കൊടുവള്ളി; വെണ്ണക്കാട് ദേശീയപാതയ്ക്കരിക്കില്‍ കഞ്ചാവുചെടികള്‍. 130ഉം 110ഉം സെന്‍റിമീറ്റര്‍ വലുപ്പമുള്ള രണ്ട് ചെടികളാണ് കണ്ടെത്തിയത്. ബൈക്ക് യാത്രക്കാരാണ് എകസൈസിനെ വിവരം അറിയിച്ചത്. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് പ്രഫുലും ഫായിസും വെണ്ണക്കാട് തൂക്കൂപാലത്തിന് സമീപത്ത് കഞ്ചാവു ചെടികള്‍ കണ്ടെത്തിയത്. കഞ്ചാവ് തന്നെയാണന്ന് ഇന്റര്‍ നെറ്റില്‍ നോക്കി ഉറപ്പാക്കിയശേഷമാണ് എക്സൈസിനെ വിവരം അറിയിച്ചത്.
ചെടികള്‍ നട്ടുവളര്‍ത്തിയ രീതിയില്‍ അല്ല കണ്ടെത്തിയത്. അതുകൊണ്ടുതന്നെ വെള്ളത്തിലൂടെയോ പക്ഷികള്‍ വഴിയോ വിത്ത് വീണ് മുളച്ചതാവുമെന്ന നിഗമനത്തിലാണ് എക്സൈസ്. അസ്വാഭാവികത ഇല്ലെങ്കിലും താമരശേരി എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു