ജനം ഒഴുകിയെത്തിയതോടെ നഗരം കുരുക്കിലായി.

March 24, 2025, 7:15 a.m.

കോഴിക്കോട്: പെരുന്നാളിന് വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം അവശേഷിക്കെ നാ​ടെ​ങ്ങും ആഘോഷ തി​ര​ക്കിൽ. പ്രദർശന വിൽപന മേളകളും തെരുവോര വിപണികളും അ​വ​സാ​ന​വ​ട്ട ഷോ​പ്പി​ങ്ങി​ന്റെ തി​ര​ക്കി​ല​മർന്നു. പു​ത്ത​ൻ കു​പ്പാ​യം വാ​ങ്ങാ​നും മൈ​ലാ​ഞ്ചി വാ​ങ്ങാ​നും ആളുകൾ ഒഴുകിയെത്തിയതോടെ നഗരം കുരുക്കിലായി.

വൈകിട്ടാകുന്നതോടെ നഗരത്തിലെ വിപണന മേളകളിൽ വൻ ജനത്തിരക്കാണ്. തെരുവോര വിപണിയാണു താരം. കുറഞ്ഞ വിലയിൽ ഉത്പ്പന്നങ്ങൾ ലഭിക്കുന്നതിനാൽ പലരും മിഠായിത്തെരുവിനെയാണ് ആശ്രയിക്കുന്നത്.
ജംഗ്​​ഷ​നു​ക​ളി​ലെ​ല്ലാം ക​ട​ക​ൾ രാ​ത്രി 11 ക​ഴി​ഞ്ഞും നീ​ളു​ന്ന ക​ച്ച​വ​ടം. ചെ​റു​കി​ട തു​ണി​ക്ക​ട​ക​ൾ ക​ട​ക​ൾ​ക്ക്​ മു​ന്നി​ൽ പ്ര​ത്യേ​ക പ​ന്ത​ൽ വ​രെ​യി​ട്ട്​ പു​ത്ത​ൻ സ്​​റ്റോ​ക്ക്​ നി​ര​ത്തി​യിരിക്കുകയാണ്. വരും ദിവസങ്ങളിലും ക​ച്ച​വ​ടം സ​ജീ​വ​മാ​കും. വസ്ത്ര വ്യാപാര മേഖലയിലാണ് കച്ചവടം പൊടിപൊടിക്കുന്നത്. ആവശ്യക്കാർ കൂടുന്നതിനാൽ മിക്ക കടകളും പാതിരാവോളം തുറന്നുപ്രവർത്തിക്കുന്നു. മിഠായിത്തെരുവിന് പുറമെ മാളുകളിലും മറ്റും വലിയ തിരക്കാണ് ഉള്ളത്. രാത്രികാല ഷോപ്പിങ്ങും ഇഫ്താർ സൗകര്യവും പല കടകളിലും ഒരുക്കിയിട്ടുണ്ട്. പെരുന്നാൾ അടുത്തെത്തിയതോടെ മൈലാഞ്ചിക്കും ആവശ്യക്കാർ ഏറെയാണ്. ബീച്ചിലും മാനാഞ്ചിറയിലും നഗരത്തിലെ തിരക്ക് പ്രതിഫലിക്കുന്നുണ്ട്.

