അടിവാരം :താമരശ്ശേരി ചുരം എട്ടാം വളവിന് സമീപത്തു നിന്നും കൊക്കയിലേക്ക് വീണ് യുവാവിന് പരുക്കേറ്റു.മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഫാഹിസ് (32) ആണ് കൊക്കയിലേക്ക് വീണത്.
കാറിൽ സുൽത്താൻ ബത്തേരിക്ക് സമീപം കാക്കവയലിൽ പോകുകയായിരുന്ന 5 അംഗ സംഘത്തിൽപ്പെട്ട ഫാഹിസ് മൂത്രമൊഴിക്കാനായി ഇറങ്ങി സംരക്ഷണ ഭിത്തിയിൽ കയറിയപ്പോൾ കാൽ തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നു.വൈകീട്ട് ആറുമണിയോടെയാണ് സംഭവം.
ഫയർഫോഴ്സും, ഹൈവേ പോലീസും, ചുരത്തിലെ സന്നദ്ധ പ്രവർത്തകരും, യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്