ബ്രസീലിനെ ഒന്നിനെതിരെ നാല് ഗോളിന് തകർത്ത് അർജന്റീന 2026 ലോകകപ്പിന് യോഗ്യത രാജകീയമാക്കി.

March 26, 2025, 8:39 a.m.

ബ്യൂണസ് അയേഴ്‌സ്: ചിരവൈരികളായ ബ്രസീലിനെ ഒന്നിനെതിരെ നാല് ഗോളിന് തകർത്ത് ലോക ചാമ്പ്യന്മാരായ അർജന്റീന 2026 ലോകകപ്പിന് യോഗ്യത രാജകീയമാക്കി. ആദ്യപകുതിൽ ജൂലിയൻ അൽവാരസ്, എൻസോ ഫെർണാണ്ടസ്, അലക്‌സിസ് മക്അലിസ്റ്റർ എന്നിവരും രണ്ടാം പകുതിയിൽ ജൂലിയാനോ സിമിയോണിയും ആതിഥേയർക്കു വേണ്ടി ഗോളുകൾ നേടിയപ്പോൾ ബ്രസീലിന്റെ ആശ്വാസ ഗോൾ നേടിയത് മാത്യുസ് കുഞ്ഞയാണ്.

ബൊളീവിയയും അർജന്റീനയും തമ്മിലുള്ള മത്സരം സമനിലയിൽ കലാശിച്ചതിനാൽ ബ്രസീലിനെതിരായ മത്സരത്തിനു മുമ്പുതന്നെ ദക്ഷിണ അമേരിക്കൻ മേഖലയിൽ നിന്ന് 2026 ലോകകപ്പിന് യോഗ്യതയുറപ്പിക്കുന്ന ആദ്യ ടീമായി അർജന്റീന മാറിയിരുന്നു. അർജന്റീനയോട് തോറ്റതോടെ ബ്രസീലിന് യോഗ്യതയ്ക്ക് ഇനിയും കാത്തിരിക്കണം.

മെസിയും നെയ്മറും കളിക്കാതിരുന്ന മത്സരത്തിന്റെ തുടക്കം മുതൽ തന്നെ അർജന്റീനയുടെ ആധിപത്യമായിരുന്നു. പന്ത് കാലിൽ സൂക്ഷിച്ച് എതിരാളികളുടെ ക്ഷമകെടുത്തിയ അവർ നാലാം മിനുട്ടിൽ തന്നെ മുന്നിലെത്തി. ബ്രസീലിന്റെ പരിചയക്കുറവുള്ള പ്രതിരോധത്തെ കീഴടക്കി അത്‌ലറ്റികോ മാഡ്രിഡ് താരം ജൂലിയൻ അൽവാരസ് ആണ് ഗോളടിച്ചത്.

എട്ടാം മിനുട്ടിൽ മധ്യനിര താരം എൻസോ ഫെർണാണ്ടസ് ലീഡുയർത്തി. ഇത്തവണയും ബ്രസീൽ പ്രതിരോധത്തിന്റെ പിഴവാണ് ഗോളിൽ കലാശിച്ചത്. വലതുഭാഗത്തു നിന്നുള്ള പാസ് ക്ലിയർ ചെയ്യുന്നതിൽ ഡിഫന്റർക്ക് പിഴച്ചപ്പോൾ പന്തെത്തിയത് ഓടിക്കയറിയ എൻസോയുടെ മുന്നിലേക്ക്. പന്ത് നിലത്തിറങ്ങും മുമ്പ് പോസ്റ്റിലേക്കയച്ച് താരം രണ്ടാം ഗോളും നേടി.

26-ാം മിനുട്ടിൽ അർജന്റീന ഡിഫന്റർ ക്രിസ്റ്റിയൻ റൊമേറോയുടെ കാലിൽ നിന്ന് പന്ത് റാഞ്ചി മാത്യൂസ് കുഞ്ഞ ഒരു ഗോൾ മടക്കിയത് ബ്രസീലിന് പുത്തനുണർവ് പകർന്നു. അതുവരെ വലിയ നീക്കങ്ങൾക്ക് നടത്താതിരുന്ന അവർ ഉണർന്നു കളിക്കാൻ തുടങ്ങി. എന്നാൽ പ്രതിരോധ മികവിൽ അർജന്റീന എതിരാളികൾക്ക് അവസരങ്ങൾ നൽകിയില്ല. 32-ാം മിനുട്ടിൽ എൻസോ ഫെർണാണ്ടസ് ബോക്‌സിലേക്ക് ഉയർത്തി നൽകിയ പന്ത് ഗോൾകീപ്പറുടെ തൊട്ടുമുന്നിൽ നിന്ന് ഗോളിലേക്കയച്ച് മക്അലിസ്റ്റർ രണ്ടുഗോൾ ലീഡ് തിരിച്ചുപിടിച്ചു.

രണ്ടാം പകുതിയിൽ ബ്രസീൽ ഭേദപ്പെട്ട ആക്രമണ മനോഭാവം കാണിച്ചെങ്കിലും അർജന്റീനയുടെ പരിചയസമ്പത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. പകരക്കാരനായി ഇറങ്ങിയ ജൂലിയാനോ സിമിയോണി 71-ാം മിനുട്ടിൽ സീറോ ആംഗിളിൽ നിന്നുള്ള തകർപ്പൻ ഗോൾ നേടിയതോടെ ബ്രസീലിന്റെ അവശേഷിച്ച പ്രതീക്ഷകളും അസ്ഥാനത്തായി.


