എലത്തൂര്‍:പിതാവിനൊപ്പം കാറില്‍ സഞ്ചരിച്ച സഹോദരങ്ങള്‍ക്കുനേരേ അക്രമം. പരിക്കേറ്റ എരഞ്ഞിക്കല്‍ കൃഷ്ണഹൗസില്‍ നിതിന്‍ എസ്. നായര്‍ (21), സഹോദരന്‍ നിശാന്ത് എസ്. നായര്‍ (25) പിതാവ് വി. സുനില്‍ (52) എന്നിവരെ ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിതിന്റെമുഖത്തും കഴുത്തിനും സാരമായ പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൊളത്തറ വൈഷ്ണവത്തില്‍ അരുണ്‍ കൃഷ്ണകുമാറിനെ (39) എലത്തൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. രഞ്ജിത്ത്, എസ്‌ഐ വി.ടി. ഹരീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ്‌ചെയ്തു.
വെങ്ങളം-രാമനാട്ടുകര ബൈപ്പാസില്‍ മൊകവൂര്‍ സര്‍വീസ് റോഡിലൂടെയുള്ള യാത്രയ്ക്കിടയില്‍ ഇവര്‍ സഞ്ചരിച്ച കാറുകള്‍തമ്മില്‍ ഉരസിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. കാറിന്റെ കണ്ണാടിക്ക് കേടുപറ്റിയതിനെത്തുടര്‍ന്ന് സഹോദരങ്ങള്‍ ഇത് ചോദ്യംചെയ്തു. ഇതോടെ പ്രതി ഇവരെ മര്‍ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും കല്ലുകൊണ്ട് മുഖത്ത് കുത്തുകയും ചെയ്‌തെന്നാണ് പരാതി.

കാറിടിപ്പിച്ച് കൊല്ലാനും ശ്രമിച്ചെന്ന് പരാതിയില്‍ പറയുന്നുണ്ട്. അരുണ്‍കുമാറിന്റെ പരാതിയില്‍ സഹോദരങ്ങളുടെപേരില്‍ കേസെടുത്തിട്ടുണ്ട്.