കോഴിക്കോട് :കേരളത്തിലെ സ്വർണ്ണ വിലയിൽ നേരിയ കുറവ്. ഇന്ന് പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് വില താഴ്ന്നിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 72,040 രൂപയും, ഗ്രാമിന് 9,005 രൂപയുമാണ് വില. സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്.
ഇക്കണോമിക് ടൈംസിന്റെ വാല്യു ഇൻവെസ്റ്റിങ് മാസ്റ്റർ ക്ലാസ് 10,000 രൂപയ്ക്ക് രജിസ്റ്റർ ചെയ്യൂ
ഇക്കഴിഞ്ഞ ഏപ്രിൽ 22ാം തിയ്യതി ചൊവ്വാഴ്ച്ചയാണ് കേരളത്തിലെ സ്വർണ്ണ വില ചരിത്രത്തിലെ സർവ്വകാല ഉയരത്തിലെത്തിയത്. അന്ന് പവന് 74,320 രൂപയും, ഗ്രാമിന് 9,290 രൂപയുമായിരുന്നു വില. രാജ്യാന്തര സ്വർണ്ണ വില ചൊവ്വാഴ്ച്ച 3,500 ഡോളറിലെത്തി റെക്കോർഡിട്ടിരുന്നു. യു.എസ് ഫെഡ് ചെയർ ജെറോം പവലിനെ പുറത്താക്കാൻ ഡൊണാൾഡ് ട്രംപ് ഒരുങ്ങുന്നു എന്ന റിപ്പോർട്ടും, കലുഷിതമായ വ്യാപാര യുദ്ധവുമാണ് സ്വർണ്ണത്തെ തീ പിടിപ്പിച്ചത്.
എന്നാൽ പിന്നീട് പവലിനെ പുറത്താക്കാൻ താൻ ഉദ്ദേശിക്കുന്നില്ല എന്ന് ട്രംപ് പ്രഖ്യാപിച്ചു. ചൈനയുമായുള്ള വ്യാപാര യുദ്ധത്തിൽ മയപ്പെട്ട നിലപാടും സ്വീകരിച്ചു. താഴ്ന്നു നിന്നിരുന്ന ഡോളർ സൂചിക തിരിച്ചു കയറാനും തുടങ്ങി. ഉയർന്ന തലങ്ങളിൽ ലാഭമെടുപ്പ് കൂടി ഉണ്ടായതോടെ രാജ്യാന്തര വിലയിൽ 200 ഡോളറോളം തിരുത്തലാണ് നേരിട്ടത്. ഇത്തരത്തിൽ വില കുറഞ്ഞതാണ് കേരളം ഉൾപ്പടെയുള്ള ആഭ്യന്തര വിപണികളിലും പ്രതിഫലിച്ചത്.