MORE LATEST NEWSES
  • ഈങ്ങാപ്പുഴ സലഫി സെൻ്റർ 16 ന് വെള്ളിയാഴ്ച ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും
  • സ്കൂൾ വാർഷികവും യാത്രയപ്പ് സമ്മേളനവും
  • ജൂഡ്‌സ് മൗണ്ട് ഇടവകാ ദേവാലയത്തിൽ ജനുവരി 17ന് തിരുനാൾ കൊടിയേറും
  • സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്ക് വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള സമയപരിധി ആറുമാസം കൂടി നീട്ടി നൽകി.
  • താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത
  • താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത
  • ഡോ. മുഹമ്മദ് മൻസൂർ ആലം അന്തരിച്ചു
  • 10 മിനിറ്റ് ഡെലിവറി നിർത്താലാക്കാൻ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് നിർദേശം
  • ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു
  • പനിയും ഛർദ്ദിയും ബാധിച്ച വിദ്യാർത്ഥിനി മരിച്ചു
  • താമരശ്ശേരി മിനി ബൈപാസിൽ കുഴികൾ വീണു.
  • മകന്‍റെ ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച പ്രതി അറസ്റ്റിൽ
  • മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള സദയം ബോചെ അവാർഡിന് അപേക്ഷ ക്ഷണിച്ചു
  • സ്വർണ്ണം ഇന്ന് റെക്കോര്‍ഡ് വിലയില്‍
  • മുലപ്പാൽ ശ്വാസകോശത്തിൽ കയറി മൂന്നു മാസം പ്രായമുള്ള കുട്ടി മരിച്ചു
  • ചേലോട് എസ്റ്റേറ്റിൽ പുള്ളിപ്പുലി കൂട്ടിലായി
  • സമസ്ത ശതാബ്ദി: പ്രൊഫഷനൽ മജ്‌ലിസ് 18 ന് കോഴിക്കോട്ട്*
  • സ്‌കൂട്ടര്‍ മറിഞ്ഞതിനെ തുടര്‍ന്ന് അബദ്ധത്തില്‍ തോക്കുപൊട്ടി അഭിഭാഷകന്‍ വെടിയേറ്റു മരിച്ചു
  • കേരള കോണ്‍ഗ്രസ് (എം) മുതിര്‍ന്ന നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു
  • മൂന്ന് തദ്ദേശ വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന്
  • സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് നാളെ തുടക്കം
  • ഉറങ്ങിക്കിടന്ന യുവതിയുടെ കഴുത്തിൽ നിന്ന് സ്വര്‍ണമാല മോഷ്ടിച്ചു
  • മാനന്തവാടി ഗവ. മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴയില്‍ പൊലീസ് കേസെടുത്തു
  • സംസ്ഥാനത്തെ ജയിൽ പുള്ളികളുടെ വേതനം കുത്തനെ വർധിപ്പിച്ചു
  • കുറ്റിപ്പുറം ബൈക്ക് അപകടം;കുമ്പിടി സ്വദേശി മരിച്ചു
  • ലോറിയും വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം
  • സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ യു.എം അബ്‌ദുറഹ്മാൻ മുസ്‌ലിയാർ അന്തരിച്ചു
  • പിഎസ്എൽവി ദൗത്യം പരാജയം
  • തൈപ്പൊങ്കൽ പ്രമാണിച്ച് ജനുവരി 15ന് 6ജില്ലകളിൽ അവധി അവധി
  • റോഡ് ഉദ്ഘാടനം ചെയ്തു
  • *സ്വീകരണം നൽകി*
  • *ഇന്ന് വിവാഹം കഴിക്കാനിരുന്ന യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു*
  • ഒരു പവന് വർധിച്ചത് ആയിരത്തിലധികം രൂപ! സർവകാല റെക്കോർഡുകൾ ഭേദിച്ച് സ്വർണം*
  • അനുമോദിച്ചു
  • പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ കണ്ടെത്തി.
  • ടിപി ചന്ദ്രശേഖരന്‍ വധക്കേസ് ഒന്നാം പ്രതിക്ക് പരോൾ
  • താമരശ്ശേരി ക്വാറി സ്റ്റോറിൽ നിന്നും കേബിൾ മോഷ്ടിച്ച മൂന്നംഗ സംഘം പിടിയിൽ.
  • ഇറാനിൽ ഇതുവരെ 538 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
  • കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ സ്ത്രീയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി.
  • രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ്; ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ
  • കുന്നമംഗലത്ത് കാറും പിക്കപ്പും കൂട്ടി ഇടിച്ച് അപകടം:മൂന്ന് പേർ മരണപ്പെട്ടു
  • ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 4 വിക്കറ്റ് ജയം
  • വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറഞ്ഞു
  • അധ്യാപകരുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം വേണം; കെ എ ടി എഫ്
  • ആവേശമായി കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്‌കൂൾ സുവർണ്ണ ജൂബിലി പൂർവ്വ വിദ്യാർത്ഥി -അധ്യാപക സംഗമം .
  • ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം ത്തിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം
  • ചുരത്തിൽ രൂക്ഷമായ ഗതാഗത കുരുക്ക്
  • പെരിന്തൽമണ്ണ സ്വദേശികളായ ഉംറ തീർത്ഥാടകർ സൗദിയിൽ മരണപ്പെട്ടു
  • *കാറ്ററിംങ്‌ ഗോഡൗണിൽ തീ പിടുത്തം