പഹൽഗാം ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമകൾ പങ്കുവെച്ച് ആക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതി

April 24, 2025, 4 p.m.

കൊച്ചി: ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമകൾ പങ്കുവെച്ച് ആക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മകൾ ആരതി. സഞ്ചാരികൾ വിവിധങ്ങളായ റെയ്ഡുകളിൽ സന്തോഷത്തോടെ ഉല്ലസിക്കുന്ന സമയത്താണ് വെടിയൊച്ച കേൾക്കുന്നതെന്നും അധികം വൈകാതെ ഭീകരൻ തന്റെയും മക്കളുടെയും മുന്നിലിട്ട് അച്ഛനെ വെടിവെച്ചു കൊന്നുവെന്നും ആരതി മാധ്യമങ്ങളോട് പറഞ്ഞു.

ആക്രമണങ്ങളെ തുടർന്ന് ഓടി രക്ഷപ്പെടുമ്പോൾ തന്റെ ഡ്രൈവർ ഉൾപ്പെടെ കശ്മീരിലെ മനുഷ്യർ കാണിച്ച കാരുണ്യമാണ് തന്നെ അദ്ഭുതപ്പെടുത്തിയതെന്നും ആരതി കൂട്ടിച്ചേർത്തു.

"മിനി സ്വിറ്റ്സർലാൻഡ് എന്ന് പറയുന്ന ഏരിയയിലായിരുന്നു. നിരവധി ടൂറിസ്റ്റുകൾ അവിടെയുണ്ടായിരുന്നു. പെട്ടെന്നാണ് ഒരു ശബ്ദം കേട്ടത്. രണ്ടാമതും വെടിയൊച്ച കേട്ടതോടെ ആക്രമണമാണെന്ന് മനസിലായി. ഞങ്ങളെല്ലാരും ആദ്യം നിലത്ത് കിടന്നു. തുടർന്ന് എല്ലാവരുടെയും കൂടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ചുറ്റും കാടായിരുന്നു. ഇതിനിടെയാണ് ഒരു തീവ്രവാദി ഓടുന്നവരുടെ മുന്നിലേക്ക് തോക്കുമായി വരുന്നത്.

പല ഭാഗത്തേക്കായി ചെറു സംഘങ്ങളായാണ് എല്ലാവരും ഓടിയിരുന്നത്. ആളുകളോട് എന്തൊക്കെയോ ചോദിക്കുന്നു. ഷൂട്ട് ചെയ്യുന്നു. അങ്ങനെ ഞങ്ങളുടെ അടുത്തേക്കും വന്നു. അവർ കലിമ കലിമ എന്ന് ചോദിക്കുന്നുണ്ടായിരുന്നു. മനസിലായില്ലായെന്ന് പറഞ്ഞെതേയുള്ളൂ... അപ്പോഴേക്കും അച്ഛനെ അവർ ഷൂട്ട് ചെയ്തു. അച്ഛൻ മരിച്ചുവെന്ന് ഉറപ്പായി. അച്ഛനെ കെട്ടിപ്പിടിച്ച് കരയുന്ന എന്റെ തലയിലും അവർ തോക്കുവെച്ചു. വെടിവെക്കാനാണോ പേടിപ്പിക്കാനാ​ണോ എ​ന്നെനിക്ക് അറിയില്ലായിരുന്നു. എന്റെ മക്കൾ രണ്ടും കരഞ്ഞതോടെ അവർ ഇട്ടിട്ടുപോയി.

അവിടെ നിന്ന് ഒരു മണിക്കൂറോളം ഓടി എങ്ങനെയൊക്കെയോ മൊബൈലിന് റേഞ്ചുള്ള സ്ഥലത്തെത്തി. മൊബൈലിൽ ഞങ്ങളുടെ ഡ്രൈവർ ലോക്കൽ കശ്മീരിയായ മുസാഫിറിനെ വിളിച്ചു. അയാളാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. അപ്പോഴേക്കും അഞ്ചോ ഏഴോ മിനിറ്റിനകം മിലിറ്ററിയും നാട്ടുകാരായ ആളുകളും എത്തിയിരുന്നു. ഇതിനിടെ, നാട്ടുകാരുടെ സഹായത്തിൽ അമ്മയെ സുരക്ഷിതമായി റൂമിലാക്കിയിരുന്നു.

