ദോഹ: കുറ്റ്യാടി വേളം പെരുവയൽ സ്വദേശി കുയിമ്പിൽ മുഹമ്മദ് (62) ഖത്തറിൽ നിര്യാതനായി. പിതാവ്: പരേതനായ കുയിമ്പിൽ അബ്ദുല്ല. മാതാവ്: മറിയം. ഭാര്യ: ആയിഷ. മക്കൾ: ഉവൈസ്, അഫ്സത്ത്.
സന്ദർശക വിസയിൽ ഖത്തറിലെത്തിയതായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു