കുന്ദമംഗലം: സ്ഥലത്തെ സംബന്ധിച്ച തര്‍ക്കത്തില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഉലക്കകൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. ചമ്മേരി പുല്ലാളൂര്‍ സ്വദേശി വിജയകുമാര്‍ (50 വയസ്സ്) നെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്.
മാര്‍ച്ച് 23 നാണ് കേസിന് ആസ്പദമായ സംഭവം. കുന്ദമംഗലം മുറിയനാലില്‍ കോടമ്പാട്ടില്‍ സുരേഷിനെ സ്ഥല സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ച് കയറി പ്രതി ഉലക്കകൊണ്ട് തലക്ക് അടിച്ച് പരിക്കേല്‍പ്പിക്കുകയും കൊടുവാള്‍കൊണ്ട് വെട്ടാന്‍ ശ്രമിക്കുകയായിരുന്നു.
പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരവേ പ്രതി കുരിക്കത്തൂര്‍ ഉണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ എസ്.ഐ നിതിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കേസിലെ കൂട്ടുപ്രതിയെ കൂടി ഇനി പിടികൂടാനുണ്ട് കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.