മുംബൈ: സഊദി അറേബ്യയിലേക്കുള്ള വിസ നടപടികൾ താൽക്കാലികമായി നിർത്തിവച്ചു ഉംറ വിസകൾക്ക് പുറമെ ബിസിനസ്, കുടുംബ, സന്ദർശന വിസകൾക്കും നിയന്ത്രണങ്ങൾ ബാധകമാണ്. ഇതിൻ്റെ ഭാഗമായി VFS കേന്ദ്രങ്ങൾ വിസ സ്റ്റാമ്പിങ് അപേക്ഷ സ്വീകരിക്കുന്നത് നോർത്തിവെച്ചിട്ടുണ്ട്. ഈ വർഷത്തെ ഹജ്ജ് തീർത്ഥാടന സീസൺ പൂർത്തിയായി ജൂൺ പത്ത് വരെ വിലക്ക് തുടരും. വിസിറ്റിങ് വിസ സ്റ്റാമ്പിങ് നടപടികൾ ഇനി ഉണ്ടാകില്ലെന്ന് നാട്ടിലെ വിസ സ്റ്റാമ്പിങ് കേന്ദ്രമായ VFS അറിയിച്ചു. സഊദി അധികരുടെ ഭാഗത്ത് നിന്നുള്ള നിർദേശത്തെ തുടർന്നാണിത്
ഹജ്ജിനു ശേഷം ജൂൺ പത്തിന് ആയിരിക്കും ഇനി പുതിയ അപേക്ഷകൾ നൽകൂ. ബന്ധപ്പെട്ട വരിൽ നിന്ന് ലഭിച്ച അപ്ഡേറ്റ് അനുസരിച്ച്, സഊദി അറേബ്യയുടെ എംബസി/ കോൺസുലേറ്റ് ഫാമിലി വിസിറ്റ് വിസ അപേക്ഷകൾ സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചതായി VFS അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ കുടുംബ സന്ദർശന അപേക്ഷകളും
നിർത്തിവെച്ചിരിക്കുന്നതിനാൽ 17.04.2025-ന് തഷീർ വിസ സേവന കേന്ദ്രങ്ങളിലേക്ക് ആരും എത്തരുതെന്ന് VFS അഭ്യർത്ഥിച്ചു.