എന്റെ കൂടെ ഡ്രൈവർ മുസാഫിറും മറ്റൊരു ഡ്രൈവർ ഷമീറും എന്നെ അനിയത്തിയപ്പോലെ കൂടെ കൊണ്ടുനടന്നു. ഐഡന്റിഫിക്കേഷനും മറ്റുമായി മോർച്ചറിയിൽ കൊണ്ടുപോകാനും പുലർച്ചെ മൂന്ന് മണിവരെ കൂടെയുണ്ടായിരുന്നു. കശ്മീരിൽ വെച്ച് എനിക്ക് രണ്ട് സഹോദരങ്ങളെ കിട്ടിയെന്നാണ് എയർപോർട്ടിൽ വെച്ച് ബൈ പറഞ്ഞപ്പോൽ അവരോട് പറഞ്ഞത്. അള്ളാ അവരെ രക്ഷിക്കട്ടെയെന്നും പറഞ്ഞു."

ഭീകരർ സൈനിക വേഷത്തിലാണോ എത്തിയതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അച്ഛനെ വെടിവെച്ചിട്ടയാൾ സൈനിക വേഷത്തിലൊന്നുമായിരുന്നില്ലെന്ന് ആരതി കൂട്ടിച്ചേർത്തു.


MORE LATEST NEWSES
  • ഇറാനില്‍ നിന്നും മടങ്ങിയ ആദ്യ സംഘം ഇന്ത്യക്കാര്‍ ഡല്‍ഹിയിലെത്തി.
  • ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
  • പന്ത്രണ്ട് വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാളി യുവാവ് തടാകത്തില്‍ മുങ്ങിമരിച്ചു
  • കൊല്ലപ്പെട്ട പതിനാലുകാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന്
  • സ്കൂൾ കലോത്സവത്തിൻ്റെ മൂന്നാം ദിനം പിന്നിടുമ്പോ കിരീടപ്പോരാട്ടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം
  • *പതിനാലുകാരിയെ കൊന്നത് പീഡനവിവരം അമ്മയോട് പറയുമെന്ന് പറഞ്ഞതോടെ
  • 12 അംഗ ക്വട്ടേഷൻ സംഘം റിസോർട്ടിൽ പിടിയിൽ
  • അച്ഛനെയും, മകളെയും മരിച്ചനിലയിൽ കണ്ടെത്തി
  • സ്വർണാഭരണം നഷ്ടപ്പെട്ടു
  • വിസ്ഡം ലീഡേഴ്സ് മീറ്റ് സമാപിച്ചു.
  • ചുരത്തിൽ ബസ് തകരാറിലായി ഗതാഗത തടസം
  • പ്രവാസികൾക്ക് ആശ്വാസവുമായി എയർ ഇന്ത്യ എക്സ്പ്രസ്; അധിക ല​ഗേജ് കൊണ്ടുപോകാം
  • എല്‍ഡിഎഫില്‍ ഉറച്ച് കേരള കോണ്‍ഗ്രസ് എം; 13 സീറ്റ് ആവശ്യപ്പെടും; മധ്യമേഖല ജാഥ നയിക്കുമെന്നും ജോസ് കെ മാണി
  • ഹിമാലയത്തിലേക്ക് സൈക്കളിൽ യാത്ര നടത്തി ശ്രദ്ധേയനായ സഞ്ചാരി അഷ്‌റഫ് മരിച്ച നിലയിൽ
  • അഴിച്ചു വിട്ട വളർത്തുനായ കടിച്ചു വിദ്യാർത്ഥിനിക്ക് പരിക്ക്
  • ഈങ്ങാപ്പുഴ മസ്ജിദുന്നൂർ ഉദ്ഘാടനം ചെയ്തു
  • കേരളയാത്ര ഇന്ന് സമാപിക്കും
  • 14കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് 16കാരന്‍
  • വിദ്യാർത്ഥിനി കൊല്ലപ്പെട്ട നിലയിൽ; 16കാരനായ ആൺസുഹൃത്ത് കസ്റ്റഡിയിൽ
  • മരണ വാർത്ത
  • ടിപ്പര്‍ലോറി സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം
  • നിര്യാതയായി
  • മാൻവേട്ട സംഘം വനംവകുപ്പിന്റെ പിടിയിൽ
  • ചുരത്തിൽ ഗതാഗത തടസ്സം
