ഇസ്‌ലാമാബാദ്: പാകിസ്താനിലെ റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിന് നേരെ ഇന്ത്യയുടെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ സ്റ്റേഡിയം തകര്‍ന്നു. പാക്കിസ്താന്‍ ക്രിക്കറ്റ് ലീഗ് (പിഎസ്എല്‍) മത്സരത്തിന് മുമ്പ് നടന്ന ആക്രമണത്തില്‍ ഏഴ് പാക് വ്യോമസേന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്‌ലാമാബാദില്‍ തുടര്‍ച്ചയായി സൈറണ്‍ മുഴങ്ങുകയാണ്.
നിലവില്‍ പിഎസ്എല്ലിലെ ശേഷിക്കുന്ന എല്ലാ മത്സരങ്ങളും കറാച്ചിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇസ്‌ലാമാബാദില്‍ ആക്രമണ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അതേസമയം പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ
കനത്ത ജാഗ്രതയില്‍ രാജ്യം; ധരംശാലയിലെ ഐപിഎല്‍ മത്സരം മാറ്റി
അതേസമയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ പോരാട്ടത്തിന്റെ വേദിയിലും മാറ്റം. പഞ്ചാബ് കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഈ മാസം 11നു നടക്കേണ്ട ഐപിഎല്‍ പോരാട്ടത്തിന്റെ വേദി മാറ്റി.
ധരംശാലയിലായിരുന്നു നേരത്തെ വേദി നിശ്ചയിച്ചിരുന്നത്. മത്സരം അഹമ്മദാബാദിലേക്കാണ് മാറ്റിയത്. വേദി മാറ്റം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
പാകിസ്ഥാന്‍ ആക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ രാജ്യത്തുടനീളം കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ ഇടങ്ങളിലെ വിമാനത്താവളങ്ങള്‍ അടച്ചിട്ടുണ്ട്. ധരംശാലയിലെ വിമാനത്താവളവും അടച്ചവയിലുണ്ട്. ഇതോടെയാണ് മത്സരം മാറ്റാന്‍ തീരുമാനിച്ചത്.
നിലവില്‍ പഞ്ചാബ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീം അംഗങ്ങള്‍ ധരംശാലയിലുണ്ട്. വിമാനത്താവളം അടച്ചതോടെ ടീമുകളെ ഡല്‍ഹിയിലേക്ക് കൊണ്ടു പോകുന്നതു സംബന്ധിച്ചു ഇതുവരെ വ്യക്തത വന്നിട്ടില്ല.