താമരശ്ശേരി:ഇന്നലെ രാത്രി നന്മണ്ടയില്‍ റോഡ് മുറിച്ചു കടക്കവെ കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന താമരശ്ശേരി ഗ്രാമപഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് സുധീർ കുമാർ (53) മരണപ്പെട്ടു.
ഇന്നലെ താമരശ്ശേരി ഗ്രാമ പഞ്ചായത്തിലെ ഇഫ്‌താർ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ നന്മണ്ട 14 ൽ വെച്ച് റോഡ് മുറിച്ചു കടക്കുമ്പോൾ കാർ ഇടിക്കുകയായിരുന്നു.നാട്ടുകാര്‍ ഉടന്‍ ഹോസ്പിറ്റലിലെത്തിച്ചെങ്കിലും ഗുരുതര പരിക്കേറ്റ സുധീര്‍ ഇന്ന് മരണത്തിന് കീഴടങ്ങി.നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.