ഷാബ ഷെരീഫ് കൊലക്കേസ് ; ഒന്നാം പ്രതിക്ക് 11 വർഷം 9 മാസവും തടവ്

March 22, 2025, 1:22 p.m.

മലപ്പുറം: മൈസൂരുവിലെ പാരമ്പര്യവൈദ്യൻ ഷാബ ഷെരീഫിനെ നിലമ്പൂരിൽ വെച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി ഷൈബിൻ അഷ്റഫിന് 11 വർഷവും 9 മാസവും തടവ് ശിക്ഷ വിധിച്ച് മഞ്ചേരി അഡീഷണൽ ജില്ലാ കോടതി. രണ്ടാംപ്രതി ശിഹാബുദ്ദീന് 6 വർഷവും 9 മാസവും ആറാം പ്രതിക്ക് മൂന്ന് വർഷവും 9 മാസവും തടവുമാണ് ശിക്ഷ. മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ കോടതി നേരത്തെ കണ്ടെത്തിയിരുന്നുകേസിലെ ഒമ്പത് പ്രതികളെ വെറുതെവിട്ടിരുന്നു. 2020 ഒക്ടോബർ എട്ടിനാണ് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടത്. 2019 ഓഗസ്റ്റിലാണ് സംഭവങ്ങളുടെ തുടക്കം. ഒറ്റമൂലി രഹസ്യം കൈക്കലാക്കാൻ വേണ്ടി നിലമ്പൂർ മുക്കട്ടയിലെ ഷൈബിൻ അഷ്റഫിന്റെ സംഘം ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടു വരികയായിരുന്നു. ഒരു വർഷത്തിലധികം മുക്കട്ടയിലെ വീട്ടിൽ തടവിൽ പാർപ്പിച്ചു. 2020 ഒക്ടോബറിൽ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ചാലിയാറിൽ ഒഴുക്കിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

തെളിവെടുപ്പിനിടെ ലഭിച്ച തല മുടി ഷാബ ഷെരീഫിന്റേതാണെന്ന മൈറ്റോകോൺട്രിയോ ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞതാണ് കേസിന് ബലമായത്. കേസിൽ മാപ്പുസാക്ഷിയായഏഴാം പ്രതിയായിരുന്ന ബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദ് എന്ന മോനുവിന്റെ സാക്ഷി മൊഴികളും അന്വേഷണസംഘത്തിന് സഹായകമായി. കേസിന്റെ വിചാരണ നടക്കുമ്പോൾ തന്നെ മുൻപ് വിദേശത്ത് നടന്ന രണ്ട് കൊലപാതകങ്ങൾ ഷെബിൻ അഷ്റഫിന്റെ നിർദ്ദേശപ്രകാരമായിരുന്നുവെന്ന വിവരവും തെളിവുകളും പുറത്തു വന്നിരുന്നു.


