വിദ്യാർഥികളുടെ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടൽ, സ്കൂളുകൾ പോലീസ് നിരീക്ഷണത്തിൽ

March 24, 2025, 7:16 a.m.

കോഴിക്കോട് : വിദ്യാർഥികളുടെ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാൻ ജില്ലയിലെ വിവിധ വിദ്യാലയങ്ങൾ പോലീസ് നിരീക്ഷണത്തിൽ. സ്കൂളുകളിൽ ആഘോഷങ്ങൾ അതിരുവിട്ടാൽ നടപടിയുണ്ടാകും. പത്താംക്ലാസ്, ഹയർസെക്കൻഡറി പരീക്ഷകൾ അവസാനിക്കുമ്പോൾ നിസ്സാരകാര്യങ്ങൾക്കുപോലും വിദ്യാർഥികൾ ചില സ്കൂളുകളിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടാനിടയുണ്ടെന്ന് നേരത്തേ ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. സിറ്റി-റൂറൽ ജില്ലാ പോലീസ് രഹസ്യാന്വേഷണ വിഭാഗം ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്കൂളുകളിൽ നിരീക്ഷണത്തിന് തീരുമാനിച്ചത്.

മുൻകരുതൽ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിൽ ഇത്തരത്തിൽ അഞ്ച് സ്കൂളുകളുടെ പട്ടിക പോലീസ് തയ്യാറാക്കിയിട്ടുണ്ട്. പൊതുവേ നിസ്സാരകാര്യങ്ങൾക്കുപോലും തമ്മിൽത്തല്ലുന്ന രീതിയാണ് മുൻകാലങ്ങളിൽ ഈ വിദ്യാലയങ്ങളിൽ ഉണ്ടായിട്ടുള്ളതെന്നാണ് പോലീസിന്റെ വിലയിരുത്തൽ. സ്കൂൾ അധ്യയനവർഷം അവസാനിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇത്തരം സംഘർഷങ്ങളുണ്ടാകുന്നത്.

ഏപ്രിലും മേയിലും വേനൽ അവധി ദിവസങ്ങളിൽ ഇത്തരം അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നടപടികളും പോലീസ് സ്വീകരിക്കും. മാർച്ച് 26, 29 തീയതികളിൽ നിയമവിരുദ്ധമായ രീതിയിൽ സംഘർഷം ഉണ്ടാക്കുന്ന തരത്തിലുള്ള ആഹ്ലാദപ്രകടനങ്ങൾ നടത്താതിരിക്കാൻ സ്കൂൾ അധികൃതരുടെ സഹായത്തോടെ നിരീക്ഷണം ഏർപ്പെടുത്തും. ആഘോഷങ്ങളുടെ ഭാഗമായി അശ്രദ്ധവും അപകടകരവുമായ രീതിയിൽ സ്കൂൾപരിസരങ്ങളിൽ വാഹനങ്ങൾ ഓടിച്ചാൽ അവ പിടിച്ചെടുക്കും. ലഹരി മാഫിയ സ്കൂൾപരിസരങ്ങളിൽ ഇല്ലെന്ന് ഉറപ്പുവരുത്താനുള്ള നടപടികളുമുണ്ടാകും. ഈ ദിവസങ്ങളിൽ സ്കൂൾ പരിസരങ്ങളിൽ പോലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്താൻ അതത് സ്റ്റേഷൻ പരിധിയിലെ അധികൃതർ തീരുമാനിച്ചു. എക്സൈസ്, പോലീസ് ഉദ്യോഗസ്ഥരുടെ സംയുക്ത നിരീക്ഷണവും ഇതിന്റെ ഭാഗമായുണ്ടാകും.

വെള്ളിയാഴ്ച ക്രമസമാധാനം-ഇന്റലിജൻസ് വിഭാഗങ്ങളുടെ ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗം നടന്നിരുന്നു. ഐജി, ഡിഐജി, ജില്ലാ പോലീസ് മേധാവികൾ എന്നിവരായിരുന്നു യോഗത്തിൽ പങ്കെടുത്തത്. വിദ്യാർഥികളുടെ സംഘർഷവുമായി ബന്ധപ്പെട്ട വിവിധ ജില്ലകളിലെ കേസുകളും തുടർനടപടികളും യോഗത്തിൽ ചർച്ചയായി.


