താമരശ്ശേരി : സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരായുള്ള അതിക്രമം തടയുന്നതിനും ലഹരിക്ക് എതിരെ പ്രതിരോധം തീർക്കുന്നതിനായും താമരശ്ശേരി ഗ്രാമ പഞ്ചായത്ത് ജാഗ്രത സമിതി ശിൽപശാല രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്നു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം ടി അയ്യൂബ് ഖാൻ അധ്യക്ഷത വഹിച്ച യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അരവിന്ദൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ :ജോസഫ് മാത്യു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജിത കെ കെ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ടി അബ്ദുറഹിമാൻ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് മെമ്പർ യുവേഷ് എം വി, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ടി കെ , അനു, സി സി ഡി എസ് ചെയർപേഴ്സൺ ജിൽഷാ രികേശ് എന്നിവർ ആശംസ അറിയിച്ചു. എക്സൈസ് ഓഫിസർ ഷഫീക്കലി ടി ലഹരിയും കുറ്റകൃത്യങ്ങളും എന്ന് വിഷയത്തിൽ ക്ലാസ്സിൻ നേത്രത്വം നൽകി. പഞ്ചായത്ത് തല,വാർഡ് തല ജാഗ്രത സമിതിയംഗങ്ങളും, പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികളും, പി ടി എ അംഗങ്ങളും, അങ്കണവാടി വർണ്ണകൂട്ടാംഗങ്ങൾ, സാമൂഹിക പ്രവർത്തകർ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു , പരിപാടിയിൽ ഐ സി ഡി എസ് സൂപ്പർവൈസർ ശാലിനി വി സ്വാഗതവും, ഗ്രാമ പഞ്ചായത്ത് മെമ്പർ അനിൽ മാസ്റ്റർ നന്ദിയും പറഞ്ഞു