കത്തുന്ന വെയിലും ഇടയ്ക്ക് പെയ്ത മഴയും വക വെയ്ക്കാതെ സാധനങ്ങൾ വാങ്ങാൻ ആളുകൾ കൂട്ടമായി എത്തിയതോടെ നഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. തിരക്ക് കാരണം പലയിടങ്ങളിലും വാഹനങ്ങളെ നിയന്ത്രിക്കാൻ കൂടുതൽ പൊലീസുകാർ ഡ്യുട്ടിക്ക് എത്തിയെങ്കിലും ഗതാഗതക്കകുരുക്കഴിക്കാൻ പാടുപെട്ടു. മണിക്കൂറുകളോളമാണ് വാഹനങ്ങൾ കുരുക്കിൽപെട്ടത്. പാർക്കിംഗിന് കൂടുതൽ സൗകര്യമില്ലാത്തതിനാൽ വാഹനങ്ങൾ റോഡരികിൽ തന്നെ നിർത്തിയിടുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. ബഷീർ റോഡ്, ടൗൺ ഹാൾ റോഡ് എന്നിവിടങ്ങളിലെല്ലാം റോഡിന് ഇരുവശത്തായി മൂന്ന് ലെെനുകളിലായാണ് വാഹനങ്ങൾ നിറുത്തിയിടുന്നത്. സീബ്രാലെെനിൽ പോലും വാഹനത്തിരക്ക്. ഇതുമൂലം കാൽ നടയാത്രക്കാർക്ക് നടക്കാൻ പോലുമാകാത്ത സ്ഥിതിയാണ്. വരും ദിവസങ്ങളിൽ തിരക്ക് കൂടുന്നതോടെ നഗരം കൂടുതൽ വീർപ്പുമുട്ടും


