താമരശ്ശേരി: ഐഎച്ച്ആർടി കോളേജിൽ അലുമിനി മീറ്റ് സംഘടിപ്പിച്ചു, കോളേജ് ആരംഭിച്ചതിനു ശേഷം മുള്ള പ്രഥമ പൂർവ വിദ്യാർഥി സംഗമം കോളേജ് പ്രിൻസിപ്പൽ ഡോക്ടർ,രാധിക കെഎം ഉദ്ഘാടനം ചെയ്തു..
ക്യാമ്പസിന്റെ ഉന്നമനത്തിൻ്റെ ഭാഗമാവാൻ പൂർവ്വ വിദ്യാർത്ഥികൾക്ക് കഴിയണമെന്നും, സമൂഹത്തിൽ വർദ്ധിച്ചുവരുന്ന സിന്തറ്റിക് ലഹരികൾക്കെതിരെ ജാഗ്രത കാണിക്കണമെന്നും പ്രിൻസിപ്പൾ അഭിപ്രായപ്പെട്ടു.
സ്വാഗത സംഘം ചെയർമാൻ അനുജിത് കുട്ടമ്പൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ അൻഷാദ് മലയിൽ, അധ്യാപകരായ റിഫായി ഇ കെ, വിനോദ് കുമാർ, നദ ഫാത്തിമ , അഫീഫ എ കെ, ബിനു കെ, കോളജ് ചെയർമാൻ ധാനിഷ് , തുടങ്ങിയവർ സംസാരിച്ചു.