നവവധുവിൻ്റെ സ്വർണാഭരണങ്ങൾ കവർന്ന കേസ്; പ്രതിയായ വരന്റെ ബന്ധുവിനെ കോടതി റിമാൻഡ് ചെയ്തു

May 10, 2025, 12:09 p.m.

.

കരിവെള്ളൂരിലെ നവവധുവിൻ്റെ 30 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതിയായ വരന്റെ ബന്ധുവിനെ കോടതി റിമാൻഡ് ചെയ്തു. കൂത്തുപറമ്പ് വേങ്ങാട് സ്വദേശിനി എ.കെ. വിപിനിയെയാണ് (46) പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. പ്രതിയെ കണ്ണൂർ വനിതാ ജയിലിലേക്ക് മാറ്റി. പയ്യന്നൂർ എസ്.ഐ പി. യദുകൃഷ്ണനും സംഘവുമാണ് വിപിനിയെ പിടികൂടിയത്.ദിവസങ്ങൾക്കുശേഷം വീടിനുസമീപം ആഭരണങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെയാണ് മോഷ്ടാവ് പിടിയിലായത്. എസ്.ഐ പി. യദുകൃഷ്ണ‌നും സംഘവും യുവതിയുടെ ഭർത്താവിന്റെ കരിവെള്ളൂരിലെ വീട്ടിലെ ബന്ധുക്കളെ സ്റ്റേഷനിൽ വിളിപ്പിച്ച് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് മോഷ്ടാവിനെക്കുറിച്ച് വ്യക്തത വന്നത്. സ്വർണം കണ്ടപ്പോൾ ഭ്രമം തോന്നി മോഷ്ടിച്ചതാണെന്നും കേസായതോടെ തിരികെ കൊണ്ടുവെച്ചതാണെന്നും ഇവർ പൊലീസിനോട് പറഞ്ഞു.

തിരുവനന്തപുരത്തും കൊല്ലത്തും പോയ പൊലീസ് സംഘം തിരിച്ചെത്തിയതോടെ മോഷ്‌ടാവ് കഴിഞ്ഞ ദിവസം രാത്രിയിൽ ആഭരണങ്ങൾ വീടിന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. നിരവധി ഫോൺ കോളുകൾ പരിശോധിച്ചതിൽനിന്നാണ് പ്രതിയിലേക്ക് പൊലീസ് എത്തിച്ചേർന്നത്. മേയ് ഒന്നിന് വൈകീട്ട് ആറിനും രണ്ടാം തീയതി രാത്രി ഒമ്പതിനുമിടയിലാണ് കരിവെള്ളൂർ പലിയേരിയിലെ എ.കെ. അർജുൻ ഭാര്യ കൊല്ലം തെക്കേവിള സ്വദേശിനി ആർച്ച എസ്. സുധിയുടെ 30 പവന്റെ ആഭരണങ്ങൾ മോഷണം പോയത്.വിവാഹ ദിവസം വീടിന് മുകൾ നിലയിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച മൂന്ന് മാല, ഒമ്പത് വളകൾ എന്നീ ആഭരണങ്ങളാണ് മോഷണം പോയത്. 20 ലക്ഷം രൂപയുടെ ആഭരണങ്ങൾ നഷ്ട്‌ടപ്പെട്ടുവെന്ന നവവധുവിൻ്റെ പരാതിയിൽ കേസെടുത്ത പയ്യന്നൂർ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഡോഗ്‌സ്ക്വാഡും ഫോറൻസിക് വിദഗ്‌ധരും പരിശോധന നടത്തിയെങ്കിലും പുരോഗതിയുണ്ടായില്ല.

അന്ന് വിവാഹ ചടങ്ങിനെത്തിയ യുവതിയുടെ കൊല്ലത്തെ ബന്ധുക്കളെയും ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ സ്ഥാപനത്തിലെ സുഹൃത്തുക്കളെയും കണ്ടെത്തി പൊലീസ് സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. വിവാഹത്തിൽ പങ്കെടുത്ത നാട്ടുകാരിൽ പലരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പൊലീസ് വീണ്ടും സംഭവസ്ഥലത്തെത്തിയപ്പോഴാണ് സ്വർണാഭരണങ്ങൾ അടങ്ങിയ കവർ കണ്ടെത്തിയത്.