MORE LATEST NEWSES
  • കശ്മീരിൽ കുടുങ്ങി മലയാളി സഞ്ചാരികൾ
  • എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; മൊബൈൽ ആപ്പിലും വെബ്‍സൈറ്റുകളിലും ഫലമറിയാം
  • സുഹൃത്തിനെ കൊന്ന് കഷണങ്ങളാക്കിയ കേസിലെ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും
  • അപകടം തുടർക്കഥ ടൂറിസം കേന്ദ്രങ്ങളിൽ കൂടുതൽ സുരക്ഷ
  • യുവതിയുടെ സ്വര്‍ണമാല പിടിച്ചുപറിച്ചു; മുങ്ങിയ യുവാവ് പിടിയിലായി
  • ഒമ്പത് വാർഡുകൾ നിപ കണ്ടെയ്ൻമെന്‍റ് സോണുകൾ; വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ മാത്രം
  • യുദ്ധം താങ്ങാവുന്ന അവസ്ഥയിലല്ല ലോകം'; ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ
  • ജമ്മുകശ്മീരിൽ വീണ്ടും പാക് പ്രകോപനം; സാംബയിൽ രൂക്ഷമായ ഷെൽ ആക്രമണം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ
  • വേട്ടക്ക് പോയ യുവാവിന് വേടിയേറ്റു
  • എടരിക്കോട് ദേശീയപാതയിൽ കണ്ടെയ്നർ ബ്രേക്ക് നഷ്ടപ്പെട്ട് നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം
  • നിപ; മലപ്പുറത്ത് എല്ലാവരും മാസ്ക് ധരിക്കണം
  • സൗദിയിൽ മരിച്ച കോഴിക്കോട് സ്വദേശിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുബം
  • മാനാഞ്ചിറയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറുടെ ഓഫീസിൽ മോഷണം നടത്തിയ യുവാവ് പിടിയിൽ.
  • സണ്ണി ജോസഫ് പുതിയ KPCC പ്രസിഡൻ്റ്
  • രാവിലെ കൂടിയ സ്വര്‍ണവില ഉച്ചയ്ക്ക് കുത്തനെ ഇടിഞ്ഞു
  • നിലമ്പൂര്‍ കരിമ്പുഴയില്‍ ‍ കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം
  • റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിന് നേരെ ഡ്രോൺ ആക്രമണം; ഏഴ് പാക് സൈനികർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്
  • നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ
  • സംസ്ഥാനത്ത് വീണ്ടും നിപ; ചികിത്സയിലായിരുന്ന വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു
  • ജെയ്ഷെ മുഹമ്മദിന്റെ തലവൻ അബ്ദുൽ റഊഫ് അസ്ഹർ ഇന്ത്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
  • മരണവാർത്ത
  • മലപ്പുറം സ്വദേശി അജ്‌മാനിൽ ഹൃദയാഘാതംമൂലം മരണപെട്ടു
  • സൈക്കിളിൽ ലോകംചുറ്റി പ്രസിദ്ധനായ മലയാളി അയ്യാരിൽ എ.കെ. അബ്ദുറഹ്മാൻ അന്തരിച്ചു
  • ഇന്ത്യയുടെ തിരിച്ചടി പൂർണത്തെ വിട്ടയച്ച ശേഷം മതിയായിരുന്നു; ആശങ്കയറിയിച്ച് പാക് കസ്റ്റഡിയിലുള്ള ജവാന്റെ ഭാര്യ
  • കാർ ജങ്കാറിൽ കയറ്റുന്നതിനിടെ നിയന്ത്രണം തെറ്റി ചാലിയാർ പുഴയിൽ വീണു.ഏഴുപേർക്ക് പരിക്ക്
  • കാർ ജങ്കാറിൽ കയറ്റുന്നതിനിടെ നിയന്ത്രണം തെറ്റി ചാലിയാർ പുഴയിൽ വീണു.ഏഴുപേർക്ക് പരിക്ക്
  • കാർ ജങ്കാറിൽ കയറ്റുന്നതിനിടെ നിയന്ത്രണം തെറ്റി ചാലിയാർ പുഴയിൽ വീണു.ഏഴുപേർക്ക് പരിക്ക്
  • കാർ ജങ്കാറിൽ കയറ്റുന്നതിനിടെ നിയന്ത്രണം തെറ്റി ചാലിയാർ പുഴയിൽ വീണു.ഏഴുപേർക്ക് പരിക്ക്
  • തീരപ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
  • അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; കുപ് വാര അടക്കം നാലിടത്ത് ഷെല്ലാക്രമണം;
  • ദേഹാസ്വാസ്ത്യം അനുഭവപ്പെട്ട ഡ്രെെവര്‍ക്ക് രക്ഷകരായി ചുരം ബ്രിഗേഡ് പ്രവര്‍ത്തകര്‍*
  • മകൻ പിതാവിനെ വെട്ടിക്കൊന്നു
  • പതങ്കയത്ത് ഇതുവരെ പൊലിഞ്ഞത് ഇരുപത്തിനാലുപേരുടെ ജീവനെന്ന് കണക്ക്.
  • വത്തിക്കാനിൽ കറുത്ത പുക; കോൺക്ലേവിലെ ആദ്യ റൗണ്ടിൽ മാർപാപ്പയെ തെരഞ്ഞെടുത്തില്ല
  • പൂഞ്ചിൽ പാക് ഷെല്ലാക്രമണത്തിൽ ഇന്ത്യൻ സൈനികന് വീരമൃത്യു
  • രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
  • ഇനി ആക്രമണത്തിന് മുതിർന്നാൽ ശക്തമായി തിരിച്ചിടിക്കും, നിലപാട് അറിയിച്ച് ഇന്ത്യ
  • വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ്
  • യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവ് ആത്മഹത്യ ചെയ്തു
  • സംസ്ഥാനത്തെ മോക് ഡ്രിൽ അവസാനിച്ചു കോഴിക്കോട് കോർപ്പറേഷനിൽ ആശയകുഴപ്പം
  • വടകരയിൽ കുറുക്കന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്
  • പതങ്കയത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.
  • പതങ്കയത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.
  • ഇന്ത്യ-പാക്ക് സംഘർഷം: ദുബായിൽ നിന്നുള്ള ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കി
  • വാഹനാപകടത്തിൽ യുവതി മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. മുൻ സുഹൃത്ത് കസ്റ്റഡിയിൽ
  • ലിഫ്റ്റില്‍ കുടുങ്ങിയ യുവതിയെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി
  • ദമ്പതികളെ ആക്രമിക്കാൻ ശ്രമിച്ച യുവാവി നെ ചോദ്യം ചെയ്‌ത കൗൺസിലർക്ക് ക്രൂരമർദ്ദനം.
  • ഭീകരതയ്ക്കെ‌തിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണ അറിയിച്ച് ഖത്തർ
  • കാശ്മീർ കാണാൻ പോയ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി
  • തൃശൂർ പൂരം എഴുന്നള്ളിപ്പിനിടെ ആന വിരണ്ടോടി