തബൂക്ക്- സൗദി അറേബ്യയിലെ അൽ ഉലയിൽ റോഡപകടത്തിൽ രണ്ടു മലയാളികൾ അടക്കം അഞ്ചു പേർ മരിച്ചു. മരിച്ചവരിൽ രണ്ടു മലയാളികളെ തിരിച്ചറിഞ്ഞു. അഖിൽ അലക്സ്, ടീന എന്നിവരാണ് മരിച്ച രണ്ടു മലയാളികൾ. മരിച്ചവരിൽ മൂന്നു പേർ സൗദി പൗരൻമാരാണെന്നാണ് പ്രാഥമിക വിവരം.
എട്ടു പേർ മരിച്ചതായും ചില കേന്ദ്രങ്ങളിൽനിന്ന് സൂചനയുണ്ടെങ്കിലും ഇക്കാര്യം ദ സ്ഥിരീകരിക്കാനായിട്ടില്ല.
മദീനയിലെ കാർഡിയാക് സെന്ററിൽനിന്ന് അൽ ഉല സന്ദർശിക്കാൻ പോയതായിരുന്നു സംഘം. ഇതിനിടെയാണ് അപകടം സംഭവിച്ചത്. അൽ ഉലയിൽനിന്ന് 150 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ ഭൂരിഭാഗവും കത്തിക്കരിഞ്ഞ നിലയിലാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.