MORE LATEST NEWSES
  • സലാൽ അണക്കെട്ടിന്റെ നാല് ഷട്ടറുകൾ തുറന്നു.
  • ജമ്മുവിൽ വീണ്ടും പാകിസ്താൻ പ്രകോപനം; ഡ്രോണുകൾ തകർത്തു
  • അയല്‍വാസികളായ യുവാക്കള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍
  • കശ്മീരിൽ കുടുങ്ങി മലയാളി സഞ്ചാരികൾ
  • എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; മൊബൈൽ ആപ്പിലും വെബ്‍സൈറ്റുകളിലും ഫലമറിയാം
  • സുഹൃത്തിനെ കൊന്ന് കഷണങ്ങളാക്കിയ കേസിലെ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും
  • അപകടം തുടർക്കഥ ടൂറിസം കേന്ദ്രങ്ങളിൽ കൂടുതൽ സുരക്ഷ
  • യുവതിയുടെ സ്വര്‍ണമാല പിടിച്ചുപറിച്ചു; മുങ്ങിയ യുവാവ് പിടിയിലായി
  • ഒമ്പത് വാർഡുകൾ നിപ കണ്ടെയ്ൻമെന്‍റ് സോണുകൾ; വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ മാത്രം
  • യുദ്ധം താങ്ങാവുന്ന അവസ്ഥയിലല്ല ലോകം'; ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ
  • ജമ്മുകശ്മീരിൽ വീണ്ടും പാക് പ്രകോപനം; സാംബയിൽ രൂക്ഷമായ ഷെൽ ആക്രമണം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ
  • വേട്ടക്ക് പോയ യുവാവിന് വേടിയേറ്റു
  • എടരിക്കോട് ദേശീയപാതയിൽ കണ്ടെയ്നർ ബ്രേക്ക് നഷ്ടപ്പെട്ട് നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം
  • നിപ; മലപ്പുറത്ത് എല്ലാവരും മാസ്ക് ധരിക്കണം
  • സൗദിയിൽ മരിച്ച കോഴിക്കോട് സ്വദേശിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുബം
  • മാനാഞ്ചിറയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറുടെ ഓഫീസിൽ മോഷണം നടത്തിയ യുവാവ് പിടിയിൽ.
  • സണ്ണി ജോസഫ് പുതിയ KPCC പ്രസിഡൻ്റ്
  • രാവിലെ കൂടിയ സ്വര്‍ണവില ഉച്ചയ്ക്ക് കുത്തനെ ഇടിഞ്ഞു
  • നിലമ്പൂര്‍ കരിമ്പുഴയില്‍ ‍ കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം
  • റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിന് നേരെ ഡ്രോൺ ആക്രമണം; ഏഴ് പാക് സൈനികർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്
  • നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ
  • സംസ്ഥാനത്ത് വീണ്ടും നിപ; ചികിത്സയിലായിരുന്ന വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു
  • ജെയ്ഷെ മുഹമ്മദിന്റെ തലവൻ അബ്ദുൽ റഊഫ് അസ്ഹർ ഇന്ത്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
  • മരണവാർത്ത
  • മലപ്പുറം സ്വദേശി അജ്‌മാനിൽ ഹൃദയാഘാതംമൂലം മരണപെട്ടു
  • സൈക്കിളിൽ ലോകംചുറ്റി പ്രസിദ്ധനായ മലയാളി അയ്യാരിൽ എ.കെ. അബ്ദുറഹ്മാൻ അന്തരിച്ചു
  • ഇന്ത്യയുടെ തിരിച്ചടി പൂർണത്തെ വിട്ടയച്ച ശേഷം മതിയായിരുന്നു; ആശങ്കയറിയിച്ച് പാക് കസ്റ്റഡിയിലുള്ള ജവാന്റെ ഭാര്യ
  • കാർ ജങ്കാറിൽ കയറ്റുന്നതിനിടെ നിയന്ത്രണം തെറ്റി ചാലിയാർ പുഴയിൽ വീണു.ഏഴുപേർക്ക് പരിക്ക്
  • തീരപ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
  • അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; കുപ് വാര അടക്കം നാലിടത്ത് ഷെല്ലാക്രമണം;
  • ദേഹാസ്വാസ്ത്യം അനുഭവപ്പെട്ട ഡ്രെെവര്‍ക്ക് രക്ഷകരായി ചുരം ബ്രിഗേഡ് പ്രവര്‍ത്തകര്‍*
  • മകൻ പിതാവിനെ വെട്ടിക്കൊന്നു
  • പതങ്കയത്ത് ഇതുവരെ പൊലിഞ്ഞത് ഇരുപത്തിനാലുപേരുടെ ജീവനെന്ന് കണക്ക്.
  • വത്തിക്കാനിൽ കറുത്ത പുക; കോൺക്ലേവിലെ ആദ്യ റൗണ്ടിൽ മാർപാപ്പയെ തെരഞ്ഞെടുത്തില്ല
  • പൂഞ്ചിൽ പാക് ഷെല്ലാക്രമണത്തിൽ ഇന്ത്യൻ സൈനികന് വീരമൃത്യു
  • രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
  • ഇനി ആക്രമണത്തിന് മുതിർന്നാൽ ശക്തമായി തിരിച്ചിടിക്കും, നിലപാട് അറിയിച്ച് ഇന്ത്യ
  • വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ്
  • യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവ് ആത്മഹത്യ ചെയ്തു
  • സംസ്ഥാനത്തെ മോക് ഡ്രിൽ അവസാനിച്ചു കോഴിക്കോട് കോർപ്പറേഷനിൽ ആശയകുഴപ്പം
  • വടകരയിൽ കുറുക്കന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്
  • പതങ്കയത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.
  • പതങ്കയത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.
  • ഇന്ത്യ-പാക്ക് സംഘർഷം: ദുബായിൽ നിന്നുള്ള ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കി
  • വാഹനാപകടത്തിൽ യുവതി മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. മുൻ സുഹൃത്ത് കസ്റ്റഡിയിൽ
  • ലിഫ്റ്റില്‍ കുടുങ്ങിയ യുവതിയെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി
  • ദമ്പതികളെ ആക്രമിക്കാൻ ശ്രമിച്ച യുവാവി നെ ചോദ്യം ചെയ്‌ത കൗൺസിലർക്ക് ക്രൂരമർദ്ദനം.
  • ഭീകരതയ്ക്കെ‌തിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണ അറിയിച്ച് ഖത്തർ
  • കാശ്മീർ കാണാൻ പോയ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി
  • തൃശൂർ പൂരം എഴുന്നള്ളിപ്പിനിടെ ആന വിരണ്ടോടി