റിയാദ്: റിയാദിൽ ജോലി ചെയ്യുന്ന
കോഴിക്കോട് സിവിൽ സ്റ്റേഷൻ സ്വദേശി റഈസ് (32) അൽ ഗാത്ത് മിദ്നബ് റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. കൂടെ ഉണ്ടായിരുന്ന ഭാര്യ നിദ സഫറിന് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം അൽഗാത്ത് ജനറൽ ഹോസ്‌പിറ്റലിലേക്ക് മാറ്റി. നടപടിക്രമങ്ങൾ കെഎംസിസിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
റിയാദിൽ ഐടി ടെക്‌നീഷ്യനായ റഈസ് മിദ്നബിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. റഈസ് സഞ്ചരിച്ച കാറും എതിരെ വന്ന മിനി ട്രക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു