ന്യൂഡൽഹി: അഡ്വ. സണ്ണി ജോസഫ് എംഎൽഎയെ പുതിയ കെപിസിസി പ്രസിഡന്റായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. പി.സി വിഷ്ണുനാഥ് എംഎൽഎ, എ.പി അനിൽകുമാർ എംഎൽഎ, ഷാഫി പറമ്പിൽ എം പി എന്നിവരാണ് വർക്കിങ് പ്രസിഡന്റുമാർ.
അടൂർ പ്രകാശ് ആണ് പുതിയ യുഡിഎഫ് കൺവീനർ. സ്ഥാനമൊഴിഞ്ഞ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ കോൺഗ്രസ് പ്രവർത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവായി തിരഞ്ഞെടുത്തു.