.
നരിക്കുനി : നെടിയനാട് ബദ്‌രിയ്യ വാർഷിക സമ്മേളന 'ഗ്രാറ്റോണിയം' ത്തിൻ്റെ മുന്നോടിയായി ' ഗ്രാറ്റോണിയം സഫർ ' നൂറ് ഗ്രാമങ്ങളിലൂടെയുള്ള പ്രചരണ പ്രയാണം സമാപിച്ചു. ജാമിഅ മർകസിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ സി. മുഹമ്മദ് ഫൈസി ഫ്ലാഗ് ഓഫ് ചെയ്ത യാത്ര മൂന്ന് ദിവസങ്ങളിലായി നിരവധി ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് ചളിക്കോട് അങ്ങാടിയിൽ സമാപിച്ചു.
സയ്യിദ് അഹ്മദ് റാഷിദ് അഹ്സനി ജമലുല്ലൈലി കടലുണ്ടി , ഫസൽ സഖാഫി നരിക്കുനി, അബ്ബാസ് സഖാഫി വാളക്കുളം , കെ ബീരാൻ കോയ മാസ്റ്റർ , , ലത്തീഫ് മുസ്‌ലിയാർ കുണ്ടായി, ഇബ്രാഹിം സഖാഫി പന്നിക്കോട്ടൂർ,അബ്ദുല്ല സഖാഫി കുണ്ടായി,നുഹ്മാൻ സഖാഫി എളേറ്റിൽ, അഫ്സൽ അഹ്സനി ചാവക്കാട് , റഷീദ് അദനി കിഴിശ്ശേരി, ഒ മുഹമ്മദ് മാസ്റ്റർ, സി പി സുലൈമാൻ എളേറ്റിൽ, ഹുദൈഫത്ത് പുവ്വതൊടുക , മിൻഹാജ് കൊട്ടയോട്ട്, മുർഷിദ് ഭരണിപാറ തുടങ്ങിയർ നേതൃത്വം നൽകി. നാളെയും മറ്റന്നാളുമായി ഏളേറ്റിൽ വട്ടോളി, നരിക്കുനി അങ്ങാടികളിലായി ' ഗ്രാറ്റോണിയം തക്കാരം' നടക്കും.
പ്രചാരണത്തിൻ്റെ ഭാഗമായുള്ള റോഡ് മാർച്ച് മറ്റന്നാൾ വെള്ളിയാഴ്ച ഉച്ചക്ക് 3 മണിക്ക് ഏളേറ്റിൽ വട്ടോളിയിൽ നിന്ന് ആരംഭിച്ച് നരിക്കുനിയിൽ സമാപിക്കും.