പുതുപ്പാടി : സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും അരാജകത്തത്തിനുമെതിരെ വേറിട്ട രീതിയിൽ ചിത്ര പ്രദർശനം നടത്തി ഈങ്ങാപ്പുഴ എം ജി എം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. സ്കൂൾ കവാടത്തിൽ ഇന്ന് രാവിലെ നടന്ന പ്രതിഷേധ പരിപാടി സ്കൂൾ കോർഡിനേറ്റർ റവ. ഫാ ബേബി ജോൺ ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത ചിത്രകാരന്മാരായ കൃഷ്ണൻ പാതിരിശ്ശേരി, സിഗ്നി ദേവരാജൻ, രാജേഷ് മഞ്ഞൊടി, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ചിത്രരചന നടത്തിയത്. തുടർന്ന് നടന്ന പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ തോമസ് അബ്രഹാം, സജി ജോൺ, സജി കുര്യാക്കോസ്, ബിനി കുര്യാക്കോസ്, ബിന്ദു പൗലോസ്, മിനി ടി ഡാനിയേൽ, മോളി ടീച്ചർ, മെറിൻ മാത്യു, അബ്ദുൽ ലത്തീഫ്, മുഹമ്മദ് അഷ്‌റഫ്, പോൾ സൈമൺ, അനുജ വർഗീസ്, പാർവതി രാധാകൃഷ്ണൻ തുടങ്ങിയ അധ്യാപകർ സംസാരിച്ചു