  • കഞ്ചാവ് ഉണക്കാനിട്ട് സമീപത്ത് കിടന്നുറങ്ങിയ യുവാവ് പോലീസിന്റെ പിടിയിൽ.
  • തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
  • സ്വർണവില വീണ്ടും മുന്നോട് തന്നെ: കുറയുമെന്ന പ്രതീക്ഷ വേണ്ടെന്ന് വിദഗ്ധർ
  • അച്ഛനും സഹോദരനും ചേർന്ന് യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി
  • നിയന്ത്രണം വിട്ട ബൈക്ക് റോഡിനരികിലുള്ള മരത്തിൽ ഇടിച്ചു; രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം.
  • അമേരിക്കയിൽ രണ്ട് ആൺമക്കളെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജ അറസ്റ്റിൽ
  • ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
  • സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം: അധ്യാപകനായി അന്വേഷണം ഊർജിതം
  • ഉംറയ്ക്ക് പുറപ്പെടാനെത്തിയ തീര്‍ഥാടകരുടെ യാത്ര മുടങ്ങി
  • അന്യ സംസ്ഥാന തൊഴിലാളിയെ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി
  • അയൽവാസിയുടെ വെട്ടേറ്റ് കുടുംബനാഥൻ കൊല്ലപ്പെട്ടു.
  • നിർത്തിയിട്ട വാഹനം ഉരുണ്ട് ദേഹത്ത് കയറി യുവാവ് മരണപ്പെട്ടു
  • ജമ്മു കശ്മീരിൽ വീണ്ടും പാക് പ്രകോപനം: അതിർത്തി കടന്നെത്തിയ ഡ്രോണുകൾ ഇന്ത്യൻ സൈന്യം വെടിവെച്ചിട്ടു
  • ട്രെക്കിങ് പാതകൾ അടച്ച് കർണാടക വനംവകുപ്പ്
  • ഇറാൻ - യു.എസ് സംഘർഷം: ഇറാനെ ആക്രമിക്കാൻ സഊദി വ്യോമാതിർത്തി വിട്ടുനൽകില്ല
  • വഴക്ക് തടയാനെത്തിയ അമ്മാവനെ യുവാവ് അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു.
  • അങ്കണവാടിയിൽ കുട്ടിയെ വിളിക്കാൻ പോയ വീട്ടമ്മയ്ക്ക് കാറിടിച്ച് ഗുരുതര പരിക്ക്
  • ഇഞ്ചോടിഞ്ച് ; കണ്ണൂരും കോഴിക്കോടും ഒപ്പത്തിനൊപ്പം തൊട്ടു പിന്നിൽ തൃശൂർ
  • പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു
  • വിജയികൾക്ക് സ്വതന്ത്ര കർഷക സംഘം സ്വീകരണം നൽകി
  • വീട്ടുമുറ്റത്തെ കാപ്പിമരത്തിൽ രാജവെമ്പാല;പാമ്പിനെ പിടികൂടി
  • ലോറിക്ക് നേരെ കല്ലെറിയുകയും. ഡ്രൈവറെ വലിച്ചിഴച്ച് മർദ്ദിച്ചതായും പോലീസിനെതിരെ പരാതി
  • ശബരിമലയിലെ സ്വർണ മോഷണക്കേസ്: രണ്ടാമത്തെ കേസിൽ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തു
  • ശബരിമല ഭണ്ഡാരത്തില്‍ നിന്ന് കറന്‍സികളും സ്വര്‍ണവും വായ്ക്കുള്ളിലാക്കി അടിച്ചു മാറ്റി; ജീവനക്കാര്‍ അറസ്റ്റില്‍
  • സ്പേസ് എക്സിന്റെ ക്രൂ–11 ദൗത്യ സംഘം ഭൂമിയില്‍ തിരിച്ചിറങ്ങി