ജിദ്ദ: മലപ്പുറം തിരൂരങ്ങാടി സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. തെന്നല നെച്ചിയിൽ മുഹമ്മദ് ഷാഫി (38) ആണ് ബുധനാഴ്ച വൈകുന്നേരം ജിദ്ദ ഈസ്റ്റ് ആശുപത്രിയിൽ വെച്ച് മരിച്ചത്.
പിതാവ്: ഹംസ നെച്ചിയിൽ. മാതാവ്: സക്കീന. ഭാര്യ: താജുന്നിസ. മക്കൾ: മുഹമ്മദ് ഷഫിൻ, ഇനായ മഹ്റിൻ. മൃതദേഹം ഖബറടക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾക്കായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങ് സന്നദ്ധ പ്രവർത്തകർ രംഗത്തുണ്ട്