കേരളത്തിൽ 102 പാകിസ്ഥാൻ പൗരൻമാർ; ഉടൻ തിരിച്ചു പോകാൻ നിർദ്ദേശം

April 25, 2025, 8:32 a.m.

തിരുവനന്തപുരം: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ കടുത്ത നടപടികൾ എടുക്കുന്നതിന്റെ ഭാ​ഗമായി പാക് പൗരൻമാരോട് രാജ്യം വിടാൻ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. കേരളത്തിലുള്ള 102 പാക് പൗരൻമാർക്കും നിർദ്ദേശം ലഭിച്ചിട്ടുണ്ട്. തമിഴ്നാട്ടിലുള്ള പാക് പൗരൻമാരെ തിരിച്ചയയ്ക്കാനുള്ള നടപടികളും തുടങ്ങി.

കേരളത്തിലെത്തിയ പാക് പൗരൻമാരിൽ പകുതി പേരും ചികിത്സാ സംബന്ധമായ മെഡിക്കൽ വിസയിൽ എത്തിയവരാണ്. കുറച്ചാളുകൾ വ്യാപര ആവശ്യങ്ങൾക്കെത്തി. മെഡിക്കൽ വിസയിലെത്തിയവർ ഈ മാസം 29നും മറ്റുള്ളവർ 27നു മുൻപും രാജ്യം വിടണമെന്ന നിർദ്ദേശമാണു നൽകിയിട്ടുള്ളത്. ഇക്കാര്യം വിദേശകാര്യ മന്ത്രാലയം പാക് പൗരൻമാരെ അറിയിച്ചു.

പാക് പൗരൻമാർക്കുള്ള എല്ലാത്തരം വിസ സേവനങ്ങളും ഇന്ത്യ സസ്പെൻഡ് ചെയ്തിരുന്നു. വിദ്യാർഥി, മെഡിക്കൽ വിസകളിൽ എത്തിയവരും രാജ്യം വിടണമെന്നു നിർദ്ദേശിച്ചിട്ടുണ്ട്. പാകിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യൻ പൗരൻമാർക്കും നിർദ്ദേശമുണ്ട്. പാക് പൗരൻമാർക്കു നിൽവിൽ അനുവ​ദിച്ച എല്ലാ വിസകളുടേയും കാലാവധി ഈ മാസം 27നു അവസാനിച്ചതായി കണക്കാക്കും. മെഡിക്കൽ വിസ ലഭിച്ചവർക്കും മടങ്ങാൻ 29 വരെ സമയമുണ്ട്. ഹിന്ദുക്കളായ പാക് പൗരൻമാർക്കുള്ള ​ദീർഘകാല വിസയ്ക്കു മാത്രം വിലക്കില്ല.

സാർക്ക് വിസ ഇളവ് പദ്ധതിയിലൂടെ പാക് പൗരൻമാർക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കാൻ സാധിക്കില്ലെന്നും അത്തരത്തിൽ എത്തിയവർ 48 മണിക്കൂറികം രാജ്യം വിടണമെന്നും കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. ഇവർക്കുള്ള സമയപരിധി ഇന്നാണ് അവസാനിക്കുന്നത്.


MORE LATEST NEWSES
  • യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ.
  • വിവാഹത്തട്ടിപ്പുകാരൻ അറസ്റ്റിൽ
  • തൃശ്ശൂരില്‍ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയിൽ കണ്ടെത്തി
  • ഡിസ്ചാര്‍ജ്ജ് ചെയ്ത രോഗിയെ ബില്ല് അടക്കുന്നതുവരെ തടഞ്ഞുവെയ്ക്കാനാവില്ല; മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ
  • ഇറാനിൽ പത്ത്​ ദിവസങ്ങളിലേറെയായി തുടരുന്ന പ്രക്ഷോഭങ്ങളിൽ 35ലേറെ കൊല്ലപ്പെട്ടു
  • പുൽപ്പള്ളി സീതാദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു
  • കോഴിക്കോട് വൻ മയക്കുമരുന്ന് ശേഖരം പിടികൂടി.
  • സിറ്റിങ്ങ് എംഎൽഎമാരെല്ലാം വീണ്ടും മത്സരിക്കും, കുറ്റ്യടിയില്ലെങ്കിൽ മറ്റൊരു സീറ്റിൽ നോട്ടം
  • ബലാത്സംഗക്കേസ്‌ ; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
  • അന്തരിച്ച മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ സംസ്കാരം ഇന്ന്
  • ലോറിക്കടിയിൽ പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം
  • പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തിൽ നിന്നും തുണിക്കഷണം പുറത്ത് വന്നു
  • സംവരണ വിഭാഗക്കാര്‍ ജനറല്‍ കാറ്റഗറിയുടെ മാര്‍ക്ക് നേടിയാല്‍ ജനറലായി പരിഗണിക്കണം: നിർണായക വിധിയുമായി സുപ്രീംകോടതി
  • ശബരിമലയിൽ പ്രതികൾ പദ്ധതിയിട്ടത് വൻകവർച്ച നടത്താനാണെന്ന് ഹൈക്കോടതിയിൽ എസ്ഐടി.
  • വിജയ് ഹസാരെയില്‍ പുതുച്ചേരിയെ തകര്‍ത്ത് കേരളം
  • മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു
  • കുറ്റ്യാടിയിൽ എസ്‌ഐആറിൽ നിന്ന് പകുതിയിലേറെ വോട്ടർമാർ പുറത്ത്
  • വയോധിക വീടിനുള്ളിൽ മരിച്ചനിലയിൽ*
  • മരണ വാർത്ത
  • മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
  • യുഎഇയിൽ ഇൻഫ്ളുവൻസറായ മലയാളി യുവതിയുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തു; കണ്ണൂർ സ്വദേശി അറസ്റ്റിൽ
  • താമരശ്ശേരി പഴശ്ശിരാജാ വിദ്യാമന്ദിരത്തിൽ മാതൃ പൂജ നടത്തി
  • സൗദിയിൽ തണുപ്പ് ശക്തമാവുന്നു വടക്കുകിഴക്കൻ അതിർത്തിയിൽ കടുത്ത തണുപ്പ്
  • സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിക്കുന്നു
  • ഡൽഹിയിൽ കൂട്ടക്കൊല; ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തി യുവാവ്
  • അബുദാബി വാഹനാപകടം; ചികിത്സയിലുണ്ടായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു
  • മരണ വാർത്ത
  • സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം;. കോഴിക്കോട് സ്വദേശി മരിച്ചു .
  • ആന്റണി രാജു അയോഗ്യൻ'; വിജ്ഞാപനമിറക്കി നിയമസഭാ സെക്രട്ടറി
  • രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവം; അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
  • കോൺ​ഗ്രസ് നേതൃക്യാമ്പ് സമാപിച്ചു
  • വിമാനയാത്രയില്‍ പവര്‍ ബാങ്ക് ഉപയോഗവും ചാര്‍ജിങും തടഞ്ഞ് ഡിജിസിഎ
  • ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ നാദാപുരം സ്വദേശി പോലീസ് പിടിയിൽ
  • ട്രാക്ടർ സ്റ്റാർട്ട്‌ ചെയ്യുന്നതിനിടയിൽ വാഹനം ദേഹത്തേക്ക് മറിഞ്ഞു കോഴിക്കോട് സ്വദേശി മരണപ്പെട്ടു
  • വീടിനടുത്തുള്ള കുളത്തിൽ വീണ് രണ്ട് വയസുകാരി മരിച്ചു
  • ഒരു ലക്ഷം കടന്ന് കുതിച്ച് സ്വര്‍ണവില
  • കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
  • വാഹനാപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
  • വ്യായാമത്തിനായി കെട്ടിയ കയറിൽ കുരുങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം
  • നടൻ കണ്ണൻ പട്ടാമ്പി അന്തരിച്ചു
  • ഡയാലിസിസ് ചെയ്ത രോ​ഗികൾ മരിച്ച സംഭവം ;ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ കേസെടുത്തു
  • തദ്ദേശ സ്ഥാപനങ്ങളില്‍ സ്ഥിരം സമിതി തെരഞ്ഞെടുപ്പ് ഇന്ന് മുതല്‍
  • യുഎസിൽ കാണാതായ ഇന്ത്യൻ യുവതി മരിച്ച നിലയിൽ; മൃതദേഹം മുൻ ആണ്‍സുഹൃത്തിന്‍റെ ഫ്ലാറ്റിൽ
  • ചോമ്പാലയില്‍ നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തിക്ക് വിള്ളല്‍
  • വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ അഞ്ച് പേർ കൂടി അറസ്റ്റിൽ.
  • ഗുരുവായൂരില്‍ ഇന്ന് ദര്‍ശന നിയന്ത്രണം
  • അബുദാബിയിൽ വാഹനാപകടം. നാലുപേർ മരണപ്പെട്ടു
  • പ്രമുഖ ഗ്രാഫിക്സ് ഡിസൈനർ സുശാന്ത് സരിഗ അന്തരിച്ചു
  • കക്കാടംപൊയിൽ ബസ്സ്‌ അപകടം;നിരവധി പേർക് പരിക്ക്
  • മലമ്പുഴയിൽ 12 വയസ്സുള്ള വിദ്യാർഥിയെ മദ്യംനൽകി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