MORE LATEST NEWSES
  • പാമ്പ് കടിയേറ്റ് മൂന്ന് വയസുകാരൻ മരിച്ചു.
  • കൊല്ലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം
  • ഇടുക്കിയില്‍ നാല് വയസ്സുകാരനെ കൊന്ന് അമ്മ ജീവനൊടുക്കി
  • ഇടുക്കിയില്‍ നാല് വയസ്സുകാരനെ കൊന്ന് അമ്മ ജീവനൊടുക്കി
  • സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം
  • മാനന്തവാടിയിൽ വൻ കുഴൽപ്പണ വേട്ട. കാറിൽ കടത്തുകയായിരുന്ന 3.15 കോടി രൂപ കസ്റ്റംസ് പിടിച്ചെടുത്തു
  • കോഴിക്കോട് ജില്ല സ്കൂൾ കലോത്സവം 24 മുതൽ കൊയിലാണ്ടിയിൽ
  • കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയ 69കാരന് ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവച്ചു
  • മൂന്നാറില്‍ നിയന്ത്രണംവിട്ട് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; സ്‌കൂള്‍ കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
  • ശബരിമല സ്വര്‍ണക്കൊള്ള; എ പത്മകുമാര്‍ അറസ്റ്റില്‍
  • ജ്വല്ലറിയിൽ മോഷണശ്രമം, പിടിക്കപ്പെട്ടപ്പോൾ ആത്മഹത്യ ഭീഷണി; പന്തീരാങ്കാവിൽ യുവതി കസ്റ്റഡിയിൽ
  • തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയ പരിധി നാളെ വൈകിട്ട് അവസാനിക്കും
  • ശബരിമല സ്വർണ്ണക്കൊള്ള കേസ്;മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിനെ എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടു; പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ
  • ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണം; കേരള ചീഫ് സെക്രട്ടറിക്ക് കർണാടകത്തിന്റെ കത്ത്
  • തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിര്‍ദേശം
  • സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്
  • വി എം വിനുവിന് പകരം കാളക്കണ്ടി ബൈജു: കല്ലായിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
  • കരിപ്പൂർ സ്വർണവേട്ട; പൊലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയിൽ
  • രാഷ്ട്രപതിയുടെ റഫറൻസിന് മറുപടിയുമായി സുപ്രീംകോടതി
  • കോഴിക്കോട് സ്വദേശിയായ യുവതിയെ ബെംഗളൂരുവില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍കണ്ടെത്തി.
  • മുഖ്യമന്ത്രിയെ കൊലപ്പെടുത്തണമെന്ന ആഹ്വാനം: ടീനാ ജോസിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി
  • സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ
  • കൊടകരയിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു, 12 പേർക്ക് പരിക്കേറ്റു
  • രാമനാട്ടുകരയില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു.
  • സ്ക്കൂൾ വിദ്യാർത്ഥി ബസ് കയറി മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ
  • ശബരിമലയിൽ ഇന്നും വൻ ഭക്തജനത്തിരക്ക്; ഇന്ന് മുതൽ 75000 പേർക്ക് മാത്രം ദർശനം, സ്പോട്ട് ബുക്കിം​ഗ് 5000 പേർക്ക് മാത്രം
  • ബിഎൽഒയെ തൊട്ടാൽ കളിമാറും; മുന്നറിയിപ്പുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍
  • കലാ ഉത്സവിന്റെ സംസ്ഥാനതല മത്സരത്തിന് നാളെ കോഴിക്കോട് വേദിയാകും.
  • പത്മശ്രീ ചെറുവയൽ രാമനുമായി അഭിമുഖംനടത്തി
  • ശബരിമലയില്‍ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം
  • രഞ്ജി ട്രോഫി ;കേരളത്തിന് സമനില
  • മുക്കത്ത് ആദിവാസികൾ പന്നിവേട്ട നടത്തിയപ്പോൾ ഒറ്റ ദിവസം കൊണ്ട് കൊന്നത് 22 പന്നികളെ.
  • ചുരത്തിൽ ലോറി കുടുങ്ങി രൂക്ഷമായ ഗതാഗത തടസം
  • വടകരയിൽ നിന്ന് പഠനയാത്രയ്ക്കായി കർണ്ണാടകയിലെത്തിയ ബസ് അപകടത്തിൽപ്പെട്ടു
  • മുഖ്യമന്ത്രിക്കെതിരായ കൊലവിളി; അഭിഭാഷക ടീന ജോസിനെതിരെ പൊലീസ് അന്വേഷണം
  • സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിനി മരിച്ചു
  • ആളുകളെ തിരുകിക്കയറ്റുന്നത് എന്തിന്? ശബരിമലയിലെ തിരക്കിൽ ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ച് ഹൈക്കോടതി
  • ബി.എൽ.ഒമാരുടെ ജോലി തടസപ്പെടുത്തുന്നത് ക്രിമിനൽ കുറ്റം; എസ്.ഐ.ആർ നീട്ടില്ല; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
  • 125 സി.സിയുള്ള ഇരുചക്രവാഹനങ്ങളിൽ എ.ബി.എസ് നിർബന്ധം; സമയ പരിധി ജനുവരി വരെ നീട്ടാൻ സാധ്യത
  • സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന
  • ബിഎൽഒമാർ ചടങ്ങിന് വേണ്ടി പണിയെടുക്കുന്നു, ഫീൽഡിൽ നേരിട്ടിറങ്ങി നടപടിയെടുക്കും; വാട്ട്സ് ആപ്പ് ​ഗ്രൂപ്പിൽ ആലപ്പുഴ കളക്ടറുടെ പരസ്യശാസന
  • കോഴിക്കോട് മീൻമാര്‍ക്കറ്റിലുണ്ടായ വാക്കുതര്‍ക്കത്തെ തുടർന്ന് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; പിന്നാലെ പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങി
  • മരണ വാർത്ത
  • 1996ലെ ഗാസിയാബാദ് സ്ഫോടനക്കേസ്; 29 വര്‍ഷത്തിന് ശേഷം മുഹമ്മദ് ഇല്യാസ് കുറ്റവിമുക്തൻ
  • സ്‌കൂള്‍ ബസ് കയറി മൂന്നു വയസ്സുകാരനായ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
  • വാഹന ഫിറ്റ്‌നസ് പരിശോധനാ ഫീസ് കേന്ദ്രസര്‍ക്കാര്‍ പത്തിരട്ടി വര്‍ദ്ധിപ്പിച്ചു
  • മരണ വാർത്ത
  • കോഴിക്കോട് പ്രസ് ക്ലബ് ഫാം ടൂർ സംഘടിപ്പിച്ചു
  • കോഴിക്കോട് പ്രസ് ക്ലബ് ഫാം ടൂർ സംഘടിപ്പിച്ചു
  • കേരളത്തിലെ എസ്ഐആറിനെതിരെ സിപിഎം സുപ്രീം കോടതിയിൽ, റദ്ദാക്കണമെന്ന് ഹര്‍ജി