കാസർഗോഡ്: അമ്പലത്തറയിൽ ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ ഡോക്ടർക്ക് ജാമ്യം. ഭർതൃമതിയായ യുവതിയെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്.
സംഭവത്തിൽ ഡോക്ടർ കെ. ജോൺ ജോൺ (39) എന്ന പ്രതിയാണ് അറസ്റ്റിലായത്. തൈക്കടപ്പുറം പിഎച്ച്സിയിലെ ഡോക്ടർ ആയ ഇയാൾ ഇടുക്കി കല്യാർവണ്ടമറ്റം സ്വദേശിയാണ്.
കഴിഞ്ഞ വർഷം സെപ്റ്റംബർ ഒൻപതിനാണ് ചികിത്സക്കിടെ ഇയാൾ തന്നെ പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതിയിൽ പറയുന്നത്. കഴിഞ്ഞയാഴ്ച്ചയാണ് യുവതി പരാതി നൽകിയത്. അമ്പലത്തറ പൊലീസ് ആണ് പരാതിയിന്മേൽ കഴിഞ്ഞ ആഴ്ച കേസെടുത്തത്.