MORE LATEST NEWSES
  • ഓപ്പറേഷൻ സിന്ദൂറിനെ സമൂഹമാധ്യമത്തിൽ വിമർശിച്ച മലയാളിയായ യുവാവും സുഹൃത്തും അറസ്റ്റിൽ
  • മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം മാറ്റി വെച്ച
  • യുവാവ് കുഴഞ്ഞുവീണ് മരിച്ചു
  • നാട്ടിലെത്തിക്കാൻ ആരുമില്ലെന്ന് ജമ്മുവിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥിനി
  • ഹൃദയാഘാതത്തെ തുടർന്ന് കീഴൂർ സ്വദേശിയായ യുവാവ് ബഹ്റൈനിൽ മരിച്ചു.
  • സംസ്ഥാനത്തും കനത്ത ജാഗ്രത, സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി
  • കുറ്റ്യാടിയിൽ സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
  • ആവ​ശ്യ​വ​സ്തു​ക്ക​ൾ പൂ​ഴ്ത്തി​വെ​ക്കു​ന്ന​തി​നെ​തി​രെ സ​ർ​ക്കാ​ർ മു​ന്ന​റി​യി​പ്പ്
  • ഇന്ത്യ - പാകിസ്ഥാൻ യുദ്ധം-സൗദിയുടെ നി‍ർണായക ഇടപെടൽ
  • സലാൽ, ബഗ്ലിഹാർ ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറന്ന് ഇന്ത്യ; പാകിസ്താനിൽ വെള്ളപ്പൊക്ക ഭീഷണി
  • കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം
  • താമരശ്ശേരിയിൽ കൊല്ലപ്പെട്ട ഷഹബാസ് എഴുതിയത് ഒരേയൊരു പരീക്ഷ, അതിൽ എ പ്ലസ് 
  • വാഴ കുലച്ചില്ല; കർഷകന് നഴ്സറി ഉടമ നഷ്ടപരിഹാരം നൽകാൻ വിധി
  • മലപ്പുറത്തെ നിപ: സമ്പര്‍ക്കപ്പട്ടികയില്‍ 58 പേർ; ആറു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി
  • തിരിച്ചടിച്ച് ഇന്ത്യ; ലാഹോറിലും കറാച്ചിയിലും പെഷവാറിലും ആക്രമണം, പാകിസ്ഥാനിലെ നൂർ ഖാൻ എയർബേസ് തകർത്ത് സൈന്യം
  • പാകിസ്ഥാനില്‍ ഭൂചലനം; 4.0 തീവ്രത രേഖപ്പെടുത്തി,
  • മെത്താഫെറ്റമിനുമായി യുവാവ് പിടിയിൽ
  • മെത്താഫെറ്റമിനുമായി യുവാവ് പിടിയിൽ
  • ഇരുട്ടിന്റെ മറവിൽ വീണ്ടും പ്രകോപനം; പാക് ഡ്രോണുകൾ തകർത്ത് ഇന്ത്യൻ സേന
  • യാത്രക്കാർ നേരത്തേ വിമാനത്താവളത്തിൽ എത്തണമെന്ന് നിർദേശം
  • ദുരന്തം നാശം വിതച്ചെങ്കിലും വെള്ളാർമലയിലെ കുട്ടികൾ നേടിയത് നൂറുമേനി വിജയം.
  • യുവതിയുടെ വ്യാജ അക്കൗണ്ട് നിർമ്മിച്ച് അശ്ലീല വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്‌റ്റിൽ
  • ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ്എസ്എൽസി ഫലം തടഞ്ഞതുതന്നെ
  • സ്വർണ്ണം പൂശിയ വള പണയം വെച്ച് തട്ടിപ്പ് നടത്തിയകേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
  • ഓപ്പറേഷൻ സിന്തൂർ ;പാക് വെടിവെയ്പ്പിൽ ജവാന് വീരമൃത്യു
  • പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു.
  • ഷഹബാസ് വധം; പ്രതികളുടെ എസ് എസ് എൽ സി പരീക്ഷ ഫലം തടഞ്ഞുവെച്ചു
  • എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു
  • ഐ.പി.എൽ മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചതായി റിപ്പോർട്ട്
  • രാജ്യത്തെ എംടിഎം സെന്ററുകൾ അടച്ചിടുമെന്ന പ്രചാരണം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു.
  • നിപ ബാധിച്ച യുവതി ഗുരുതരാവസ്ഥയിൽ; സമ്പർക്കപ്പട്ടികയിൽ 49 പേർ, റൂട്ട്മാപ്പ് പുറത്ത് വിട്ടു
  • സംസ്ഥാനത്ത് വീണ്ടും പേവിഷ ബാധയേറ്റ് മരണം.
  • കൺട്രോൾ റൂം തുറന്നു.
  • ചണ്ഡിഗഢിൽ എയർ സൈറൺ മുഴങ്ങി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു
  • സലാൽ അണക്കെട്ടിന്റെ നാല് ഷട്ടറുകൾ തുറന്നു.
  • ജമ്മുവിൽ വീണ്ടും പാകിസ്താൻ പ്രകോപനം; ഡ്രോണുകൾ തകർത്തു
  • അയല്‍വാസികളായ യുവാക്കള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍
  • കശ്മീരിൽ കുടുങ്ങി മലയാളി സഞ്ചാരികൾ
  • എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; മൊബൈൽ ആപ്പിലും വെബ്‍സൈറ്റുകളിലും ഫലമറിയാം
  • സുഹൃത്തിനെ കൊന്ന് കഷണങ്ങളാക്കിയ കേസിലെ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും
  • അപകടം തുടർക്കഥ ടൂറിസം കേന്ദ്രങ്ങളിൽ കൂടുതൽ സുരക്ഷ
  • യുവതിയുടെ സ്വര്‍ണമാല പിടിച്ചുപറിച്ചു; മുങ്ങിയ യുവാവ് പിടിയിലായി
  • ഒമ്പത് വാർഡുകൾ നിപ കണ്ടെയ്ൻമെന്‍റ് സോണുകൾ; വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ മാത്രം
  • യുദ്ധം താങ്ങാവുന്ന അവസ്ഥയിലല്ല ലോകം'; ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ
  • ജമ്മുകശ്മീരിൽ വീണ്ടും പാക് പ്രകോപനം; സാംബയിൽ രൂക്ഷമായ ഷെൽ ആക്രമണം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ
  • വേട്ടക്ക് പോയ യുവാവിന് വേടിയേറ്റു
  • എടരിക്കോട് ദേശീയപാതയിൽ കണ്ടെയ്നർ ബ്രേക്ക് നഷ്ടപ്പെട്ട് നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം
  • നിപ; മലപ്പുറത്ത് എല്ലാവരും മാസ്ക് ധരിക്കണം
  • സൗദിയിൽ മരിച്ച കോഴിക്കോട് സ്വദേശിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുബം
  • മാനാഞ്ചിറയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറുടെ ഓഫീസിൽ മോഷണം നടത്തിയ യുവാവ് പിടിയിൽ.