോയിന്റുമായി കൊടുങ്ങല്ലൂർ ടെക്ക്‌നിക്കല്‍ സ്കൂൾ മുന്നില്‍
  • ഉംറ വിസ കാലാവധിയിൽ മാറ്റം വരുത്തി സഊദി അറേബ്യ
  • ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ട്വന്റി 20യിൽ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
  • കെ.എസ്.ഇ.ബി കരാർ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
  • എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ
  • 14 കാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കരാട്ടേ പരിശീലകൻ അറസ്റ്റിൽ
  • ഒന്നരവയസ്സുകാരന്‍റെ മരണം കൊലപാതകം;കുറ്റം സമ്മതിച്ച് പിതാവ്
  • പാലക്കാട് മങ്കട മലയിൽ വൻ തീപിടുത്തം
  • മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ നടന്ന ജനപ്രതിനിധി കൾക്കുള്ള സ്വീകരണം.
  • സപ്ലൈകോ സിഗ്നേച്ചർ മാർട്ടുകൾ എല്ലാ ജില്ലകളിലേക്കും;നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ലഭിക്കും
  • ദീപക്കിന്റെ ആത്മഹത്യ;പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
  • കണ്ണില്‍ നിന്നും അപൂര്‍വ്വ ഇനം വിരയെ പുറത്തെടുത്തു
  • വടകര ഹോട്ടലില്‍ തീപിടിത്തം
  • ഷിംജിതയുടെ പരാതിയിൽ കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനം ആയില്ലെന്ന് പൊലീസ്.
  • കുടുംബ വഴക്ക്; യുവതി ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തി പരിക്കേല്പിച്ചു
  • മുല്ലപ്പടി വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു.
  • ജീപ്പ് മറിഞ്ഞ് അപകടം;ഒരാൾ മരിച്ചു
  • ഗതാഗത നിയമലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് കർശന നടപടിയുമായി കേന്ദ്ര സർക്കാർ
  • അധ്യാപകനെ ക്രൂരമായി മർദ്ദിച്ച് കവർച്ച നടത്തിയ 3 പേർ പിടിയിൽ
  • 13കാരിയെ മാതൃസുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; മാതാവ് കസ്റ്റഡിയില്‍
  • ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം നൽകി കോടതി
  • ജനവാസ മേഖലയിൽ വീണ്ടും മാലിന്യം തള്ളി.
  • ഓവർസീസ് സ്കോളർഷിപ്പ് പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു
  • പ്രധാനമന്ത്രി കേരളത്തിൽ;നാല് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു
  • ഷിംജിത മുസ്തഫയ്ക്ക് പൊലീസിന്റെ ഭാഗത്തുനിന്നും അനാവശ്യ പരിഗണന ലഭിക്കുന്നു; ആരോപണവുമായി ദീപക്കിന്റെ കുടുംബം
  • തൃക്കാരിയൂരിൽ ബൈക്കപകടത്തിൽ എക്സൈസ് ഉദ്യോഗസ്ഥൻ മരിച്ചു
  • റെക്കോർഡിട്ട് സ്വർണവില! ഏറ്റവും ഉയർന്ന നിരക്കിൽ സംസ്ഥാനത്തെ സ്വർണവില
  • ഒന്നര വയസുള്ള കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന ശരണ്യയെ കുടുക്കിയത് ചോദ്യംചെയ്യലിനിടെ വന്ന 17 മിസ്ഡ് കോളുകള്‍
  • ഫെയ്സ് ക്രീമിനെ ചൊല്ലി തര്‍ക്കം; കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് അടിച്ചൊടിച്ചു; മകള്‍ പിടിയില്‍
  • ലോൺ ആപ്പിൽ നിന്നുള്ള ഭീഷണി ; യുവാവ് ജീവനൊടുക്കി.
  • ഗണേഷ് കുമാറിന് കോൺഗ്രസിന്റെ മുന്നറിയിപ്പ്; ഉമ്മൻ ചാണ്ടിയെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് നേതൃത്വം
  • റിയാദില്‍ നിര്‍മ്മാണസ്ഥലത്തുണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ മരിച്ചു.
  • കരിപ്പൂര്‍ എംഡിഎംഎയുമായി നാലുപേര്‍ പിടിയിൽ
  • റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് എട്ട് മാസം കഴിഞ്ഞിട്ടും എൽപി സ്കൂൾ നിയമനം ഇഴയുന്നു
  • നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍
  • ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണിയുണ്ടായതായി അധികൃതർ.
  • ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ഒമാനി റിയാൽ
  • ഗുണ്ട് പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക്
  • പുഴയിൽ കുളിക്കുന്നതിന്നിടെ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു
  • KSRTC ബസില്‍ കടത്തിയ കുഴൽ പണം പിടികൂടി
  • അംഗൻവാടിയുടെ സംരക്ഷണഭിത്തിയുടെ ഉള്ളിൽനിന്ന് രണ്ടു മൂർഖൻ പാമ്പുകളെ പിടികൂടി
  • വയനാട്ടിലെ മക്കിമലയില്‍ വന്‍ ലഹരി വേട്ട
  • പാലക്കാട് മരുമകളെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭർതൃപിതാവ് ജീവനൊടുക്കി