പുതുപ്പാടി: "നമ്മൾ ജീവിക്കുക ഒരു ആശയത്തിന് വേണ്ടി " എന്ന പ്രമേയത്തിൽ എസ് വൈ എസ് സ്ഥാപക ദിനം ഏപ്രിൽ 24 ന് ഒടുങ്ങാക്കാട് യൂണിറ്റിൽ വിപുലമായി ആചരിച്ചു.
യൂണിറ്റ് പ്രസിഡണ്ട് പി സി മൊയ്തീന്റെ അധ്യക്ഷതയിൽ കെ.പി അശ്റഫ് സഖാഫിയുടെ പ്രാർത്ഥനയോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. അയ്യിൽ മുഹമ്മദ് മുസ്‌ലിയാർ പതാക ഉയർത്തി. ജില്ലാ എക്സികുട്ടീവ് അംഗം റഷീദ് കെ.ടി കല്ലുംതൊടി സന്ദേശ പ്രഭാഷണം നിർവ്വഹിച്ചു. സംസ്ഥാന കമ്മിറ്റി നൽകിയ പ്രതിജ്ഞ ചെല്ലി കൊടുത്തു. സ്ഥാപക ദിനാചരണ ഭാഗമായി ഒടുങ്ങാക്കാട് മഖാം സിയാറത്തും കൂട്ട ഖബർ സിയാറത്തും സംഘടിപ്പിച്ചു.
അബ്ദുറസാഖ് കാമിൽ സഖാഫി, ടി. പി അബ്ദുറഹിമാൻ, എം.പി മുഹമ്മദ് സഖാഫി, ശരീഫ് വൈത്തിരി, നൗഷാദ് ടി.പി, നൗഫൽ സഖാഫി ചേലോട്, സിബ്ഹത്തുള്ള വട്ടിമ്മൽ, അയ്യിൽ അബ്ദുൽ മജീദ്, അബ്ദുൽ മജീദ് ഹിശാമി, റഹീം ആച്ചി, സിദ്ദീഖ് എം.കെ, സലാം ആച്ചി, ജാബിർ കെ.എം എന്നിവർ സംബന്ധിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി മുബശിർ സ്വാഗതവും അഹമ്മദ് തമീം ഹാശിമി നന്ദിയും പറഞ്ഞു.