താമരശ്ശേരി:ഈങ്ങാപ്പുഴയില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ താമരശ്ശേരി ഗ്രേഡ് എസ് ഐ നൗഷാദിന് സസ്പെന്‍ഷന്‍.യുവതി പീഡനത്തെകുറിച്ചും,ഭീഷണിയെ കുറിച്ചും പരാതി നല്‍കിയിട്ടും വേണ്ട രീതിയില്‍ കെെകാര്യം ചെയ്യാത്തത് വീഴ്ചയയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍.റൂറല്‍ എസ് പി നേരിട്ട് സ്റ്റേഷനിലെത്തി അന്ന്വേഷിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഷന്‍ പിആര്‍ഒ ആയ നൗഷാദിന് വീഴ്ച പറ്റി എന്ന് കണ്ടെത്തുകയായിരുന്നു.
പോലീസ് കൃത്യ സമയത്ത് ഇടപെട്ടിരുന്നെങ്കില്‍ ഷിബില കൊല്ലപ്പെടുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നു എന്ന് കുടുംബം ആക്ഷേപം ഉന്നയിച്ചിരുന്നു.പോലീസ് വീഴ്ച ചൂണ്ടിക്കാട്ടി മുഖ്യ മന്ത്രിക്കും,ഡിജിപിക്കും പരാതി നല്‍കാനിരിക്കെയാണ് എസ്പിയുടെ നടപടി.ലഹരിക്കേസുകളില്‍ താമരശ്ശേരി പോലീസ് മെല്ലെപോക്ക് നയം സ്വീകരിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികളുണ്ടാവുമെന്നാണ് കരുതുന്നത്.